
മഞ്ഞുകാലത്ത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. ചിലര്‍ക്ക് തണുപ്പടിച്ചാല്‍ തന്നെ ശരീരവേദന ഉണ്ടാകാം. സന്ധിവേദനയാണ് പലരും പ്രധാനമായി പറയുന്നത്. ഇത്തരത്തിലുള്ള കാല്‍മുട്ട് വേദന, കൈമുട്ട് വേദന, നടുവേദന തുടങ്ങിയവയൊക്കെ എല്ലുകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. പല കാരണങ്ങള്‍ കൊണ്ടും എല്ലിന് ബലക്ഷയം സംഭവിക്കാം. പ്രായവും പരിക്കുമെല്ലാം ഇതിലുള്‍പ്പെടുന്ന ചില കാരണങ്ങളാണ്. എന്നാല്‍ ഇതിന് പുറമേ ഈ തിരക്കേറിയ ജീവിതത്തിനിടയില്‍ വ്യായാമം ചെയ്യാന്‍ കഴിയാതെ വരുന്നതും ഒരു കാരണമാണ്.
മഞ്ഞുകാലത്ത് വിറ്റാമിന്‍ ഡിയുടെ (സൂര്യപ്രകാശത്തില്‍ നിന്നും നമ്മുക്ക് കിട്ടുന്ന വിറ്റാമിന്‍) അഭാവവും ഇത്തരം സന്ധി വേദനകള്‍ക്ക് കാരണമാകാം. എന്തായാലും ഇത്തരം 'ജോയിന്റ് പെയ്ന്‍' തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
വ്യായാമമില്ലായ്മ എല്ലുകളുടെ ആരോഗ്യത്തെ വശളാക്കുന്ന കാര്യമാണ്. അതിനാല്‍ എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് ദിവസവും കൃത്യമായി വ്യായാമം ചെയ്യണം. വ്യായാമമില്ലായ്മ ശരീര ഭാരം കൂടാനും കാരണമാകും. അതും സന്ധി വേദനകള്‍ക്ക് കാരണമാകും.
രണ്ട്...
മഞ്ഞുകാലത്തും ശരീരത്തിലെ താപനില കുറയാതെ നോക്കുക. അതിനാല്‍ ഹീറ്റിങ് പാഡുകളും ഹോട്ട് വാട്ടര്‍ ബോട്ടിലുകളും ചൂട് നിലനിര്‍ത്തുന്ന വസ്ത്രങ്ങളും ഉപയോഗിക്കാം.
മൂന്ന്...
മഞ്ഞുകാലത്ത് ഭക്ഷണകാര്യത്തില്‍ അലംഭാവം അരുത്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ എല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതിനാല്‍ ഫ്‌ളാക്‌സ് സീഡ്, സാല്‍മണ്‍ ഫിഷ്, വാള്‍നട്സ്, അവക്കാഡോ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
നാല്...
കാത്സ്യത്തിന്റെ അഭാവം എല്ലുകൾക്ക് ബലക്ഷയം ഉണ്ടാക്കാൻ കാരണമാകാം. കാത്സ്യം ശരീരം ആഗീരണം ചെയ്യണമെങ്കിൽ വിറ്റാമിൻ ഡിയുടെ സാന്നിധ്യവും ആവശ്യമാണ്. അതിനാല്‍ വിറ്റാമിന്‍ ഡി അടങ്ങിയ മുട്ട, ചീര, മഷ്റൂം, പാല്‍, പാലുല്‍പ്പന്നങ്ങള്‍, തൈര്, ഓറഞ്ച് ജ്യൂസ് എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
അഞ്ച്...
ഇലക്കറികളും ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഗുണം ചെയ്യും. അതിനാല്‍ വെള്ളരിക്ക, ക്യാരറ്റ് തുടങ്ങിയവ കഴിക്കാം.
ആറ്...
വെള്ളം ധാരാളം കുടിക്കുക. മഞ്ഞുകാലത്ത് പലരും വെള്ളം കുടിക്കാന്‍ മടിക്കാറുണ്ട്. അതും എല്ലുകളുടെയും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനെയും മോശമായി ബാധിക്കാം. അതിനാല്‍ ദിവസവും എട്ട് ഗ്ലാസ് വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam