രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കുന്ന നാല് പാനീയങ്ങൾ

Published : Oct 14, 2025, 10:59 AM IST
Blood Circulation

Synopsis

ഗ്രീൻ ടീയിൽ അടങ്ങിയിട്ടുള്ള കാറ്റെച്ചിനുകൾ എൽഡിഎൽ കൊളസ്ട്രോൾ, ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവ കുറയ്ക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകളാണ്. ഇവ പ്ലാക്ക് അടിഞ്ഞുകൂടുന്നത് പരമാവധി കുറയ്ക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. 

ഹൃദയാരോഗ്യത്തിന് ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. നമ്മൾ എന്ത് കഴിക്കുന്നു എന്നതിനെക്കുറിച്ച് മാത്രമല്ല, എന്ത് കുടിക്കുന്നു എന്നതിനെക്കുറിച്ചും ശ്രദ്ധാലുവായിരിക്കേണ്ടത് പ്രധാനമാണ്. രക്തയോട്ടം മെച്ചപ്പെടുത്തുന്നതിന് ഭക്ഷണങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്.

കൊളസ്ട്രോൾ, കൊഴുപ്പ് അല്ലെങ്കിൽ കാൽസ്യം എന്നിവയുടെ അടിഞ്ഞുകൂടൽ ധമനികളിൽ തടസ്സമുണ്ടാക്കുകയും രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ഹൃദയാഘാതത്തിലേക്കോ പക്ഷാഘാതത്തിലേക്കോ നയിച്ചേക്കാം. മോശം കൊളസ്ട്രോൾ കുറയ്ക്കുന്നതിലൂടെയും, രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിലൂടെയും ഹൃദയത്തെ ആരോ​ഗ്യകരമായി നിലനിർത്താൻ സഹായിക്കും. രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കുന്ന നാല് പാനീയങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്..

​ഗ്രീൻ ടീ

​ഗ്രീൻ ടീയിൽ അടങ്ങിയിട്ടുള്ള കാറ്റെച്ചിനുകൾ എൽഡിഎൽ കൊളസ്ട്രോൾ, ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവ കുറയ്ക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകളാണ്. ഇവ പ്ലാക്ക് അടിഞ്ഞുകൂടുന്നത് പരമാവധി കുറയ്ക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. ദിവസവും രണ്ടോ മൂന്നോ കപ്പ് ഗ്രീൻ ടീ കുടിക്കുന്നത് കൊറോണറി ആർട്ടറി രോഗ സാധ്യത കുറയ്ക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

മാതളനാരങ്ങ ജ്യൂസ്

പ്യൂണിക്കലാജിനുകൾ, ആന്തോസയാനിനുകൾ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ മാതളനാരങ്ങയിൽ അടങ്ങിയിട്ടുണ്ട്. ഇത് ധമനികളിലെ വീക്കം, ഓക്‌സിഡേറ്റീവ് സമ്മർദ്ദം എന്നിവയെ ചെറുക്കുന്ന ഏറ്റവും ശക്തമായ പ്രകൃതിദത്ത ആന്റിഓക്‌സിഡന്റുകളാണ്. മാതളനാരങ്ങ ജ്യൂസിന്റെ ദൈനംദിന ഉപഭോഗം കരോട്ടിഡ് ധമനികളിലെ പ്ലാക്കിന്റെ പുരോഗതി കുറയ്ക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്ന് കണ്ടെത്തി.

ബീറ്റ്റൂട്ട് ജ്യൂസ്

ബീറ്റ്റൂട്ടിൽ നൈട്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരം നൈട്രിക് ഓക്സൈഡായി മാറുന്നു. ഇത് രക്തക്കുഴലുകളെ വികസിപ്പിക്കുകയും ശാന്തമാക്കുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ഓക്സിജൻ വിതരണം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ദിവസവും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് രക്തയോട്ടം വർദ്ധിപ്പിക്കുകയും ധമനികളുടെ കാഠിന്യം കുറയ്ക്കുകയും ചെയ്യുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

മഞ്ഞൾ പാൽ

മഞ്ഞളിൽ ബയോആക്ടീവ് ഘടകമായി കുർക്കുമിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. കുർക്കുമിനും മെച്ചപ്പെട്ട കൊഴുപ്പ് മെറ്റബോളിസവും വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ധമനികളുടെ തകരാറിനുള്ള കാരണങ്ങളിലൊന്നാണ്. ദിവസവും ഒരു ഗ്ലാസ് പാലിൽ ഒരു നുള്ള് മഞ്ഞൾ ചേർത്ത് കുടിക്കുന്നത് ധമനികൾ കൂടുതൽ രക്തം ഉത്പാദിപ്പിക്കാൻ സഹായിക്കുകയും പ്ലാക്ക് അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും ചെയ്യും.

 

 

PREV
Read more Articles on
click me!

Recommended Stories

താരനാണോ പ്രശ്നം? പരീക്ഷിക്കാം ഈ നാല് പൊടിക്കെെകൾ
കുട്ടികളിൽ പ്രതിരോധശേഷി കൂട്ടാൻ കൊടുക്കേണ്ട ഏഴ് ഭക്ഷണങ്ങൾ