പ്രമേഹരോ​ഗികൾ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

Published : Sep 06, 2025, 01:47 PM IST
control blood sugar tips

Synopsis

നിങ്ങൾ ദിവസവും ഉപയോഗിക്കുന്ന എണ്ണയുടെ തരവും അളവും രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തെയും ഹൃദയാരോഗ്യത്തെയും ബാധിക്കും. ഒലിവ്, ഫ്ളാക്സ് സീഡ് അല്ലെങ്കിൽ വാൽനട്ട് ഓയിൽ പോലുള്ള ആരോഗ്യകരമായ എണ്ണകൾ തിരഞ്ഞെടുക്കുക.  

പ്രമേഹമുള്ളവർ ഭക്ഷണത്തിൽ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണമായിരിക്കണം കഴിക്കേണ്ടത്. നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ എന്നിവയാൽ സമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിക്കുക. പ്രമേഹരോ​ഗികൾ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...

ഒന്ന്

ശുദ്ധീകരിച്ച ധാന്യങ്ങൾക്ക് പകരം തവിടുള്ള ധാന്യങ്ങൾ തിരഞ്ഞെടുക്കുക. വെളുത്ത അരി, മൈദ തുടങ്ങിയ സംസ്കരിച്ച ധാന്യങ്ങൾ വേഗത്തിൽ ദഹിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ പെട്ടെന്നുള്ള വർദ്ധനവിന് കാരണമാകുന്നു. ബ്രൗൺ റൈസ്, ഓട്സ് തുടങ്ങിയ ധാന്യങ്ങളിലേക്ക് മാറുന്നത് ആരോ​ഗ്യത്തിന് നല്ലതാണ്. 2022 ലെ ഒരു ഗവേഷണ പ്രബന്ധം അനുസരിച്ച്, തവിടുപൊടിയിലെ നാരുകൾ ദഹനത്തെ എളുപ്പമാക്കുകയും നിങ്ങളെ കൂടുതൽ വയറു നിറഞ്ഞതായി തോന്നിപ്പിക്കുകയും ചെയ്യും. മൾട്ടിഗ്രെയിൻ ആട്ട ഉപയോഗിച്ച് റൊട്ടി ഉണ്ടാക്കുക പ്രഭാതഭക്ഷണത്തിൽ റോൾഡ് ഓട്സ് ചേർക്കുക.

രണ്ട്

നിങ്ങൾ ദിവസവും ഉപയോഗിക്കുന്ന എണ്ണയുടെ തരവും അളവും രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തെയും ഹൃദയാരോഗ്യത്തെയും ബാധിക്കും. ഒലിവ്, ഫ്ളാക്സ് സീഡ് അല്ലെങ്കിൽ വാൽനട്ട് ഓയിൽ പോലുള്ള ആരോഗ്യകരമായ എണ്ണകൾ തിരഞ്ഞെടുക്കുക. എണ്ണയുടെ അളവ് കുറയ്ക്കുന്നത് ഇൻസുലിൻ പ്രതിരോധം തടയാൻ സഹായിക്കുകയും ഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

മൂന്ന്

പച്ചക്കറികളിൽ നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, അവശ്യ വിറ്റാമിനുകൾ എന്നിവ അടങ്ങിയിരിക്കുന്നു. അന്നജം അടങ്ങിയിട്ടില്ലാത്ത പച്ചക്കറികൾ കഴിക്കുക. പ്ലേറ്റിന്റെ പകുതി ഭാഗം പച്ചക്കറികൾ കൊണ്ട് നിറയ്ക്കുന്നത് സ്വാഭാവികമായും ഭക്ഷണം സന്തുലിതമാക്കുകയും മറ്റ് ചെയ്യുന്നു.

നാല്

അമിതമായി ഉപ്പ് കഴിക്കുന്നത് രക്തസമ്മർദ്ദം കൂടുന്നതിന് ഇടയാക്കും. പ്രത്യേകിച്ച് പ്രമേഹരോഗികൾക്ക്, ദിവസേനയുള്ള സോഡിയം ഉപഭോഗം നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. ഉപ്പ് ഉപഭോഗം വർദ്ധിക്കുന്നത് പ്രമേഹവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അടുത്തിടെ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.

അഞ്ച്

പഞ്ചസാര, സോഡിയം, അല്ലെങ്കിൽ ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ് എന്നിവ കൂടുതലുള്ള പായ്ക്ക് ചെയ്ത ഭക്ഷണങ്ങൾ ഒഴിവാക്കുക. നട്സ്, സൂപ്പ് പോലുള്ളവ കഴിക്കുക.

ആറ്

രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിൽ ജലാംശം നിർണായക പങ്ക് വഹിക്കുന്നു. പഞ്ചസാര അടങ്ങിയ പാനീയങ്ങൾ ഒഴിവാക്കി വെള്ളം, ഹെർബൽ ടീ, അല്ലെങ്കിൽ ബാർലി വെള്ളം, ജീര വെള്ളം പോലുള്ള പാനീയങ്ങൾ കുടിക്കുക.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പിരീഡ്സ് ദിവസങ്ങളിൽ സ്ട്രോബെറിയും ഡാർക്ക് ചോക്ലേറ്റും കഴിച്ചോളൂ, കാരണം
2026ൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ആറ് ശീലങ്ങൾ