തൈറോയ്ഡ് കാൻസർ ; അറിഞ്ഞിരിക്കണം ഈ ലക്ഷണങ്ങൾ

Published : Mar 16, 2023, 09:14 PM ISTUpdated : Mar 16, 2023, 09:18 PM IST
തൈറോയ്ഡ് കാൻസർ ; അറിഞ്ഞിരിക്കണം ഈ ലക്ഷണങ്ങൾ

Synopsis

തൈറോയ്ഡ് ഗ്രന്ഥിയില്‍ കോശങ്ങള്‍ വളരുന്നത് മൂലമാണ് കാന്‍സര്‍ വരുന്നത്. ചിലര്‍ക്ക് കഴുത്തില്‍ വലിയ ഗോയ്റ്റര്‍ കാണാം. ഇത് കാന്‍സറിന്റെ സാധ്യത കൂട്ടുന്നു. തെെറോയ്ഡ് ഗ്രന്ഥിയില്‍ ഉണ്ടാകുന്ന വീക്കം, അയഡിന്‍ അളവ് കുറയുന്നത് അമിതവണ്ണം, റേഡിയേഷന്‍ ഏല്‍ക്കുന്നത് എല്ലാം തൈറോയ്ഡ് കാന്‍സര്‍ വരുന്നതിന് കാരണമാണ്.

തൈറോയ്ഡ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന അർബുദമാണ് തൈറോയ്ഡ് കാൻസർ. കോശങ്ങൾ നിയന്ത്രണാതീതമായി വളരാൻ തുടങ്ങുമ്പോഴാണ് കാൻസർ ആരംഭിക്കുന്നത്. തൈറോയ്ഡ് ഗ്രന്ഥി മെറ്റബോളിസം, ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം, ശരീര താപനില എന്നിവ നിയന്ത്രിക്കാൻ സഹായിക്കുന്ന ഹോർമോണുകൾ നിർമ്മിക്കുന്നു.

തൈറോയ്ഡ് ഗ്രന്ഥിയിൽ കോശങ്ങൾ വളരുന്നത് മൂലമാണ് കാൻസർ വരുന്നത്. ചിലർക്ക് കഴുത്തിൽ വലിയ ഗോയ്റ്റർ കാണാം. ഇത് കാൻസറിന്റെ സാധ്യത കൂട്ടുന്നു. തെെറോയ്ഡ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന വീക്കം, അയഡിൻ അളവ് കുറയുന്നത് അമിതവണ്ണം, റേഡിയേഷൻ ഏൽക്കുന്നത് എല്ലാം തൈറോയ്ഡ് കാൻസർ വരുന്നതിന് കാരണമാണ്.

ഓരോ വർഷവും ഏകദേശം 53,000 അമേരിക്കക്കാർക്ക് തൈറോയ്ഡ് കാൻസർ രോഗനിർണയം നടത്തുന്നു. ഓരോ വർഷവും ഏകദേശം 2,000 പേർ ഈ രോഗം മൂലം മരിക്കുന്നു. ശ്വസിക്കാനോ വിഴുങ്ങാനോ ബുദ്ധിമുട്ട്, ശബ്ദം നഷ്ടപ്പെടുക, കഴുത്തിൽ വീർത്ത ലിംഫ് നോഡുകൾ, അപ്രതീക്ഷിതമായി ഭാരം കുറയുക എന്നിവ തൈറോയ്ഡ് കാൻസറിന്റെ ലക്ഷണങ്ങളാണ്.

പൊതുവിൽ നാല് തരം തൈറോയ്ഡ് കാൻസറാണ് ഉള്ളത്. പാപില്ലാരി, ഫോളികുലർ, മെഡുല്ലാരി, അനപ്ലാസ്റ്റിക് എന്നിവയാണ് അവ. പാപില്ലാരി കാൻസർ ആണ് കൂടുതൽ അളുകളിലും കണ്ട് വരുന്നത്. ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കുന്നവയാണ് ഇത്.15 ശതമാനം ആളുകളിൽ ഫോളികുലർ കാൻസർ കണ്ടുവരുന്നു. ഇത് എല്ലുകളിലേയ്ക്കും മറ്റ് അവയവങ്ങളിലേയ്ക്കും പകരുകയും ചികിത്സിച്ച് ഭേദമാക്കാൻ കുറച്ച് ബുദ്ധിമുട്ടും ആണ്.

തൈറോയ്ഡ് ഗ്രന്ഥിയിൽ കോശങ്ങൾ വളരുന്നതd മൂലമാണ് കാൻസർ വരുന്നത്. ചിലർക്ക് കഴുത്തിൽ വലിയ ഗോയ്റ്റർ കാണാം. ഇത് കാൻസറിന്റെ സാധ്യത കൂട്ടുന്നു. കുടുംബത്തിൽ പാരമ്പര്യമായി തൈറോയ്ഡ് രോഗം ഉള്ളതും കാൻസർ ഉള്ളവർക്ക് തൈറോയ്ഡ് കാൻസർ വരാൻ സാധ്യത കൂടുതലാണ്. തെെറോയ്ഡ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന വീക്കം, അയഡിൻ അളവ് കുറയുന്നത്, അമിതവണ്ണം, റേഡിയേഷൻ ഏൽക്കുന്നത് എല്ലാം തൈറോയ്ഡ് കാൻസർ വരുന്നതിന് ചില കാരണങ്ങളാണ്.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്ന പക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

എപ്പോഴും വിശപ്പ് തോന്നുന്നുണ്ടോ ? കാരണങ്ങൾ ഇവയാകാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശൈത്യകാലത്തെ നിർജ്ജലീകരണം തടയാൻ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അടിക്കടിയുള്ള വയറുവേദന അവഗണിക്കരുത്; ഈ 6 രോഗങ്ങളുടെ മുന്നറിയിപ്പാകാം