Asianet News MalayalamAsianet News Malayalam

Heart Disease : ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാൻ ദിവസവും ഈ വ്യായാമം ചെയ്യാം

നടത്തം (Walking) ഹൃദ്രോഗ സാധ്യത ഗണ്യമായി കുറയ്ക്കുമെന്ന് പുതിയ പഠനത്തിൽ പറയുന്നു. ഹാർവാർഡ് മെഡിക്കൽ സ്കൂളിന്റെ ഒരു അവലോകനം അനുസരിച്ച് ഒരു ദിവസം 21 മിനിറ്റ് നടത്തം ഒരാളുടെ ഹൃദ്രോഗ സാധ്യത 30 ശതമാനം കുറയ്ക്കുന്നതായി കണ്ടെത്തി.
 

This exercise can reduce the risk of heart disease
Author
Trivandrum, First Published Aug 2, 2022, 4:23 PM IST

ചെറുപ്പക്കാരിൽ പോലും ഇന്ന് ഹൃദയാഘാതം കണ്ട് വരുന്നു. മയോ കാർഡിയൽ ഇൻഫാർക്ഷൻ (myocardial infarction) എന്നറിയപ്പെടുന്ന ഹൃദയാഘാതം എന്നത് ഹൃദയപേശികളിലേക്ക് രക്തമെത്തിക്കുന്ന കൊറോണറി ധമനികളുടെ ഉൾഭിത്തിയിൽ കൊഴുപ്പും കാൽസ്യവും അടിഞ്ഞുകൂടി ഹൃദയത്തിന്റെ രകതക്കുഴലുകൾ പൂർണമായും അടഞ്ഞ് ഹൃദയപേശികളിലേക്കുള്ള രകതയോട്ടം നിലക്കുകയും ഇത് മൂലം പേശികളുടെ പ്രവർത്തനം നിലച്ച് അവ നശിച്ചു പോവുകയും ചെയ്യുന്ന അവസ്​ഥയാണ്. 

ഹൃദ്രോഗത്തെ തുടർന്ന് ഓരോ വർഷവും 17.9 ദശലക്ഷം മരണങ്ങൾ സംഭവിക്കുന്നതായി ലോകാരോഗ്യ സംഘടന (WHO) റിപ്പോർട്ട് ചെയ്യുന്നു. അനാരോഗ്യകരമായ ഭക്ഷണക്രമം, പുകയില ഉപയോഗം, മദ്യപാനം, സ്ട്രെസ് എന്നിവയാണ് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും കാരണമാകുന്ന ഏറ്റവും സാധാരണമായ അപകട ഘടകങ്ങളിൽ ചിലതെന്ന് ആഗോള ആരോഗ്യ ഏജൻസി വ്യക്തമാക്കി.

നടത്തം ഹൃദ്രോഗ സാധ്യത ഗണ്യമായി കുറയ്ക്കുമെന്ന് പുതിയ പഠനത്തിൽ പറയുന്നു. ഹാർവാർഡ് മെഡിക്കൽ സ്കൂളിന്റെ ഒരു അവലോകനം അനുസരിച്ച് ഒരു ദിവസം 21 മിനിറ്റ് നടത്തം ഒരാളുടെ ഹൃദ്രോഗ സാധ്യത 30 ശതമാനം കുറയ്ക്കുന്നതായി കണ്ടെത്തി.

ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്; രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചില്ലെങ്കിൽ...

ശരീരഭാരം കുറയ്ക്കാനും രക്തസമ്മർദ്ദവും കൊളസ്ട്രോളും കുറയ്ക്കാനും ഓർമ്മശക്തി വർദ്ധിപ്പിക്കാനും അതുപോലെ ഹൃദ്രോഗം, പ്രമേഹം, കാൻസർ എന്നിവയ്‌ക്കുള്ള സാധ്യത കുറയ്ക്കാനും നടത്തം സഹായിക്കുമെന്നും ഹാർവാർഡ് മെഡിക്കൽ സ്കൂൾ നടത്തിയ പഠനത്തിൽ പറയുന്നു.

 

This exercise can reduce the risk of heart disease

 

നടത്തം ഹൃദയാരോഗ്യത്തിനുള്ള ഏറ്റവും മികച്ച വ്യായാമങ്ങളിലൊന്നാണെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു. ഇത് ഊർജം വർദ്ധിപ്പിക്കാൻ സഹായിക്കുക മാത്രമല്ല, ഒരാളുടെ കൊളസ്‌ട്രോളിന്റെയും രക്തസമ്മർദ്ദത്തിന്റെയും അളവ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

കൂടാതെ, നടത്തം ടൈപ്പ് 2 പ്രമേഹം, ചില അർബുദങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുകയും അസ്ഥികളുടെ സാന്ദ്രത നിലനിർത്തുകയും ചെയ്യുന്നുവെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. നടത്തം സമ്മർദ്ദം ലഘൂകരിക്കുമെന്നും ഇത് ഹൃദ്രോഗത്തിനുള്ള പ്രധാന അപകട ഘടകങ്ങളിലൊന്നും പഠനങ്ങൾ പറയുന്നു.

