മുഖത്തെ കരുവാളിപ്പ് അകറ്റാൻ തക്കാളി ; ഉപയോ​ഗിക്കേണ്ട വിധം

Published : Jul 31, 2026, 10:43 PM IST
tomato

Synopsis

ചർമ്മത്തിലെ എണ്ണമയം സന്തുലിതമാക്കാൻ പ്രകൃതിദത്ത ആസിഡുകൾ സഹായിക്കുന്നു.വിറ്റാമിൻ സി കറുത്ത പാടുകൾ കുറയ്ക്കുകയും ചർമ്മത്തിന്റെ നിറം ഏകീകരിക്കുകയും ചെയ്യുന്നു. മുഖത്തെ കരുവാളിപ്പ് അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന തക്കാളി ഫേസ് പാക്കുകൾ.

അമിതമായ എണ്ണമയം കുറയ്ക്കാനും മുഖക്കുരുവിനെ പ്രതിരോധിക്കാനും ആന്റിഓക്‌സിഡന്റ് സംരക്ഷണം നൽകാനും സഹായിക്കുന്നതിലൂടെ തക്കാളി ചർമ്മത്തിന് ഗുണം ചെയ്യുന്നു. ഇവയിൽ വിറ്റാമിൻ സി, വിറ്റാമിൻ എ, ലൈക്കോപീൻ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ചർമ്മത്തിലെ എണ്ണമയം സന്തുലിതമാക്കാൻ പ്രകൃതിദത്ത ആസിഡുകൾ സഹായിക്കുന്നു.വിറ്റാമിൻ സി കറുത്ത പാടുകൾ കുറയ്ക്കുകയും ചർമ്മത്തിന്റെ നിറം ഏകീകരിക്കുകയും ചെയ്യുന്നു. മുഖത്തെ കരുവാളിപ്പ് അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന തക്കാളി ഫേസ് പാക്കുകൾ.

ഒന്ന്

രണ്ട് സ്പൂൺ തക്കാളി നീരും അൽപം കടലമാവും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി ഇടുക. വരണ്ട ചർമ്മം അകറ്റാൻ മികച്ചൊരു പാക്കാണിത്.

രണ്ട്

1 പഴുത്ത തക്കാളി (അരച്ചത് അല്ലെങ്കിൽ നീര്), 1 ടീസ്പൂൺ തേൻ (ചർമ്മത്തിലെ ഈർപ്പം നിലനിർത്താൻ) എന്നിവ ചേർത്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി ഇടുക.

മൂന്ന്

1 തക്കാളി (നീരെടുത്തത്), 1 ടീസ്പൂൺ നാരങ്ങാനീര് എന്നിവ യോജിപ്പിച്ച പാക്ക് ഉണ്ടാക്കി മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങിയതിന ശേഷം കഴുകി കളയുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വണ്ണം കുറയ്ക്കാൻ കുടിക്കേണ്ട 6 പാനീയങ്ങൾ
താരൻ നിയന്ത്രിക്കാൻ ആറ് ലളിതമായ വഴികൾ