കുടലിന്റെ ആരോഗ്യത്തിനും ഊർജ്ജനില മെച്ചപ്പെടുത്താനും ശ്രദ്ധിക്കേണ്ട 8 കാര്യങ്ങൾ

Published : Sep 24, 2025, 08:16 PM IST
 gut health

Synopsis

പ്രാതലിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് ഊർജ്ജ നില കൂട്ടാനും പേശികളുടെ ആരോഗ്യം വർദ്ധിപ്പിക്കാനും സഹായിക്കും. ഇത് കൂടുതൽ നേരം വയറു നിറഞ്ഞതായി നിലനിർത്തുകയും അമിത വിശപ്പ് തടയുകയും ചെയ്യുന്നു. 

ദിവസം മുഴുവൻ ഉന്മേഷം നിലനിർത്താൻ ആരോഗ്യകരമായ ഒരു പ്രഭാത ദിനചര്യ അത്യാവശ്യമാണ്. ആരോഗ്യകരമായ പ്രഭാതഭക്ഷണം കഴിക്കുന്നത് മുതൽ വ്യായാമം ചെയ്യുന്നതോ യോഗ ചെയ്യുന്നതോ വരെ, ആരോഗ്യകരമായ പ്രഭാത ശീലങ്ങൾ സ്വീകരിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹായകമാണ്. 

രാവിലെ പോസിറ്റീവ് ശീലങ്ങളിൽ ഏർപ്പെടുന്നത് ഊർജ്ജ നിലകളെയും മാനസിക വ്യക്തതയെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും സാരമായി ബാധിക്കും. നേരെമറിച്ച്, ചില ശീലങ്ങൾ ഊർജ്ജത്തെയും കുടലിന്റെ ആരോഗ്യത്തെയും ബാധിക്കുന്നതായി ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേഥി പറയുന്നു. ഊർജനില കുറയ്ക്കുന്ന ചില പ്രഭാത ശീലങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...

ഒന്ന്

പഞ്ചസാര കൂടുതലുള്ള ധാന്യങ്ങൾ കഴിച്ച് ദിവസം ആരംഭിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാൻ ഇടയാക്കും. ഇത് ഊർജ്ജ നില കുറയ്ക്കുകയും അനാരോഗ്യകരമായ ഭക്ഷണങ്ങളോടുള്ള താൽപര്യത്തിനും ഇടയാക്കും.

രണ്ട്

എഴുന്നേറ്റ ഉടൻ് ഫോൺ നോക്കുന്ന ശീലം നല്ലതല്ല. രാവിലെ ആദ്യം ഫോണിന്റെ സ്‌ക്രീനിൽ നോക്കുന്നത് സമ്മർദ്ദത്തിന് കാരണമാകും. ഈ ശീലം കോർട്ടിസോളിന്റെ അളവ് വർദ്ധിപ്പിക്കുകയും മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

മൂന്ന്

രാവിലെ കാപ്പി കുടിക്കുന്നത് ഉത്കണ്ഠ വർദ്ധിപ്പിക്കുകയും കുടലിന്റെ ആരോഗ്യത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. ഇത് അസിഡിറ്റി ഉണ്ടാക്കുകയും ദഹന പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും.

നാല്

ദിവസവും വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് ഊർജനില കൂട്ടും. കാരണം ശരീരത്തിൽ വെള്ളത്തിന്റെ അളവ് കുറയുന്നത് ക്ഷീണത്തിന് കാരണമാകും.

അഞ്ച്

രാവിലെ തന്നെ ബാത്ത് റൂമിൽ പോകുമ്പോൾ മൊബെെൽ ഫോൺ ഉപയോ​ഗിക്കുന്നത് മലവിസർജ്ജനം വൈകുന്നതിന് കാരണമാകും. ടോയ്‌ലറ്റിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് പെെൽസിനുള്ള സാധ്യത വർദ്ധിപ്പിക്കും.

ആറ്

പ്രാതലിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് ഊർജ്ജ നില കൂട്ടാനും പേശികളുടെ ആരോഗ്യം വർദ്ധിപ്പിക്കാനും സഹായിക്കും. ഇത് കൂടുതൽ നേരം വയറു നിറഞ്ഞതായി നിലനിർത്തുകയും അമിത വിശപ്പ് തടയുകയും ചെയ്യുന്നു.

ഏഴ്

രാവിലത്തെ വെയിൽ കൊള്ളുന്നത് സർക്കാഡിയൻ താളം നിയന്ത്രിക്കാനും വിറ്റാമിൻ ഡിയുടെ അളവ് വർദ്ധിപ്പിക്കാനും സഹായിക്കുന്നു. സൂര്യപ്രകാശം അവഗണിക്കുന്നത് ആന്തരിക ഘടികാരത്തെ തടസ്സപ്പെടുത്തുകയും ഉറക്കത്തിന്റെ ഗുണനിലവാരം മോശമാക്കുകയും ദിവസം മുഴുവൻ ഊർജ്ജ നില കുറയുകയും ചെയ്യും.

എട്ട്

സുഗമമായ ദഹനത്തിനും സ്ഥിരതയുള്ള ഊർജ്ജ നിലയ്ക്കും പ്രോട്ടീൻ, പ്രോബയോട്ടിക്സ്, പ്രീബയോട്ടിക്സ്, പോളിഫെനോൾസ് എന്നിവ അത്യാവശ്യമാണ്. ഈ ഘടകങ്ങൾ കുടലിന്റെ ആരോഗ്യത്തിന് നിർണായകമാണ്. ഇവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റീൽസും കാർട്ടൂണുകളുമാണോ നിങ്ങളുടെ കുട്ടികളുടെ കൂട്ടുകാർ? ഫോൺ തിരിച്ചുവാങ്ങിയാൽ വാശിയും ദേഷ്യവുമുണ്ടോ? ഈ ലക്ഷണങ്ങളെ അവഗണിക്കരുത്!
ഗർഭാശയ ഫൈബ്രോയിഡുകൾ ഉള്ള സ്ത്രീകൾക്ക് ഹൃദ്രോഗ സാധ്യത കൂടുതൽ ; പഠനം