Knee Pain : കാൽമുട്ട് വേദന അലട്ടുന്നുണ്ടോ? ഈ കാർഡിയോ വർക്കൗട്ടുകൾ ചെയ്ത് നോക്കൂ

Published : Aug 04, 2022, 01:06 PM ISTUpdated : Aug 04, 2022, 01:20 PM IST
Knee Pain : കാൽമുട്ട് വേദന അലട്ടുന്നുണ്ടോ? ഈ കാർഡിയോ വർക്കൗട്ടുകൾ ചെയ്ത് നോക്കൂ

Synopsis

അധിക വേദനയോ കാൽമുട്ടുകൾക്ക് കേടുപാടുകളോ വരുത്താതെ കലോറി എരിച്ചുകളയാൻ സഹായിക്കുന്ന ചില കാർഡിയോ വർക്കൗട്ടുകൾ കുറിച്ച് പങ്കുവയ്ക്കുകയാണ് സ്‌പോർട്‌സ് മെഡിസിൻ വിദഗ്ധനും ഓർത്തോപീഡിക് സർജനുമായ ഡോ. മനൻ വോറ.

കാൽമുട്ട് വേദന (Knee Pain) ഇന്ന് മിക്ക വരിലും കണ്ട് വരുന്ന ആരോ​ഗ്യ പ്രശ്നമാണ്. പ്രായം കൂടുമ്പോൾ മുട്ട് സന്ധിയിലുണ്ടാകുന്ന തേയ്മാനമായിരുന്നു ഇതിന് പിന്നിലെ പ്രധാന കാരണം. പക്ഷേ ഇപ്പോൾ മധ്യവയസ്സുള്ളവരിലും ചെറുപ്പക്കാരിലുമെല്ലാം മുട്ടുവേദനയും അനുബന്ധ പ്രശ്‌നങ്ങളും കാണുന്നുണ്ട്. ജീവിതശൈലിയിൽ വന്ന മാറ്റമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

അമിത ശരീരഭാരം കാരണം കുട്ടികളിലും ഇപ്പോൾ മുട്ടുവേദന ഉണ്ടാക്കുന്നത് നാം കണ്ട് വരുന്നു. കാൽമുട്ടിന് വിട്ടുമാറാത്ത അസ്വസ്ഥതയുണ്ടെങ്കിൽ, പടികൾ കയറുന്നതും ഇറങ്ങുന്നതും അല്ലെങ്കിൽ കാറിൽ കയറുന്നതും ഇറങ്ങുന്നതും പോലുള്ള ലളിതമായ പ്രവർത്തനങ്ങൾ ബുദ്ധിമുട്ടാണ്. അധിക വേദനയോ കാൽമുട്ടുകൾക്ക് കേടുപാടുകളോ വരുത്താതെ കലോറി എരിച്ചുകളയാൻ സഹായിക്കുന്ന ചില കാർഡിയോ വർക്കൗട്ടുകൾ കുറിച്ച് പങ്കുവയ്ക്കുകയാണ് സ്‌പോർട്‌സ് മെഡിസിൻ വിദഗ്ധനും ഓർത്തോപീഡിക് സർജനുമായ ഡോ. മനൻ വോറ.

നീന്തൽ...

കാൽമുട്ട് വേദനയുണ്ടെങ്കിൽ നീന്തൽ മികച്ച വ്യായാമമാണ്. കാൽമുട്ടിനെ പിന്തുണയ്ക്കുന്ന പേശികളെ ശക്തിപ്പെടുത്താനും ഈ വ്യായാമം സഹായിക്കുന്നു. വളരെ വേഗത്തിൽ കലോറി കുറയ്ക്കാനും ഈ വ്യായാമത്തിനാകും. നീന്തൽ ഹൃദയത്തെയും ശ്വാസകോശത്തെയും ബലപ്പെടുത്തും.നീന്തലിനു നിങ്ങളെ മരണത്തിൽ ഇത് രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. രാത്രിയിൽ നന്നായി ഉറങ്ങാൻ നീന്തൽ മികച്ചൊരു വ്യായാമമാണ്. 

ഉയർന്ന കൊളസ്ട്രോൾ; ശരീരം നല്‍കുന്ന ഈ മുന്നറിയിപ്പുകള്‍ അവഗണിക്കരുത്

സെെക്കിം​ഗ്...

