
യൂറിനറി ഇൻഫെക്ഷൻ സ്ത്രീകളിലും പുരുഷന്മാരിലും കണ്ടു വരുന്ന ആരോഗ്യപ്രശ്‌നമാണ്. പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതലായി രോഗം കണ്ട് വരുന്നത്. വളരെയധികം സമയം മൂത്രം കെട്ടിനിർത്തുന്നതും കൃത്യമായി ശുചിത്വം പാലിക്കാത്തതുമാണ് സ്ത്രീകളിലെ മൂത്രാശയ അണുബാധയുടെ പ്രധാനകാരണം.
മഴക്കാലത്താണ് യൂറിനെറി ഇൻഫെക്ഷൻ കൂടുതലായി കാണപ്പെടുന്നത്. മഴക്കാലമാണ് ബാക്ടീരിയകൾ വളരാനും പെരുകാനും അനുയോജ്യമായ സമയം. വൃത്തിഹീനമായ പൊതു കുളിമുറികൾ ഉപയോഗിക്കുകയും ഈർപ്പമുള്ള കാലാവസ്ഥയിൽ ശുചിത്വം പാലിക്കാതിരിക്കുകയും ചെയ്യുമ്പോൾ യുടിഐകൾ വരാനുള്ള സാധ്യത വർദ്ധിക്കുന്നു.
മാത്രമല്ല, ഇറുകിയ വസ്ത്രങ്ങളും സിന്തറ്റിക് അടിവസ്ത്രങ്ങളും ധരിക്കുന്നതുപം യുടിഐയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
'ശരിയായ ശുചിത്വം പാലിച്ചില്ലെങ്കിൽ രോഗാണുക്കൾക്കും മറ്റ് ദോഷകരമായ സൂക്ഷ്മാണുക്കൾക്കും മൂത്രനാളത്തെ ബാധിക്കാം. ജനനേന്ദ്രിയ ഭാഗത്ത് ചുറ്റും സുഗന്ധദ്രവ്യമോ ആൽക്കഹോൾ അധിഷ്ഠിതമോ ആയ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് സ്ത്രീകളിൽ യുടിഐയ്ക്ക് കാരണമാകുന്നു...' - ബ്ലംഗൂരുവിലെ DYU വുമൺ ആൻഡ് ചൈൽഡ് കെയറിലെ കോസ്മെറ്റിക് ഗൈനക്കോളജിസ്റ്റ് ഡോ. ജ്യോതി ബന്ദി പറയുന്നു.
മൂത്രനാളിയിലെ അണുബാധ (UTI) വിവിധ ലക്ഷണങ്ങളോടെ പ്രത്യക്ഷപ്പെടാം. ഇത് സാധാരണയായി മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെടുന്നു. അടിവയറ്റിലെ വേദനയും യുടിഐയുടെ മറ്റൊരു ലക്ഷണമാണ്. വിറയലും പനിയും ഉണ്ടാകുന്നത് യുടിഐയുടെ മറ്റൊരു ലക്ഷണമാണ്. ഈ ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് പരിശോധന നടത്തുക.
പ്രാരംഭ ലക്ഷണങ്ങൾ അവഗണിച്ചാൽ അത് വൃക്ക അണുബാധയ്ക്ക് കാരണമാവുകയും അല്ലെങ്കിൽ പഴുപ്പ് രൂപപ്പെടുകയും ചെയ്യാം. ആർത്തവവിരാമം, ഗർഭിണികൾ, പ്രമേഹം എന്നിവയുള്ള സ്ത്രീകൾക്ക് യുടിഐകൾ വരാനുള്ള സാധ്യത കൂടുതലാണ്.
മൂത്രനാളിയിലെ അണുബാധ തടയാൻ ശ്രദ്ധിക്കേണ്ടത്...
1. ജലാംശം നിലനിർത്താൻ ധാരാളം വെള്ളം കുടിക്കുക. നിങ്ങൾ എത്രത്തോളം വെള്ളം കുടിക്കുന്നുവോ അത്രയും നന്നായി മൂത്രാശയത്തിന് ദോഷകരമായ സൂക്ഷ്മാണുക്കൾ പുറന്തള്ളാൻ സഹായിക്കും.
2. ശുചിത്വം പാലിക്കുകയും ജനനേന്ദ്രിയ ഭാഗം ശരിയായി വൃത്തിയാക്കുകയും വേണം.
3. നനഞ്ഞ വസ്ത്രങ്ങൾ ഉടൻ മാറ്റുക.
4. ഓരോ 3-4 മണിക്കൂറിലും സാനിറ്ററി പാഡുകളും 4-6 മണിക്കൂറിനുള്ളിൽ ടാംപണുകളും മാറ്റുക, മൂത്രനാളിയിലെയും യോനിയിലെയും അണുബാധകൾ ഒഴിവാക്കാൻ സഹായിക്കും.
5. ലൈംഗിക ബന്ധത്തിന് ശേഷം വൃത്തിയായി കഴുകുക. കൂടുതൽ സമയം കാത്തിരിക്കുകയാണെങ്കിൽ ബാക്ടീരിയ മൂത്രസഞ്ചിയിലേക്ക് എത്താനുള്ള സാധ്യത കൂടുതലാണെന്നും ഡോക്ടർമാർ പറയുന്നു.
വെറും വയറ്റിൽ തണ്ണിമത്തൻ കഴിക്കാറുണ്ടോ? എങ്കിൽ അറിഞ്ഞിരിക്കേണ്ടത്...