തെെറോയിഡ്; പ്രധാനപ്പെട്ട 5 ലക്ഷണങ്ങൾ

Published : Jul 21, 2019, 11:04 AM IST
തെെറോയിഡ്; പ്രധാനപ്പെട്ട 5 ലക്ഷണങ്ങൾ

Synopsis

തെെറോയിഡ് രോ​ഗം ആദ്യമേ തിരിച്ചറിഞ്ഞാൽ എളുപ്പം മാറ്റാനാകും. തെെറോയിഡ് ഉണ്ടെങ്കിൽ ഉണ്ടാകാവുന്ന പ്രധാനപ്പെട്ട അഞ്ച് ലക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. 

ഇന്ന് മിക്കവരിലും കണ്ട് വരുന്ന അസുഖമാണ് തെെറോയിഡ്. ക്ഷീണം, അലസത, അമിതമായ ഉറക്കം, അമിതഭാരം, മലബന്ധം, ആര്‍ത്തവത്തിലെ ക്രമക്കേടുകള്‍ എന്നിവയെല്ലാം തൈറോയിഡിന്റെ പ്രധാന ലക്ഷണങ്ങളാണ്. ഹെപ്പര്‍ തൈറോയിഡിസത്തില്‍ ശരീരം മെലിഞ്ഞുവരിക, ക്ഷീണം, നെഞ്ചിടിപ്പ്, വിയര്‍പ്പ്, വിശപ്പ്, കണ്ണുകള്‍ തള്ളിവരിക, ഇതെല്ലാം പ്രധാന ലക്ഷണങ്ങളാണ്.

ശബ്ദത്തിലെ വ്യതിയാനം, ചുമയും ശ്വാസംമുട്ടലും, ഭക്ഷണമിറക്കാന്‍ തടസം ഇതെല്ലാം തൈറോയിഡ് ഗ്രന്ഥി വീക്കത്തിന്റെ ലക്ഷണങ്ങളാകാം.തൈറോയ്‌ഡ് ഗ്രന്ഥിക്കെതിരെ ആന്റിബോഡികൾ രൂപപ്പെടുന്നതിനാലുണ്ടാകുന്ന രോഗമാണ് ഹാഷിമോട്ടസ് തൈറോയിഡൈറ്റിസ്. തൈറോയ്‌ഡ് ഗ്രന്ഥിക്ക് നീർവീക്കമുണ്ടാകുന്ന അവസ്ഥയാണിത്. ഹൈപ്പോതൈറോയിഡിസത്തിന്റെ സാധാരണ കാരണമാണ് ഈ രോഗം. തെെറോയിഡ് രോ​ഗം ആദ്യമേ തിരിച്ചറിഞ്ഞാൽ എളുപ്പം മാറ്റാനാകും. തെെറോയിഡ് ഉണ്ടെങ്കിൽ ഉണ്ടാകാവുന്ന പ്രധാനപ്പെട്ട അഞ്ച് ലക്ഷണങ്ങൾ താഴേ ചേർക്കുന്നു...

ഒന്ന്...

രാവിലെ ഉണരുമ്പോഴേ ക്ഷീണം തോന്നുക. രാത്രി എട്ട് പത്ത് മണിക്കൂറോളം ഉറങ്ങിയതാണ്. എന്നിട്ടും ദൈനംദിന പ്രവൃത്തികൾ ചെയ്യുന്നതിനുള്ള ഉന്മേഷം ചോർന്നു പോകുന്നു. ഇത് തൈറോയ്ഡ് രോഗങ്ങളുടെ സൂചനയാണ്. തൈറോയ്‌ഡ് ഹോർമോണുകളുടെ പ്രവർത്തനം കൂടിയാലും കുറഞ്ഞാലും ക്ഷീണം അനുഭവപ്പെടും. ഹൈപ്പർതൈറോയിഡിസം ഉള്ളവരിലാകട്ടെ രാത്രിയിൽ ഉറക്കം കിട്ടാതെയും വരാറുണ്ട്. പകൽ മുഴുവൻ അവർ തളർന്നു കാണപ്പെടുന്നു. 

‌രണ്ട്...

എപ്പോഴും ഉത്‌കണ്‌ഠയും വിഷാദവും ഉണ്ടാവുക. മാനസിക സമ്മർദ്ദം കാരണം ജോലി ചെയ്യാൻ താൽപര്യമില്ലാതിരിക്കുക. ഉത്‌കണ്‌ഠയ്ക്കും വിഷാദത്തിനും കാരണം ഹൈപ്പർതൈറോയിഡിസമാണ്. 

മൂന്ന്...

അച്‌ഛനോ അമ്മയ്ക്കോ അല്ലെങ്കിൽ സഹോദരങ്ങൾ ഇവരിലാർക്കെങ്കിലും തൈറോയ്‌ഡ് ഉണ്ടെങ്കിൽ നിങ്ങൾക്കും വരാനുള്ള സാധ്യതയുണ്ട്. 

നാല്...

ക്രമം തെറ്റിയ ആർത്തവം, നേരിയ രക്‌തസ്രാവം എന്നിവ ഹൈപ്പർതൈറോയിഡിസവുമായി ബന്ധപ്പെട്ടിരിക്കുന്നു. തൈറോയ്‌ഡ് രോഗം വന്ധ്യതയ്‌ക്ക് കാരണമാകാം. തൈറോയിഡ് ഹോർമോൺ കൂടിയാൽ അബോർഷനുള്ള സാധ്യത കൂടുതലാണ്. ഭ്രൂണത്തിനു വളർച്ചക്കുറവും വരാം.

അഞ്ച്...

കഴുത്തിൽ നീർക്കെട്ടുപോലെ തോന്നുക, ടൈയും മറ്റും കെട്ടുമ്പോൾ അസ്വാസ്‌ഥ്യം, കഴുത്തിൽ മുഴപോലെ കാണുക, അടഞ്ഞ ശബ്‌ദം എന്നിവയെല്ലാം തൈറോയിഡ് പ്രശ്‌നങ്ങളുടെ സൂചനകളാണ്. തൈറോയിഡ് ഹോർമോൺ കൂടിയാലും കുറഞ്ഞാലും ഈ ലക്ഷണങ്ങളുണ്ടാകാം.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹെൽത്തി മഖാന സാലഡ് എളുപ്പം തയ്യാറാക്കാം
കരളിനെ നശിപ്പിക്കുന്ന ഏഴ് ഭക്ഷണങ്ങൾ