ഉലുവ കൊണ്ടുള്ള ഈ ഹെയർ പാക്ക് ഉപയോ​ഗിച്ച് നോക്കൂ, മുടികൊഴിച്ചിൽ എളുപ്പം അകറ്റാം

Published : Jul 06, 2023, 04:29 PM ISTUpdated : Jul 06, 2023, 04:39 PM IST
ഉലുവ കൊണ്ടുള്ള ഈ ഹെയർ പാക്ക് ഉപയോ​ഗിച്ച് നോക്കൂ, മുടികൊഴിച്ചിൽ എളുപ്പം അകറ്റാം

Synopsis

ഉലുവയിൽ പ്രോട്ടീനും നിക്കോട്ടിനിക് ആസിഡും അടങ്ങിയിട്ടുണ്ട്. മുടി കൊഴിച്ചിലും താരനും മാത്രമല്ല കഷണ്ടിയെ നിയന്ത്രിക്കാനുള്ള കഴിവ് ഉലുവയ്ക്കുണ്ട്. വിറ്റാമിനുകളായ എ, ബി, സി, കെ, പ്രോട്ടീൻ, ഇരുമ്പ്, കാൽസ്യം, പൊട്ടാസ്യം, ഫോസ്ഫേറ്റുകൾ, ഫോളിക് ആസിഡ്, ഫ്ലേവനോയ്ഡുകൾ എന്നിവയും ഉലുവയിൽ അടങ്ങിയിട്ടുണ്ട്.   

മുടികൊഴിച്ചിൽ മിക്ക ആളുകളെയും അലട്ടുന്ന പ്രശ്നമാണ്. സമ്മർദ്ദം, പോഷകാഹാരക്കുറവ്, അമിതമായ വിയർപ്പ്, മരുന്നുകളുടെ ഉപയോ​ഗം, ഹോർമോണുകളിലെ മാറ്റങ്ങൾ എന്നിവയെല്ലാം മുടികൊഴിച്ചിലിന് പിന്നിലെ ചില കാരണങ്ങളാണ്. മുടികൊഴിച്ചിൽ കുറയ്ക്കാൻ ഏറ്റവും മികച്ച ചേരുവകയാണ് ഉലുവ.

ഉലുവയിൽ ഇരുമ്പും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ആരോഗ്യമുള്ള മുടി വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങളാണ് ഇവ.  ഉലുവയിൽ പ്രോട്ടീനും നിക്കോട്ടിനിക് ആസിഡും അടങ്ങിയിട്ടുണ്ട്. മുടി കൊഴിച്ചിലും താരനും മാത്രമല്ല കഷണ്ടിയെ നിയന്ത്രിക്കാനുള്ള കഴിവ് ഉലുവയ്ക്കുണ്ട്.

വിറ്റാമിനുകളായ എ, ബി, സി, കെ, പ്രോട്ടീൻ, ഇരുമ്പ്, കാൽസ്യം, പൊട്ടാസ്യം, ഫോസ്ഫേറ്റുകൾ, ഫോളിക് ആസിഡ്, ഫ്ലേവനോയ്ഡുകൾ എന്നിവയും ഉലുവയിൽ അടങ്ങിയിട്ടുണ്ട്. ഉലുവയിൽ ലെസിത്തിൻ അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയിലും മുടിയിലും ആഴത്തിൽ ഈർപ്പമുള്ളതാക്കുകയും  ചെയ്യുന്നു. കൂടാതെ, സമൃദ്ധമായ പോഷണം നൽകിക്കൊണ്ട് മുടി വേരുകളെ ശക്തമാക്കുന്നു.

ഉലുവയിൽ അടങ്ങിയിരിക്കുന്ന ഇരുമ്പിന്റെയും പൊട്ടാസ്യത്തിന്റെയും സമ്പന്നമായ ഉള്ളടക്കം അകാലനര അകറ്റാനും സഹായിക്കുന്നു. മുടികൊഴിച്ചിൽ അകറ്റുന്നതിന് പരീക്ഷിക്കാം ഉലുവ കൊണ്ടുള്ള ഹെയർ പാക്ക്...

ഹെയർ പാക്ക് തയ്യാറാക്കുന്ന വിധം...

ആദ്യം രണ്ട് ടീസ്പൂൺ ഉലുവ അൽപം വെള്ളം ചേർത്ത് കുതിർക്കാൻ വയ്ക്കുക. അടുത്ത ദിവസം രാവിലെ ആ ഉലുവ വെള്ളം മൂന്നോ നാലോ ആര്യവേപ്പില ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. ശേഷം തലയോട്ടിയിൽ ഈ പാക്ക് തേച്ച് പിടിപ്പിക്കുക. 20 മിനുട്ടിന് ശേഷം ഒരു ഹെർബൽ ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ പാക്ക് ഇടാം. 

വേപ്പും ഉലുവയും ആരോഗ്യകരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് സഹായകമാണ്. ആര്യവേപ്പും ഉലുവയും താരൻ ഉണ്ടാക്കുന്ന ഫംഗസിനെ തടയുകയും തലയോട്ടി വൃത്തിയായും ആരോഗ്യകരവുമുള്ളതായി നിലനിർത്തുന്നതിനും സഹായിക്കുന്നു.

Read more നിങ്ങൾ ചോക്ലേറ്റ് പ്രിയരാണോ ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്യാൻസറിനെ അടുപ്പിക്കാത്ത എട്ട് ഭക്ഷണങ്ങൾ
വെറും രണ്ട് ചേരുവകൾ കൊണ്ടുള്ള ഈ പാനീയം കുടിച്ചോളൂ, ആർത്തവ ദിവസങ്ങളിലെ വേദന കുറയ്ക്കും