
മെെഗ്രേയ്ൻ ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. മൈഗ്രേയ്ൻ എന്നത് വിട്ടുമാറാത്ത ന്യൂറോളജിക്കൽ ഡിസോർഡർ അല്ലെങ്കിൽ ക്രമേക്കേട് എന്ന് വേണമെങ്കിൽ പറയാം. തീവ്രത കുറഞ്ഞത് മുതൽ അതിതീവ്രമായ ആവർത്തന സ്വഭാവമുള്ള ഒരു തരം തലവേദനയായി ഇതിനെ വിശേഷിപ്പിക്കാവുന്നതാണ്. മെെഗ്രേയ്ൻ തുടങ്ങുമ്പോൾ കടുത്ത വേദനയോടൊപ്പം ചിലർക്ക് ഛർദ്ദിയും മുഖമാകെ തരിപ്പുമെല്ലാം അനുഭവപ്പെടും.
സന്ധ്യയോടെ തുടങ്ങുന്ന തലവേദന രാത്രിയോടെ കൂടുകയും നിങ്ങളെ കൂടുതൽ അസ്വസ്ഥമാക്കുകയും ചെയ്യുന്നു. ഉറക്കം നഷ്ടപ്പെടുന്നു എന്നതാണ് ഇതിന്റെ മറ്റൊരു പ്രശ്നം. മെെഗ്രേയ്ൻ തുടങ്ങിയാൽ നാല് മണിക്കൂർ മുതൽ കുറച്ച് ദിവസം വരെ നീണ്ടുനിൽക്കും. വേദന ഒഴിവാക്കാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില ആയുർവേദ പ്രതിവിധികളുണ്ട്. മൈഗ്രേയ്ൻ ലക്ഷണങ്ങളിൽ നിന്ന് മോചനം നേടാൻ മൂന്ന് ഭക്ഷണങ്ങൾ സഹായിക്കുന്നതായി ആയുർവേദ വിദഗ്ധൻ ഡോ ദിക്സ ഭാവ്സർ പറഞ്ഞു.
കുതിർത്ത ഉണക്കമുന്തിരി...
തലേദിവസം തന്നെ ഒരു പിടി ഉണക്കമുന്തിരി വെള്ളത്തിലിട്ട് കുതിർക്കാൻ വയ്ക്കുക. ശേഷം രാവിലെ ആ വെള്ളം വെറുംവയറ്റിൽ കുടിക്കുക. 12 ആഴ്ച തുടർച്ചയായി കഴിക്കുമ്പോൾ ഇത് മൈഗ്രെയ്നുമായി ബന്ധപ്പെട്ട അസിഡിറ്റി, ഓക്കാനം, തലവേദന തുടങ്ങിയ ലക്ഷണങ്ങൾ കുറയ്ക്കുന്നു.
ഏലയ്ക്ക ചായ...
മൈഗ്രേൻ തലവേദനയ്ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ഒന്നാണ് ഏലയ്ക്ക. ഇഞ്ചി, ഏലയ്ക്ക എന്നിവ ചേർത്തുള്ള ചായ കുടിക്കുന്നത് മെെഗ്രേയ്ൻ അകറ്റുന്നതിന് സഹായിക്കുന്നു.
നാരങ്ങ...
തലവേദന അകറ്റാൻ ഏറ്റവും മികച്ചതാണ് ചെറുനാരങ്ങ. ശരീരത്തിലെ ആസിഡ് ആൽക്കലൈൻ അനുപാതം നിലനിർത്താൻ നാരങ്ങ സഹായിക്കും. ഇതിനായി ഒരു ഗ്ലാസ് ചൂടുവെളളത്തിൽ ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ച് കുടിക്കുക. ഗ്യാസ് കൊണ്ടും മറ്റുമുണ്ടാകുന്ന തലവേദന മാറി കിട്ടാനും ഇത് സഹായിക്കും.
കുട്ടികളില്‍ ഇടവിട്ട് കാണുന്ന തലവേദന; നിസാരമല്ല ഇത്...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam