Asianet News MalayalamAsianet News Malayalam

Caffeine Side Effects : നിങ്ങൾ കാപ്പി പ്രിയരാണോ?എങ്കിൽ ഇത് കൂടി അറിഞ്ഞോളൂ

'അമിത കഫീൻ ഉറക്കമില്ലായ്മ, അസ്വസ്ഥത, ഓക്കാനം, ഹൃദയമിടിപ്പ് വർദ്ധിക്കൽ എന്നിവയ്ക്ക് കാരണമാകും.  ഗർഭകാലത്ത് ഇത് ഒഴിവാക്കണം...'- മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ് വിഭാഗം മേധാവി ഡോ.ജ്യോതി ഖനിജോ പറഞ്ഞു.

side effects of too much caffeine
Author
Trivandrum, First Published Aug 5, 2022, 2:07 PM IST

ഒരു കപ്പ് ചായയോ കാപ്പിയോ ഇല്ലാതെ ഒരു ദിവസം തുടങ്ങുന്നതിനെ കുറിച്ച് പലർക്കും ചിന്തിക്കാനാവില്ല. ഒരു ദിവസം മുഴുവൻ ഊർജത്തോടെയിരിക്കാൻ ചായയോ കാപ്പിയോ സഹായിക്കുന്നു. കുറഞ്ഞതും മിതമായതുമായ അളവിൽ കഫീൻ (Caffeine) കഴിക്കുന്നത് ആരോഗ്യകരമാണെന്നാണ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനിലെ ശാസ്ത്രജ്ഞർ അവകാശപ്പെടുന്നുണ്ട്. എന്നാൽ കഫീന്റെ അളവ് അമിതമായാൽ ആരോ​ഗ്യത്തിന് ദോഷം ചെയ്യുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

'അമിത കഫീൻ ഉറക്കമില്ലായ്മ, അസ്വസ്ഥത, ഓക്കാനം, ഹൃദയമിടിപ്പ് വർദ്ധിക്കൽ എന്നിവയ്ക്ക് കാരണമാകും.  ഗർഭകാലത്ത് ഇത് ഒഴിവാക്കണം...' - മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ് വിഭാഗം മേധാവി ഡോ.ജ്യോതി ഖനിജോ പറഞ്ഞു. വിവിധ പഠനങ്ങൾ അനുസരിച്ച് കഫീന്റെ പാർശ്വഫലങ്ങളിൽ പൊതുവായ വിഷാംശവും ഉൾപ്പെടാം, ഇത് ഹൃദയം, അസ്ഥി, പ്രത്യുൽപാദനം, മൊത്തത്തിലുള്ള വികസനം എന്നിവയെ ബാധിക്കാമെന്നും അവർ കൂട്ടിച്ചേർത്തു.

ഒരു ദിവസം ഒരാൾ എത്രമാത്രം കഫീൻ കഴിക്കണം? 

2-3 കപ്പ് കാപ്പിക്ക് തുല്യമായ 200 mg-400 mg കഫീൻ കഴിക്കാൻ ഡോ. ജ്യോതി നിർദ്ദേശിച്ചു. കഫീൻ ഉപഭോഗം കുറയ്‌ക്കുക.ക്രമേണ അത് ജീരകം-മല്ലിയില ചായ, ലെമൺഗ്രാസ് ടീ, ഹെർബൽ ചായ  തുടങ്ങിയ പാനീയങ്ങൾ ഉപയോ​ഗിക്കാമെന്നും വിദ​ഗ്ധർ പറയുന്നു. 

കുട്ടികളുടെ ബുദ്ധിവികാസത്തെ സഹായിക്കുന്ന അഞ്ച് സൂപ്പർ ഫുഡുകൾ

ഭക്ഷണത്തിനു ശേഷം ചായയോ കാപ്പിയോ കുടിക്കരുത്.  ഭക്ഷണം കഴിച്ച് ഒരു മണിക്കൂർ എങ്കിലും കഴിഞ്ഞതിനു ശേഷമേ കഫീൻ ഉപയോഗിക്കാവൂ. ഏതെങ്കിലും തരത്തിലുള്ള ഇൻഫ്ലമേറ്ററി പ്രശ്‌നങ്ങൾ ഉള്ളവർ കഫീന്റെ ഉപയോഗം പൂർണമായും ഒഴിവാക്കണമെന്നും വിദ​ഗ്ധർ പറയുന്നു.

കഫീൻ അമിതമായി കഴിക്കുന്നതിന്റെ പാർശ്വഫലങ്ങൾ..

ഉയർന്ന അളവിൽ കഫീൻ ഉപയോഗിക്കുന്നത് ഉത്കണ്ഠയ്ക്കും അസ്വസ്ഥതയ്ക്കും കാരണമാകുന്നു. കഫീന്റെ അമിതമായ ഉപയോഗം ഉറക്കമില്ലായ്മയ്ക്ക് കാരണമാകും. അല്ലെങ്കിൽ നിലവിൽ ഉറക്കമില്ലായ്മ നേരിടുന്നുണ്ടെങ്കിൽ അതിനെ കൂടുതൽ വഷളാക്കും. കഫീൻ ഉറക്കമില്ലായ്മ, അസ്വസ്ഥത,ഓക്കാനം, വർദ്ധിച്ച ഹൃദയമിടിപ്പ്, മറ്റ് പാർശ്വഫലങ്ങൾ എന്നിവയ്ക്ക് കാരണമാകും. നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ കഴിയുന്നതിനാൽ കഫീൻ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.

രാത്രിയിൽ കഫീൻ കഴിക്കുന്നത് ഉറക്കത്തെ തടസ്സപ്പെടുത്തും. കഫീൻ ഉപഭോഗം ടാക്കിക്കാർഡിയ (tachycardia) അല്ലെങ്കിൽ കാർഡിയാക് ആർറിഥ്മിയയ്ക്കും കാരണമാകും. ഈ പാർശ്വഫലങ്ങൾ ഹൃദയമിടിപ്പിന്റെ വേഗതയിലും ക്രമത്തിലും വരുന്ന മാറ്റങ്ങളാണ്. ഇത് ആശങ്കയുണ്ടാക്കുന്നു. ഹൃദയമിടിപ്പ് അസാധാരണമാണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ കഫീൻ ഉപയോഗിക്കുന്നത് നിർത്തി ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടത് പ്രധാനമാണെന്നും വിദ​ഗ്ധർ പറയുന്നു.

നല്ല ഉറക്കം ലഭിക്കാൻ ബനാന ടീ ശീലമാക്കാം; അറിയാം മറ്റ് ആരോ​ഗ്യ​ഗുണങ്ങൾ

 

Follow Us:
Download App:
  • android
  • ios