വൃക്കകളുടെ ആരോ​ഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...

Resmi Sreekumar   | Asianet News
Published : Feb 04, 2022, 10:37 PM IST
വൃക്കകളുടെ ആരോ​ഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...

Synopsis

വൃക്കയുടെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്നത് കുടിക്കുന്ന വെള്ളത്തിന്റെ അളവാണ്. മൂത്രസംബന്ധമായ അസുഖങ്ങളായ പഴുപ്പ്, കല്ല് തുടങ്ങിയ രോഗങ്ങള്‍ ഉള്ളവര്‍ ധാരാളം വെള്ളം കുടിക്കുക.   

മാറി വരുന്ന ജീവിതശൈലി നിരവധി രോ​ഗങ്ങൾക്ക് കാരണമാകും. അത് പ്രധാനമായി ബാധിക്കുന്നത്  വൃക്കയുടെ പ്രവർത്തനത്തെയാകും.വൃക്കകൾ വേണ്ടരീതിയിൽ പ്രവർത്തിക്കാതെ വന്നാൽ മറ്റ് അവയവങ്ങളുടെ പ്രവർത്തനത്തെ ഇത് ബാധിക്കാം.

പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങൾ വൃക്കയുടെ പ്രവർത്തനത്തെ കാര്യമായി ബാധിക്കുന്നുവയാണ്. വ്യായാമം ഇല്ലാത്തതും ജങ്ക് ഫുഡ്സിന്റെ അമിത ഉപയോഗവുമെല്ലാം പ്രമേഹരോഗത്തിന്റെ സാധ്യത കൂട്ടുന്നവയാണ്. പ്രമേഹം ബാധിച്ചാൽ അത് പിന്നീട് വൃക്കയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു.

മൂത്രത്തിലോ വൃക്കയിലോ കല്ലുണ്ടാകുന്നതാണ് മറ്റൊരു കാരണം. കല്ലുകളുടെ എണ്ണം വർധിക്കുന്നതിലൂടെ മൂത്രതടസം ഉണ്ടാവുകയും ഇതിലൂടെ വൃക്കയുടെ പ്രവർത്തനം അവതാളത്തിലാവുകയും ചെയ്യുന്നു. യൂറിക് ആസിഡ് വൃക്കയിലെ അരിപ്പകളിൽ അടിഞ്ഞ് യൂറിക് ആസിഡ് നെഫ്രോപ്പതി എന്ന അവസ്ഥയിലേക്ക് കടക്കുകയും ചെയ്യുന്നു.

വൃക്കയുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്നത് കുടിക്കുന്ന വെള്ളത്തിന്റെ അളവാണ്. മൂത്രസംബന്ധമായ അസുഖങ്ങളായ പഴുപ്പ്, കല്ല് തുടങ്ങിയ രോഗങ്ങൾ ഉള്ളവർ ധാരാളം വെള്ളം കുടിക്കുക. 
വൃക്ക സംബന്ധമായ അസുഖങ്ങളുള്ളവർ ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കുറയ്ക്കുക. കൂടാതെ സസ്യാഹാരങ്ങൾ കൂടുതലായി ഉൾപ്പെടുത്തി മാംസാഹാരങ്ങൾ പരമാവധി ഒഴിവാക്കണം.

നിങ്ങൾ ധാരാളം മധുര പലഹാരങ്ങളും ശീതള പാനീയങ്ങളും ഉപയോഗിക്കുന്ന ആളാണെങ്കിൽ അത് ഒഴിവാക്കണം. ഇത്തരം മധുരപലഹാരങ്ങളിലെല്ലാം കൃത്രിമ മധുരം ചേർക്കുന്നുണ്ട്. അത് നിങ്ങളുടെ വൃക്കകളെ പ്രതികൂലമായി ബാധിക്കും.

ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന് മദ്യം ഒഴിവാക്കുന്നത് വളരെയധികം പ്രയോജനകരമാണ്. മദ്യം നിങ്ങളുടെ കരളിന്റെ പ്രവർത്തനത്തെ എന്ന പോലെ വൃക്കകളുടെ പ്രവർത്തനത്തെയും പ്രതികൂലമായി ബാധിക്കും.

സെക്സിനോടുള്ള താൽപര്യം നിയന്ത്രിക്കാനാകുന്നില്ലേ ? ഞെട്ടിക്കുന്ന പഠനം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

അനീമിയ : ശരീരം കാണിക്കുന്ന ഏഴ് ലക്ഷണങ്ങൾ
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ചെയ്യേണ്ട 6 ദൈനംദിന ശീലങ്ങൾ