തണുപ്പുകാലത്ത് രക്തസമ്മർദ്ദം ഉയരുന്നത് നിയന്ത്രിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം?

Published : Dec 01, 2023, 03:15 PM IST
തണുപ്പുകാലത്ത് രക്തസമ്മർദ്ദം ഉയരുന്നത് നിയന്ത്രിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം?

Synopsis

തണുപ്പുകാലത്ത് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകുന്നതിന് പിന്നിൽ‌ നിരവധി കാരണങ്ങളുണ്ട്.  തണുത്ത കാലാവസ്ഥ രക്തക്കുഴലുകൾ ഇടുങ്ങിയതാക്കുന്നു. രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ഹൃദയത്തിൽ അധിക സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നു.   

തണുപ്പുകാലത്ത് രക്തസമ്മർദ്ദം വർദ്ധിക്കുന്നതായി നാം കേട്ടിട്ടുണ്ട്. ഉയർന്ന രക്തസമ്മർദ്ദം പലരെയും ബാധിക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. രക്തധമനികളുടെ ഭിത്തികളിൽ രക്തം ചെലുത്തുന്ന മർദമാണ് രക്തസമ്മർദ്ദം. രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്‌ട്രോക്ക് പോലെയുള്ള നിരവധി പ്രശ്നങ്ങളാണ് പലരേയും പിടിപെടുന്നത്. രക്തസമ്മർദ്ദം യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതുമാണ് പലപ്പോഴും അപകടകരമാകുന്നത്. 

തണുപ്പുകാലത്ത് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകുന്നതിന് പിന്നിൽ‌ നിരവധി കാരണങ്ങളുണ്ട്.  തണുത്ത കാലാവസ്ഥ രക്തക്കുഴലുകൾ ഇടുങ്ങിയതാക്കുന്നു. രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ഹൃദയത്തിൽ അധിക സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നു. 

ഉയർന്ന ബിപി നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

തണുപ്പുകാലത്തെ ജീവിതശൈലി മാറ്റങ്ങൾ, കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണക്രമം, കുറഞ്ഞ ശാരീരിക പ്രവർത്തനങ്ങൾ എന്നിവ ഹൃദയാരോഗ്യത്തെ കൂടുതൽ ബാധിക്കുന്നു. ഹൃദയാരോഗ്യകരമായ ഭക്ഷണക്രമം നിലനിർത്തുക, സമ്മർദ്ദം നിയന്ത്രിക്കുക എന്നിവ അത്യന്താപേക്ഷിതമാണ്.  ഹൈപ്പർടെൻഷൻ നിയന്ത്രിക്കുന്നതിന് ആരോഗ്യകരമായ ഭക്ഷണം വളരെ സഹായകരമാണ്. DASH, മെഡിറ്ററേനിയൻ ഡയറ്റ് തുടങ്ങിയ ഭക്ഷണരീതികൾ രക്തസമ്മർദ്ദം കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

അമിതഭാരം ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകും. സമീകൃതാഹാരത്തിലൂടെയും ചിട്ടയായ വ്യായാമത്തിലൂടെയും ആരോഗ്യകരമായ ഭാരം നിലനിർത്തുന്നത് ബിപി നിയന്ത്രിക്കാനാകും. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ എന്നിവ അടങ്ങിയ ഭക്ഷണക്രമം രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. പൂരിതവും ട്രാൻസ് ഫാറ്റും സോഡിയവും ചേർത്ത പഞ്ചസാരയും കഴിക്കുന്നത് പരിമിതപ്പെടുത്തുക.

ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് മിതമായ തീവ്രതയുള്ള എയറോബിക് വ്യായാമമോ 75 മിനിറ്റ് ഊർജ്ജസ്വലമായ എയറോബിക് വ്യായാമമോ ചെയ്യുക. ഭക്ഷണത്തിലെ ഉയർന്ന സോഡിയം ഉയർന്ന രക്തസമ്മർദ്ദത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്. നിങ്ങൾക്ക് ഹൈപ്പർടെൻഷൻ ഉണ്ടെങ്കിൽ ഭക്ഷണത്തിൽ ഉപ്പ് കുറയ്ക്കാൻ ശ്രദ്ധിക്കുക.

അമിതവണ്ണം രക്തസമ്മർദ്ദത്തെ സാരമായി ബാധിക്കും. അധിക കൊഴുപ്പ് ധമനികളിലെ രക്തപ്രവാഹത്തെ ബാധിക്കും. ഇത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.

എപ്പോഴും ക്ഷീണം, തലകറക്കം, വിശപ്പില്ലായ്മ എന്നിവ അലട്ടുന്നുണ്ടോ? ഈ പോഷകത്തിന്റെ കുറവ് മൂലമാകാം

 

PREV
Read more Articles on
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