ഓസ്റ്റിയോപൊറോസിസ്: ഈ അവസ്ഥ തടയുന്നതിന് കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ

ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കാനും സംസ്കരിച്ച ഭക്ഷണങ്ങൾ ഒഴിവാക്കാനും യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) വ്യക്തമാക്കുന്നു. ആരോഗ്യ ഏജൻസിയുടെ കണക്കനുസരിച്ച് പൂരിത കൊഴുപ്പും ട്രാൻസ് ഫാറ്റും അടങ്ങിയ ഭക്ഷണങ്ങൾ ഹൃദ്രോഗത്തിന് കാരണമാകുമെന്ന് പറയപ്പെടുന്നു. കൂടാതെ, ആരോഗ്യകരമായ ഭാരം നിലനിർത്തേണ്ടത് പ്രധാനമാണ്. മദ്യപാനം പരിമിതപ്പെടുത്തുന്നതും പുകവലി ഉപേക്ഷിക്കുന്നതും ഹൃദ്രോഗം തടയാൻ സഹായിക്കുന്നു.

ഇന്നത്തെ കാലത്ത് ഹൃദ്രോഗങ്ങൾ വളരെ വ്യാപകമായിരിക്കുന്നു. ഓരോ വർഷവും 17.9 ദശലക്ഷം മരണങ്ങൾക്ക് കാരണമാകുന്നു. എന്നിരുന്നാലും, ഹൃദ്രോഗത്തെ സംബന്ധിച്ചിടത്തോളം, ഇത് തടയാവുന്നതാണ്. നിങ്ങളുടെ അപകടസാധ്യത തടയുന്നതിനുള്ള ഏറ്റവും ലളിതമായ മാർഗം നടത്തമാണ്. നടത്തം നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് എങ്ങനെ പ്രയോജനകരമാണെന്നും ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയാനും നടത്തം സഹായകമാണ്...-. ദ്വാരകയിലെ എച്ച്‌സിഎംസിടി മണിപ്പാൽ ഹോസ്പിറ്റൽസ് കാർഡിയാക് സയൻസ്, സീനിയർ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് കൺസൾട്ടന്റ് ഡോ. സമഞ്ജോയ് മുഖർജി പറഞ്ഞു.

ആരോഗ്യകരമായ ഹൃദയത്തിനായി ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക. പെട്ടെന്നുണ്ടാകുന്ന നെഞ്ചുവേദന, ശ്വാസം മുട്ടൽ, ഛർദ്ദി, നെഞ്ചിടിപ്പ്, വിയർപ്പ് എന്നീ ലക്ഷണങ്ങളുമാണുണ്ടാകുന്നത്.സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ കുറവ് രോഗലക്ഷണങ്ങളേ പ്രത്യക്ഷപ്പെടാറുള്ളൂ. ശ്വാസം മുട്ടൽ, തളർച്ച, ദഹനസംബന്ധമായ പ്രശ്നമുള്ളതുപോലെ തോന്നുക എന്നിവയാണ് സ്ത്രീകളിൽ സാധാരണ കാണപ്പെടുന്ന ലക്ഷണങ്ങൾ. 

മങ്കിപോക്സ്; ശ്രദ്ധിക്കേണ്ട സാധാരണ ലക്ഷണങ്ങൾ

ഉയർന്ന രക്തസമ്മർദ്ദം ധമനികളിലെ രക്തയോട്ടം ക്രമേണ വർദ്ധിപ്പിക്കുകയും അവയെ ഇലാസ്തികത കുറയ്ക്കുകയും ധമനികളുടെ ആന്തരിക പാളികളുടെ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. ഭക്ഷണത്തിൽ നിന്നുള്ള കൊഴുപ്പുകൾ ഹൃദയത്തിലേക്കുള്ള ഓക്സിജൻ സമ്പുഷ്ടമായ രക്തയോട്ടം കുറയുകയും ചെയ്യുന്നു, ഇത് ഹൃദയാഘാതത്തിന് കാരണമാകും. രക്തസമ്മർദ്ദം പതിവായി പരിശോധിക്കുന്നത് അത് നിയന്ത്രണത്തിലാക്കാൻ സഹായിക്കും.

 

Follow Us:
Download App:
  • android
  • ios