സൈക്ലിംഗ് കലോറി എരിച്ചുകളയാൻ സഹായിക്കുക മാത്രമല്ല കാൽമുട്ടിന്റെ ബലവും വഴക്കവും മെച്ചപ്പെടുത്തുകയും ചെയ്യും. നിങ്ങൾ എത്ര വേഗത്തിൽ ഓടിക്കുന്നു എന്നതിനെ ആശ്രയിച്ച് 30 മിനിറ്റിനുള്ളിൽ നിങ്ങൾക്ക് 300-450 കലോറി കുറയ്ക്കാം. സൈക്ലിംഗ് (Cycling) ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് പഠനം.

സൈക്ലിംഗ് വൈകുന്നേരങ്ങളിൽ ചെയ്യുന്നതാണ് നല്ലത് - 30 മുതൽ 60 മിനിറ്റ് വരെ സെെക്കിൾ ചവിട്ടുന്നത് ആഴത്തിലുള്ള ഉറക്കം ലഭിക്കാൻ സഹായിക്കുമെന്നും പഠനത്തിൽ പറയുന്നു. സ്ലീപ്പ് മെഡിസിൻ റിവ്യൂസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.

സൈക്ലിംഗ് പതിവായി ചെയ്യുന്നത് ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് ആരോ​ഗ്യ വിദഗ്ധർ പറയുന്നു. പതിവ് വ്യായാമമെന്ന നിലയിൽ സൈക്ലിംഗ് ചെയ്യുന്നത് രക്തസമ്മർദ്ദത്തിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് മെഡിക്കൽ ന്യൂസ് ടുഡേ.കോം പറയുന്നു. സൈക്കിൾ വ്യായാമം മാനസികാവസ്ഥയെ നല്ല രീതിയിൽ സ്വാധീനിക്കുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.

വേ​ഗത്തിലുള്ള നടത്തം...

വേ​ഗത്തിലുള്ള നടത്തം മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് നല്ലതാണെന്ന് വിദ​ഗ്ധർ പറയുന്നു. നടത്തം ശരീരത്തെ ഊർജ്ജസ്വലമാക്കുകയും ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കുകയും ചെയ്യും. ശാരീരികവും, മാനസികവും, വൈകാരികവുമായ ആരോഗ്യം നേടാൻ നടത്തം സഹായിക്കും.

പ്രമേഹരോഗികൾ ദിവസവും ഒരു മണിക്കൂറെങ്കിലും നടക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇതുവഴി ബിഎംഐ ലെവൽ മെച്ചപ്പെടുകയും പേശികൾ ശരീരത്തിലെ ഗ്ലൂക്കോസ് കാര്യക്ഷമമായി ഉപയോഗിക്കുകയും ചെയ്യും.രാവിലെയോ വെെകിട്ടോ ദിവസവും നടക്കുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. പ്രതിരോധശേഷി കൂട്ടാനും തുമ്മൽ, ജലദോഷം എന്നിവ വരാതിരിക്കാനും നടത്തം വളരെ ​ഗുണം ചെയ്യും. 

സ്ലീപ്പ് ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നത്, നല്ല ഉറക്കത്തിന് നടത്തം പോലുള്ള ശാരീരിക പ്രവർത്തനങ്ങളുമായി ബന്ധമുണ്ടെന്നാണ്. സാധാരണയായി സജീവമായി ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും നടത്തം ശീലമാക്കുകയും ചെയ്യുന്ന ആളുകൾക്ക് നല്ല ഉറക്കം ലഭിക്കുന്നതായി ആ പഠനം കണ്ടെത്തി.

പൈലേറ്റ്സ്...

പൈലേറ്റ്സ് ഒരു ഫുൾ ബോഡി വർക്ക്ഔട്ടാണ്. ആരോഗ്യത്തോടെ ശരീരത്തെ കാത്തുസൂക്ഷിക്കാനും പ്രത്യേകയിടങ്ങളിലെ പേശികൾക്ക് ബലം പകരാനുമെല്ലാം ഇത് സഹായിച്ചേക്കാം. ശരീരത്തിലെ അനാവശ്യ കലോറി കുറയ്ക്കാനും ഈ വർക്കൗട്ടിനാകുമെന്നും പഠനങ്ങൾ പറയുന്നു.

ശ്രദ്ധിക്കൂ, സ്തനാർബുദ സാധ്യത കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ സഹായിക്കുമെന്ന് പഠനം

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

വെറുമൊരു ഭക്ഷണമല്ല, ഒരു വികാരമാണ്! ഇന്ന് ദേശീയ ചീസ് ലവർ ഡേ, ചില കൗതുകങ്ങൾ ഇതാ...
ആരോഗ്യവും സൗന്ദര്യവും നിലനിർത്താം: ലോകപ്രശസ്തമായ 9 ഡയറ്റ് പ്ലാനുകളെക്കുറിച്ച് അറിയേണ്ടതെല്ലാം