കൊവിഡിനെതിരെ ഗുളിക; അനുമതി നല്‍കി ബ്രിട്ടണ്‍; ഈ ഗുളിക വാങ്ങിക്കൂട്ടാന്‍ രാജ്യങ്ങള്‍ രംഗത്ത്

By Web TeamFirst Published Nov 5, 2021, 7:04 AM IST
Highlights

അമേരിക്കന്‍ ഫാര്‍മ കമ്പനി എംഎസ്ഡിയാണ് ഈ ഗുളിക നിര്‍മ്മിക്കുന്നത്. അംഗീകാരം ലഭിച്ചതോടെ ഇവര്‍ക്ക് വലിയ ഓഡറാണ് ബ്രിട്ടണ്‍ നല്‍കിയിരിക്കുന്നത്. 

ലണ്ടന്‍: കൊവിഡ് ബാധിച്ചവര്‍ക്ക് നല്‍കാനുള്ള ഗുളികയ്ക്ക് ഉപയോഗത്തിന് അനുമതി നല്‍കി ബ്രിട്ടണ്‍. കൊവിഡ് ലക്ഷണമുള്ളവര്‍ക്ക് ദിവസം രണ്ടുനേരം നല്‍കാവുന്ന ഗുളികയ്ക്കാണ് ബ്രിട്ടീഷ് മെഡിസിന്‍ റെഗുലേറ്റര്‍ അനുമതി നല്‍കിയത്. അമേരിക്കന്‍ ഫാര്‍മ കമ്പനി നിര്‍മ്മിക്കുന്ന 'മോള്‍നുപിരവിര്‍' എന്ന ആന്‍റിവൈറല്‍ ഗുളികയ്ക്കാണ് അനുമതി. ലോകത്ത് ആദ്യമായാണ് ഒരു ആന്‍റി വൈറല്‍ ഗുളിക കൊവിഡ് ചികില്‍സയ്ക്കായി ഉപയോഗിക്കാന്‍ അനുമതി ലഭിക്കുന്നത്. 

Factbox: Countries rush to buy Merck experimental COVID-19 pill https://t.co/hqTGHPtSal pic.twitter.com/8PaXKrE1UG

— Reuters (@Reuters)

കൊവിഡ് ചികില്‍സ രംഗത്ത് വലിയ മാറ്റം ഈ ഗുളികയുടെ ഉപയോഗം വരുത്തുമെന്നാണ് ബ്രിട്ടീഷ് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവേദ് പറയുന്നത്. ഫ്ലൂചികില്‍സയ്ക്കായി വികസിപ്പിച്ച ഈ മരുന്ന് കൊവിഡ് രോഗികളുടെ എണ്ണം പകുതിയായി കുറയ്ക്കുമെന്ന കണ്ടെത്തലാണ് ഇത്തരം ഒരു തീരുമാനത്തിന് പിന്നില്‍. ലക്ഷണമുള്ളവര്‍ ഈ ഗുളിക ഉപയോഗിക്കുന്നത്, അവര്‍ക്ക് ആശുപത്രി വാസം ഒഴിവാക്കാന്‍ കഴിയും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേ സമയം രോഗലക്ഷണം കാണിച്ചു തുടങ്ങി അഞ്ചു ദിവസത്തിനുള്ളില്‍ ഈ മരുന്ന് കഴിക്കുന്നതാണ അഭികാമ്യം എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

അമേരിക്കന്‍ ഫാര്‍മ കമ്പനി എംഎസ്ഡിയാണ് ഈ ഗുളിക നിര്‍മ്മിക്കുന്നത്. അംഗീകാരം ലഭിച്ചതോടെ ഇവര്‍ക്ക് വലിയ ഓഡറാണ് ബ്രിട്ടണ്‍ നല്‍കിയിരിക്കുന്നത്. നവംബര്‍ മാസത്തില്‍ മാത്രം 4,80,000 കോഴ്സ് 'മോള്‍നുപിരവിര്‍' ബ്രിട്ടനില്‍ ലഭ്യമാകും. അതേ സമയം ആശുപത്രികളിലെ ഡോക്ടര്‍മാര്‍ നിശ്ചയിച്ചാല്‍ മാത്രമേ ഒരു രോഗിക്ക് ഇത് ഉപയോഗിക്കാന്‍ സാധിക്കൂ.

ബ്രിട്ടന് പുറമേ, അമേരിക്ക, ഓസ്ട്രേലിയ, സിംഗപ്പൂര്‍, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളും ഈ ഗുളിക വാങ്ങുവാന്‍ നിര്‍മ്മാതാക്കളുമായി കരാര്‍ ഉണ്ടാക്കിയെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേ സമയം ഫെസര്‍, റോഷ പൊലുള്ള ഫാര്‍മ കമ്പനികളും കൊവിഡിനെതിരായ ഗുളിക വികസിപ്പിക്കാനുള്ള അവസാനഘട്ടത്തിലാണ് എന്നാണ് റിപ്പോര്‍ട്ട്. 

അതേ സമയം വന്‍രാജ്യങ്ങള്‍ക്ക് പുറമേ ലോകത്തിലെ ദരിദ്ര രാജ്യങ്ങള്‍ക്കും, വികസ്വര രാജ്യങ്ങള്‍ക്കും ഈ ആന്‍റി വൈറല്‍ ഗുളിക നല്‍കാനുള്ള കരാര്‍ ഉണ്ടാക്കാനാണ് നിര്‍മ്മാതാക്കളായ മെറിക്ക് ആന്‍റ് റിഡ്ജ്ബാക്ക് കരാര്‍ ഉണ്ടാക്കും. റോയിലിറ്റി ഇല്ലാതെയായിരിക്കും 105 ഓളം രാജ്യങ്ങള്‍ക്ക് ഈ ഗുളിക വിതരണം നടത്തുക എന്നാണ് റിപ്പോര്‍ട്ട്. ഈ രാജ്യങ്ങളിലെ അനുമതി ലഭിച്ച ശേഷമായിരിക്കും ഇത്. 

click me!