മിക്കവാറും എല്ലാ ഇന്ത്യൻ വിഭവങ്ങളിലും ഉപയോഗിക്കുന്ന അടിസ്ഥാന ചേരുവകളിൽ ഒന്നാണ് മഞ്ഞൾ. ഇതിൽ കുർക്കുമിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കുന്നതും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതും ഉൾപ്പെടെ നിരവധി ആരോഗ്യ ഗുണങ്ങളുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. 

പലരും പേടിയോടെ കാണുന്ന ജീവിതശെെലി രോ​ഗമാണ് കൊളസ്ട്രോൾ. ശരീരത്തിൽ കൊളസ്‌ട്രോളിൻറെ അളവ് അധികമായാൽ അത് രക്തധമനികളിൽ അടിഞ്ഞു കൂടും. ഇത് ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത കൂട്ടാം. ഭക്ഷണത്തിലും ജീവിതശൈലിയിലും ചില മാറ്റങ്ങൾ വരുത്തുന്നതിലൂടെ ചീത്ത കൊളസ്ട്രോൾ അഥവാ എൽഡിഎൽ തോത് കുറയ്ക്കാൻ സാധിക്കും. തെറ്റായ ഭക്ഷണക്രമം, വ്യായാമമില്ലായ്മ, ജങ്ക് ഫുഡ് തുടങ്ങിയവ ഉയർന്ന കൊളസ്ട്രോൾ ഉണ്ടാക്കാം. കൊളസ്ട്രോൾ നിയന്ത്രിക്കാൻ ചില ഭക്ഷണങ്ങൾ സഹായിച്ചേക്കും...

ഒന്ന്...

മിക്കവാറും എല്ലാ ഇന്ത്യൻ വിഭവങ്ങളിലും ഉപയോഗിക്കുന്ന അടിസ്ഥാന ചേരുവകളിൽ ഒന്നാണ് മഞ്ഞൾ. ഇതിൽ കുർക്കുമിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കുന്നതും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതും ഉൾപ്പെടെ നിരവധി ആരോഗ്യ ഗുണങ്ങളുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

രണ്ട്...

വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അല്ലിസിൻ എന്ന സൾഫർ സംയുക്തത്തിന് ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. കൊഴുപ്പ് കത്തിക്കാൻ സഹായിക്കുന്ന ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും വെളുത്തുള്ളിയിലുണ്ട്.

മൂന്ന്...

കടുകെണ്ണ തീർച്ചയായും ആരോഗ്യകരമായ എണ്ണയാണ്. ഫാറ്റി ആസിഡ്, ലിനോലെയിക് ആസിഡ്, ഒലിക് ആസിഡ്, എരുസിക് ആസിഡ്, അവശ്യ വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ പോലുള്ള ശരീരത്തിന് ഗുണങ്ങൾ പകരുന്ന മറ്റ് ഘടകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്.

നാല്...

കറിവേപ്പില നമ്മുടെ ഭക്ഷണത്തിന് രുചി പകരുക മാത്രമല്ല, ശരീരത്തിൽ നിന്ന് ദോഷകരമായ വിഷവസ്തുക്കളും അനാവശ്യ കൊഴുപ്പും നീക്കം ചെയ്യാനും സഹായിക്കുന്നു. ആന്റിഓക്‌സിഡന്റുകളാൽ നിറഞ്ഞ കറിവേപ്പില എൽഡിഎൽ കൊളസ്‌ട്രോൾ (മോശം കൊളസ്‌ട്രോൾ) രൂപപ്പെടുന്ന കൊളസ്‌ട്രോളിന്റെ ഓക്‌സിഡേഷൻ തടയുന്നു.

അഞ്ച്...

ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും നാരുകളും അടങ്ങിയതിനാൽ മുളപ്പിച്ച പയർ ആരോഗ്യത്തിന് വളരെ പ്രയോജനകരമാണ്. അവ വിശപ്പ് കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

Read more മുഖത്തെ കരുവാളിപ്പ് മാറാൻ കടലമാവ് ഇങ്ങനെ ഉപയോ​ഗിക്കാം

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Malayalam News Live | Kerala News