മധുരക്കിഴങ്ങോ ഉരുളക്കിഴങ്ങോ : ഏതാണ് ആരോഗ്യകരം?

Published : Sep 06, 2025, 11:02 AM IST
POTATO

Synopsis

ഉരുളക്കിഴങ്ങിൽ പൊട്ടാസ്യം, വിറ്റാമിൻ സി, വിറ്റാമിൻ ബി6 എന്നിവ അടങ്ങിയിരിക്കുന്നതായി ഡയറ്റീഷ്യൻ ആലി മാസ്റ്റ് പറയുന്നു.  

മധുരക്കിഴങ്ങോ ഉരുളക്കിഴങ്ങോ ഇതിൽ ഏതാണ് കൂടുതൽ നല്ലത്?. രണ്ടും കിഴങ്ങ് വർ​ഗങ്ങളാണ്. രണ്ടിലും ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു.  ആന്റിഓക്‌സിഡന്റും ഉയർന്ന അളവിൽ വിറ്റാമിൻ എയും അടങ്ങിയ മധുരക്കിഴങ്ങ് കണ്ണുകളുടെ ആരോഗ്യത്തിനും രോഗപ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്നു. 

ഉരുളക്കിഴങ്ങിനെ അപേക്ഷിച്ച്  മധുരക്കിഴങ്ങ് വിറ്റാമിൻ സി, നാരുകൾ, കുറഞ്ഞ ഗ്ലൈസെമിക് സൂചിക എന്നിവ നൽകുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ആളുകൾക്ക് സഹായമകാണ്.

ഉരുളക്കിഴങ്ങിൽ പൊട്ടാസ്യം, വിറ്റാമിൻ സി, വിറ്റാമിൻ ബി 6 എന്നിവ അടങ്ങിയിരിക്കുന്നതായി ഡയറ്റീഷ്യൻ ആലി മാസ്റ്റ് പറയുന്നു. കുടലിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയെ സ്ഥിരപ്പെടുത്തുകയും ചെയ്യുന്ന പ്രതിരോധശേഷിയുള്ള അന്നജവും അവയിൽ അടങ്ങിയിട്ടുണ്ട്. പ്രധാനമായി, രണ്ട് ഇനങ്ങളിലും കലോറിയുടെയും കാർബോഹൈഡ്രേറ്റിന്റെയും അളവ് ഏതാണ്ട് ഒരുപോലെയാണ്. 100 ഗ്രാമിന് ഏകദേശം 90–92 കലോറിയാണുള്ളത്.

രണ്ടിലും ഫൈബർ, പൊട്ടാസ്യം, വിറ്റാമിൻ സി, വിറ്റാമിൻ ബി 6 എന്നിവ അടങ്ങിയിട്ടുണ്ട്. ശരീരം വിറ്റാമിൻ എ ആയി മാറ്റുന്ന ബീറ്റാ കരോട്ടിൻ കാരണം മധുരക്കിഴങ്ങ് കൂടുതൽ നല്ലതായി കണക്കാക്കുന്നു. എന്നാൽ രണ്ടും ആവശ്യത്തിന് ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് വിദ​ഗ്ധർ പറയുന്നു. രണ്ടും തയ്യാറാക്കുന്ന രീതിയിൽ വളരെ പ്രധാനമാണെന്നും ആലി മാസ്റ്റ് പറയുന്നു.

ഉരുളക്കിഴങ്ങ് എണ്ണയിൽ വറുക്കുകയോ മറ്റ് ടോപ്പിംഗുകൾ കൂടെ ചേർക്കുകയോ ചെയ്യുന്നത് അവയുടെ സ്വാഭാവിക ഗുണങ്ങൾ ഇല്ലാതാക്കുന്നു. വറുത്ത ഉരുളക്കിഴങ്ങ് പതിവായി കഴിക്കുന്നത് ആരോഗ്യപരമായ അപകടസാധ്യതകൾ വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 

തൊലി കേടുകൂടാതെ ചുട്ടെടുക്കുകയോ വറുക്കുകയോ ചെയ്യുന്നത് ഏറ്റവും കൂടുതൽ പോഷകങ്ങൾ സംരക്ഷിക്കുന്നു. ഉരുളക്കിഴങ്ങിൽ പകുതി നാരുകൾ തൊലിയിലാണ്. അതിനാൽ അവ നന്നായി കഴുകി ശേഷം കഴിക്കാവുന്നതാണെന്നും അവർ പറയുന്നു.

 

 

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

Health Tips : ചായയോ കാപ്പിയോ: എല്ലുകളുടെ ആരോഗ്യത്തിന് ഏറ്റവും നല്ലത് ഏതാണ്?
ആസ്മയുടെ അപകട സാധ്യത കുറയ്ക്കാൻ ജീവിതശൈലിയിൽ വരുത്തേണ്ട 6 മാറ്റങ്ങൾ