Asianet News MalayalamAsianet News Malayalam

Sex : സെക്സിനോട് ​ഗുഡ് ബെെ പറഞ്ഞുവോ ? അറിയാം ചില കാര്യങ്ങൾ

സെക്സ് ഒഴിവാക്കുമ്പോൾ ശരീരത്തിൽ സംഭവിക്കുന്ന ചില മാറ്റങ്ങളുണ്ട്. വ്യായാമെന്ന നിലയിൽ സെക്സ് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നതായി ബയോളജിക്കൽ സൈക്കോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 

five things that can happen when you stop having sex
Author
Trivandrum, First Published May 12, 2022, 11:23 AM IST

സെക്സ് (Sex) ആരോഗ്യത്തിന് പല ഗുണങ്ങളും നൽകുന്നുണ്ട്. സെക്സ് എന്നാൽ പ്രത്യുത്പാദനത്തിന് സഹായിക്കുന്ന ഒരു ശാരീരിക പ്രക്രിയ മാത്രമല്ല, ആരോഗ്യമായി ബന്ധപ്പെട്ട് കിടക്കുന്ന ഒന്ന് കൂടിയാണ്. ആരോഗ്യത്തിന് മാത്രമല്ല, ശരീരത്തിനും കൂടി ഇത് ഗുണകരമാണ്. എന്നാൽ ഇന്ന് ചില ​ദമ്പതികൾക്ക് സെക്സിനോട് താൽപര്യം കുറയുന്നത് കണ്ട് വരുന്നു. പലകാരണങ്ങൾ കൊണ്ടാണ് സെക്സിനോട് താൽപര്യം കുറയുന്നത്.

സെക്സ് (Sex) ഒഴിവാക്കുമ്പോൾ ശരീരത്തിൽ സംഭവിക്കുന്ന ചില മാറ്റങ്ങളുണ്ട്. വ്യായാമെന്ന നിലയിൽ സെക്സ് സമ്മർദ്ദം (stress) കുറയ്ക്കാൻ സഹായിക്കുന്നതായി ബയോളജിക്കൽ സൈക്കോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. എൻഡോർഫിൻ (endorphins) എന്ന ഹോർമോൺ ആണ് മാനസികാവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കുന്നത്. സെക്സ് പലപ്പോഴും ആളുകളെ സന്തോഷകരവും ആരോഗ്യകരവുമാക്കുന്നു. 

സെക്‌സ് ആരോഗ്യകരവും നല്ലതുമായ വ്യായാമമാണ് (exercise). സെക്‌സ് കലോറി കുറയ്ക്കാൻ സഹായിക്കും. ഇത് വേഗത്തിലുള്ള നടത്തത്തിന് തുല്യമാണെന്ന് വിദ​ഗ്ധർ പറയുന്നു. ആഴ്‌ചയിൽ ഒരിക്കലെങ്കിലും നിങ്ങൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ബന്ധം ശക്തമാക്കാനും ആത്മവിശ്വാസം വളർത്താനും സഹായിക്കും. 

സെക്സിൽ നിന്ന് മാറി നിൽക്കുന്നത് യോനിയിൽ സ്വാഭാവിക ലൂബ്രിക്കേഷൻ കുറയുന്നതിന് കാരണമാകുന്നു. അതിനാൽ, ദീർഘനാളുകൾക്ക് ശേഷം ലൈംഗിക ബന്ധത്തിലേർപ്പെടുകയാണെങ്കിൽ സ്ത്രീകൾ ലൂബ്രിക്കന്റുകൾ ഉപയോഗിക്കുന്നത് നല്ലതാണെന്ന് വിദ​ഗ്ധർ പറയുന്നു.

Read more സെക്സും തലവേദനയും തമ്മിൽ ഇങ്ങനെയൊരു ബന്ധമുണ്ട്

Follow Us:
Download App:
  • android
  • ios