ഭം​ഗിയുള്ള നഖങ്ങൾക്കായി ഇതാ ചില പൊടിക്കെെകൾ...

Published : Aug 04, 2023, 03:04 PM ISTUpdated : Aug 04, 2023, 03:05 PM IST
ഭം​ഗിയുള്ള നഖങ്ങൾക്കായി ഇതാ ചില പൊടിക്കെെകൾ...

Synopsis

വിറ്റാമിൻ സി നഖങ്ങളുടെ വളർച്ചയ്ക്ക് ശരിക്കും സഹായകമായി കണക്കാക്കപ്പെടുന്നു. ദിവസവും നഖങ്ങളിൽ നാരങ്ങ നീര് തേച്ച് പിടിപ്പിച്ച് മസാജ് ചെയ്യുന്നത് വൃത്തിയുള്ളതും ബാക്ടീരിയ അകറ്റുകയും ചെയ്യുന്നു.

ശരീരം ശരിയായി പ്രവർത്തിക്കാൻ പോഷകങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്. എന്നാൽ, പോഷകങ്ങളുടെ കുറവ് നഖത്തിന്റെ വളർച്ചയെ ബാധിക്കാം. ചില സപ്ലിമെന്റുകളും പോഷകസമൃദ്ധമായ ഭക്ഷണവും നഖങ്ങളെ ആരോ​ഗ്യമുള്ളതാക്കുന്നു. നഖങ്ങളുടെ ആരോഗ്യത്തിന് കൃത്യമായ പരിപാലനവും പോഷകങ്ങളും വളരെ പ്രധാനമാണ്. നഖങ്ങൾ സംരക്ഷിക്കാൻ ഇതാ ചില പൊടിക്കെെകൾ...

നാരങ്ങ...

വിറ്റാമിൻ സി നഖങ്ങളുടെ വളർച്ചയ്ക്ക് ശരിക്കും സഹായകമായി കണക്കാക്കപ്പെടുന്നു. ദിവസവും നഖങ്ങളിൽ നാരങ്ങ നീര് തേച്ച് പിടിപ്പിച്ച് മസാജ് ചെയ്യുന്നത് വൃത്തിയുള്ളതും ബാക്ടീരിയ അകറ്റുകയും ചെയ്യുന്നു.

വെളിച്ചെണ്ണ...

നഖങ്ങൾ വെളിച്ചെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് അതിൻ്റെ ബലം കൂട്ടാൻ സാധിക്കും. വെളിച്ചെണ്ണയിൽ വൈറ്റമിൻ ഇ അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്റിഓക്‌സിഡന്റുകളുടെ മികച്ച ഉറവിടവുമാണ്. രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് വിരൽ നഖങ്ങൾ വെളിച്ചെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുക.

ഓറഞ്ച്...

നഖങ്ങളുടെ വളർച്ചയെ സഹായിക്കുകയും നഖങ്ങളുടെ തിളക്കം വർദ്ധിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രധാന ഏജന്റാണ് കൊളാജൻ. ഓറഞ്ചിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ അണുബാധയെ അകറ്റി നിർത്താൻ ഏറെ സഹായിക്കുന്നു. ഒരു പാത്രത്തിൽ കുറച്ച് ഓറഞ്ച് ജ്യൂസ് എടുത്ത് ഏകദേശം 10 മിനിറ്റ് നഖങ്ങൾ മുക്കിവയ്ക്കുക. ചെറുചൂടുള്ള വെള്ളത്തിൽ കഴുകി നല്ലൊരു മോയ്സ്ചറൈസ് നഖത്തിലുക.

ഒലീവ് ഓയിൽ...

നഖങ്ങൾക്ക് മികച്ചൊരു പരി​ഹാരമാണ് ഒലീവ് ഓയിൽ. വരൾച്ച ഇല്ലാതാക്കാൻ ഇത് ഏറെ സഹായിക്കുന്നു. രക്തചംക്രമണത്തെ സഹായിക്കുകയും നഖങ്ങളുടെ വളർച്ചയെ സഹായിക്കുകയും ചെയ്യുന്നു. ഒലിവ് ഓയിൽ ചൂടാക്കി ഏകദേശം അഞ്ച് മിനിറ്റ് നേരം നഖങ്ങളിലും പുറംതൊലിയിലും മസാജ് ചെയ്യുക. ഇത് നഖത്തെ കൂടുതൽ ബലമുള്ളതാക്കുന്നു.

ദഹന പ്രശ്നങ്ങൾ അകറ്റും, പ്രമേഹത്തെ തടയാം ; അറിയാം ഉലുവയുടെ ആരോ​ഗ്യ​ഗുണങ്ങൾ
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുട്ടികളിലെ പോഷകക്കുറവ് കാര്യമാക്കണം, തലമുറകളെ ബാധിച്ചേക്കാം
ദിവസവും കോഫി കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം