അകാലനരയാണോ പ്രശ്നം ? എങ്കിൽ ഇതാ മാറാൻ വഴിയുണ്ട്

Published : Jan 03, 2023, 08:21 PM IST
അകാലനരയാണോ പ്രശ്നം ? എങ്കിൽ ഇതാ മാറാൻ വഴിയുണ്ട്

Synopsis

നാം എല്ലാവരും എപ്പോഴും ചെറുപ്പമായിരിക്കാനാണ് ആ​ഗ്രഹിക്കുന്നത്. പ്രായമാകുന്നതിന്റെ ഏറ്റവും വ്യക്തമായ സൂചകങ്ങളിലൊന്ന് നമ്മുടെ മുടിയാണ്. എന്നാൽ ചെറുപ്പത്തിൽ തന്നെ നമ്മുടെ തലമുടി നരച്ചുതുടങ്ങിയാൽ, നമ്മളിൽ പലരും ആശങ്കപ്പെടുക ചെയ്യാറുണ്ട്.

മുടി നരയ്ക്കുന്നത് സാധാരണമാണ്. എന്നാൽ അകാലനര ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. അകാലനര സംഭവിക്കുമ്പോൾ അത് ഒന്നിലധികം പ്രശ്നങ്ങൾക്ക് കാരണമാകും. ഇത് ആത്മാഭിമാനം കുറയുന്നതിനും ആത്മവിശ്വാസത്തിന്റെ തോത് കുറയുന്നതിനും കാരണമാകുന്നു. 

'നാം എല്ലാവരും എപ്പോഴും ചെറുപ്പമായിരിക്കാനാണ് ആ​ഗ്രഹിക്കുന്നത്. പ്രായമാകുന്നതിന്റെ ഏറ്റവും വ്യക്തമായ സൂചകങ്ങളിലൊന്ന് നമ്മുടെ മുടിയാണ്. എന്നാൽ ചെറുപ്പത്തിൽ തന്നെ നമ്മുടെ തലമുടി നരച്ചുതുടങ്ങിയാൽ, നമ്മളിൽ പലരും ആശങ്കപ്പെടുക ചെയ്യാറുണ്ട്. അതിനാൽ ചെറുപ്രായത്തിൽ തന്നെ മുടി നരയ്ക്കുന്നത് പ്രാഥമികമായി പാരമ്പര്യ കാരണങ്ങളാലോ, പുരുഷ ഹോർമോണിന്റെ അമിത അളവ്, ടെസ്റ്റോസ്റ്റിറോൺ അല്ലെങ്കിൽ കടുത്ത സമ്മർദ്ദം മൂലമോ ആകാമെന്ന് അറിയേണ്ടത് പ്രധാനമാണ്. എന്നിരുന്നാലും, പോഷകങ്ങളാൽ സമ്പന്നമായ സമീകൃതവും ആരോഗ്യകരവുമായ ഭക്ഷണത്തിന്റെ അഭാവം മുടി നേരത്തെ നരയ്ക്കുന്നതിലും ഒരു പ്രധാന പങ്ക് വഹിക്കുന്നു...'- ന്യൂട്രീഷ്യനിസ്റ്റ് അഞ്ജലി മുഖർജി പറഞ്ഞു.

അകാലനര തടയാൻ ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ ആവശ്യമാണെങ്കിലും ദിനചര്യയിൽ മറ്റ് പല കാര്യങ്ങളും ഉൾപ്പെടുത്തേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. അങ്ങനെ പറഞ്ഞാൽ, പോഷകാഹാരം കൊണ്ട് മാത്രം ഇത് മാറ്റാൻ കഴിയില്ല. നിങ്ങളുടെ ഭക്ഷണക്രമം മെച്ചപ്പെടുത്തുന്നതിലൂടെയും വിറ്റാമിൻ സപ്ലിമെന്റുകൾ കഴിക്കുന്നതിലൂടെയും മാത്രമല്ല നിങ്ങളുടെ മുടിയുടെ ഘടനയും വളർച്ചയും തിളക്കവും നല്ല നിലയിൽ നിലനിർത്തുന്നതിന് പോഷകാഹാരവും ശരിയായ പരിചരണവും കൊണ്ട് മുടിയുടെ ആരോഗ്യത്തിൽ കാര്യമായ പുരോഗതി കൈവരിക്കാൻ കഴിയുമെന്ന് അഞ്ജലി മുഖർജി പറഞ്ഞു.

അകാലനര അകറ്റാൻ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങൾ...

ഒന്ന്...

തേയില വെള്ളം പ്രകൃതി ദത്തമായ ഒരു കളറിങ്ങ് ഏജൻറാണ്. തേയിലവെള്ളമുപയോഗിച്ച് മുടി കഴുകുന്നത് അകാല നരയെ പ്രതിരോധിക്കാനുള്ള മികച്ച പോംവഴിയാണ്.

രണ്ട്...

മൈലാഞ്ചിപ്പൊടി, നെല്ലിക്കാപ്പൊടി എന്നിവ തേയില വെള്ളത്തിൽ കലർത്തി മുട്ടയുടെ വെള്ളയും ചേർത്തു തയാറാക്കിയ മിശ്രിതത്തിൽ നാരങ്ങാ നീര് ചേർത്ത് തലയിൽ തേച്ച് പിടിപ്പിച്ച് രണ്ടു മണിക്കൂറിനു ശേഷം കഴുകി കളയുക. അകാല നര മാറാൻ സഹായിക്കും.

മൂന്ന്...

കറിവേപ്പിലയിട്ട് തിളപ്പിച്ച എണ്ണ തേയ്ക്കുന്നതും കറിവേപ്പില പച്ചയ്ക്ക് അരച്ച് തലയിൽ പുരട്ടുന്നതും അകാല നര അകറ്റാൻ സഹായിക്കും. മുടിയുടെ സ്വാഭാവിക നിറം നിലനിർത്താൻ ഇത് സഹായകമാണ്. 

നാല്...

ഉണക്കിയ നെല്ലിക്ക രാത്രി മുഴുവൻ കുതിർത്ത് ഒരു പ്രകൃതിദത്ത കണ്ടീഷണറായി ഉപയോഗിക്കാം.

ഹൃദ്രോഗം തടയുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഗ്ലോബൽ പ്രിവന്റീവ് ഓങ്കോ സമ്മിറ്റ്: പ്രതിരോധ ചികിത്സയ്ക്കും പ്രാദേശിക ഗവേഷണങ്ങൾക്കും മുൻഗണന നൽകണമെന്ന് ഗവർണർ
മദ്യപിക്കാതെ മദ്യലഹരിയിലാകുന്ന രോഗം; ഓട്ടോ ബ്രൂവറി സിൻഡ്രോമിന് ചികിത്സയുണ്ട്