പിസിഒഎസ് ഉള്ള സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങൾ

Web Desk   | Asianet News
Published : Sep 15, 2021, 08:57 PM ISTUpdated : Sep 15, 2021, 10:19 PM IST
പിസിഒഎസ് ഉള്ള സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങൾ

Synopsis

പി‌സി‌ഒ‌എസിന് കൃത്യമായ ചികിത്സയില്ലെങ്കിലും, ഏതാനും ചില ഭക്ഷണക്രമവും ജീവിതശൈലി മാറ്റങ്ങളും ഇതിന്റെ അവസ്ഥയും ലക്ഷണങ്ങളും കുറയ്ക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. 

സ്ത്രീകളിലെ ഹോർമോൺ വ്യതിയാനം മൂലം ഉണ്ടാകുന്ന അവസ്ഥയാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം അഥവാ പിസിഒഎസ്. ഇത് ചികിത്സിച്ചില്ലെങ്കിൽ അസഹനീയമായ വേദന, ക്രമം തെറ്റിയ ആർത്തവം, അമിതവണ്ണം, മുടി കൊഴിച്ചിൽ, മുഖക്കുരു, വന്ധ്യത പ്രശ്നം, അമിതമായ രോമവളർച്ച തുടങ്ങി പല പ്രശ്നങ്ങൾക്കും കാരണമാകും. 

പിസിഒഎസിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്ന് ശരീരഭാരം വർദ്ധിക്കുക എന്നതാണ്. കാരണം അവർക്ക് സാധാരണയേക്കാൾ ഉയർന്ന അളവിൽ ഇൻസുലിൻ ഉണ്ട്. പാൻക്രിയാസിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഒരു ഹോർമോണായ ഇൻസുലിൻ പഞ്ചസാരയെ (ഗ്ലൂക്കോസ്) ഊർജ്ജമാക്കി മാറ്റാൻ നിങ്ങളുടെ ശരീരത്തിലെ കോശങ്ങളെ സഹായിക്കുന്നു. 

പി‌സി‌ഒ‌എസിന് കൃത്യമായ ചികിത്സയില്ലെങ്കിലും, ഏതാനും ചില ഭക്ഷണക്രമവും ജീവിതശൈലി മാറ്റങ്ങളും ഇതിന്റെ അവസ്ഥയും ലക്ഷണങ്ങളും കുറയ്ക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. 

പിസിഒഎസ് ഉള്ള സ്ത്രീകൾക്ക് ടൈപ്പ് -2 പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, സമ്മർദ്ദവും ഉത്കണ്ഠ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പിസിഒഎസ് ഉള്ള സ്ത്രീകൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം...

ഒന്ന്...

പിസിഒഎസ് ലക്ഷണങ്ങൾ ലഘൂകരിക്കുന്നതിന് പതിവായി വ്യായാമം ചെയ്യുന്നത് നല്ലതാണ്.  പിസിഒഎസ് ഉള്ള സ്ത്രീകൾക്ക് സമ്മർദ്ദം നിയന്ത്രിക്കാനും വ്യായാമം സഹായിക്കും. സൈക്ലിംഗ്, ജോഗിംഗ്, നീന്തൽ, യോഗ തുടങ്ങിയ വ്യായാമം ചെയ്യുക.

രണ്ട്...

ഹോർമോണുകളെ സന്തുലിതമാക്കുന്നതിനുള്ള ഉറവിടമാണ് ഉറക്കം. പിസിഒഎസ് ഉള്ള സ്ത്രീകളിലെ ഉറക്കക്കുറവ് കൂടുതൽ മാനസികാവസ്ഥയ്ക്കും ശരീരത്തിലെ ഹോർമോൺ അസന്തുലിതാവസ്ഥയ്ക്കും കാരണമാകും. അതിനാൽ, എട്ട് മണിക്കൂർ നല്ല ഉറക്കം ‌പ്ര​ധാനമാണ്.

മൂന്ന്...

പിസിഒഎസ് ഉള്ള സ്ത്രീകൾ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി കഴിക്കുക.  ഉയർന്ന അളവിലുള്ള ഫൈബർ ഭക്ഷണങ്ങൾ ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുന്നു.. ചിയ വിത്തുകൾ, ഓട്സ്, ബീൻസ്, പഴങ്ങൾ എന്നിവയാണ് ഫൈബറിന്റെ പ്രധാന ഉറവിടങ്ങൾ.

ഗ്യാസ്ട്രബിള്‍ മാറാൻ കുടിക്കാം ഈ ഹെൽത്തി ഡ്രിങ്ക്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട; ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണം ഈ 7 'നിശബ്ദ കൊലയാളി' രോഗങ്ങൾ