'വർക്ക് ഫ്രം ഹോം' ആണോ? കണ്ണിന്റെ ആരോ​ഗ്യം സംരക്ഷിക്കാം

By Web TeamFirst Published Oct 11, 2021, 4:48 PM IST
Highlights

വീട്ടിലായിരിക്കുമ്പോൾ സ്‌ക്രീൻ ബ്രേക്ക് എടുക്കുക, കണ്ണിന്റെ ആരോഗ്യത്തിനുളള ഭക്ഷണം കഴിക്കുക, കമ്പ്യൂട്ടർ ഗ്ലാസുകൾ ധരിക്കുക തുടങ്ങിവയിലൂടെ കണ്ണുകളെ സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കാനാകും.

കൊവിഡ്(covid) വ്യാപന സാഹചര്യത്തിൽ മിക്കവരും വീട്ടിലിരുന്ന് തന്നെയാണ് (work from home) ജോലി ചെയ്യുന്നത്. കൂടുതൽ സമയം മൊബൈൽ ഫോണിലും ലാപ്ടോപിലും ടിവിയിലും ചെലവിടുന്നത് കണ്ണുകൾക്ക് ദോഷം ചെയ്യും. വീട്ടിലായിരിക്കുമ്പോൾ സ്‌ക്രീൻ ബ്രേക്ക് എടുക്കുക, കണ്ണിന്റെ ആരോഗ്യത്തിനുളള( eye health) ഭക്ഷണം കഴിക്കുക, കമ്പ്യൂട്ടർ ഗ്ലാസുകൾ ധരിക്കുക തുടങ്ങിവയിലൂടെ കണ്ണുകളെ സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കാനാകും. ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ ദീർഘകാല ഉപയോഗം കണ്ണിന് ഡ്രൈനെസ്, ചൊറിച്ചിൽ, ചുവപ്പ് എന്നിവയടക്കം പലതരം പ്രശ്‌നങ്ങൾക്കും കാരണമാകും. കണ്ണിന് ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...

ഒന്ന്...

പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക. ഇലക്കറികളിൽ കാണപ്പെടുന്ന ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നീ പോഷകങ്ങൾ നേത്രരോഗങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിൻ വ്യക്തമാക്കുന്നു. കാരറ്റ്, മധുരക്കിഴങ്ങ് എന്നിവയുൾപ്പെടെയുള്ള മഞ്ഞ, ഓറഞ്ച് നിറത്തിലുളള പച്ചക്കറികളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

രണ്ട്...

ജോലിയിൽ നിന്ന് ഇടവേള എടുത്ത് സ്‌ക്രീൻ സമയം പരമാവധി കുറയ്ക്കുക. ഓരോ 15-20 മിനിറ്റിലും കുറച്ച് സെക്കൻഡ് കണ്ണുകൾ അടച്ച് സ്ക്രീനിൽ നോക്കാതെ വിശ്രമിക്കുക. ഇടയ്ക്കിടെ കണ്ണുകൾക്ക് ചുറ്റുമുള്ള പേശികൾ മസാജ് ചെയ്യുക അല്ലെങ്കിൽ മുഖം കഴുകുക. 

മൂന്ന്...

സ്‌ക്രീനുകൾ ‌നിന്ന് പുറപ്പെടുന്ന നീലവെളിച്ചം കണ്ണുകൾക്ക് ദോഷകരമാണ്, പ്രത്യേകിച്ചും ദീർഘനേരം കണ്ണുകൾ തുറന്നിരിക്കുകയാണെങ്കിൽ. കമ്പ്യൂട്ടർ ഗ്ലാസുകൾ, ബ്ലൂ-ലൈറ്റ്-ബ്ലോക്കിങ് ഗ്ലാസുകൾ ധരിക്കുക.

നാല്...

ദിവസവും രണ്ട് നേരം കണ്ണിൽ ഐസ് ക്യൂബ് ഉപയോ​ഗിച്ച് മസാജ് ചെയ്യുന്നത് കണ്ണിന് ആശ്വാസം ലഭിക്കും. കണ്ണുകളുടെ ക്ഷീണം മാറാനും ​സഹായിക്കും.

സ്ത്രീകളിലെ ഹൃദയാഘാതം; നെഞ്ചുവേദന ലക്ഷണമായി വരില്ല?

click me!