Urinary Infection : മൂത്രമൊഴിക്കുമ്പോൾ പുകച്ചിൽ, മൂത്രത്തിൽ പഴുപ്പുണ്ടാകുക; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

By Web TeamFirst Published Jan 12, 2022, 1:02 PM IST
Highlights

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഈ പ്രശ്നം കൂടുതലായി കണ്ട് വരുന്നത്. മൂത്രൊമൊഴിക്കാൻ തോന്നിയാൽ തന്നെ ചിലർ പിടിച്ചുവയ്ക്കുകയാണ് ചെയ്യുന്നത്. മൂത്രശങ്ക തടുക്കാനായി കഴിയുന്നത്ര സമയം വെള്ളം കുടിക്കാതിരിക്കുകയും ചെയ്യുന്നവരുണ്ട്.

ഇന്ന് മിക്ക സ്ത്രീകളെയും അലട്ടുന്ന ആരോ​ഗ്യപ്രശ്നങ്ങളിലൊന്നാണ് യൂറിനറി ഇൻഫെക്ഷൻ (urinary infection) അഥാവ മൂത്രാശയ അണുബാധ. പല കാരണങ്ങൾ കൊണ്ടാണ് ഈ പ്രശ്നം ഉണ്ടാകുന്നത്. കാലാവസ്ഥ മുതൽ ശുചിത്വമില്ലായ്മ വരെ മൂത്രാശയ രോഗങ്ങൾക്ക് കാരണമാവാറുണ്ട്. 

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഈ പ്രശ്നം കൂടുതലായി കണ്ട് വരുന്നത്. മൂത്രൊമൊഴിക്കാൻ തോന്നിയാൽ തന്നെ ചിലർ പിടിച്ചുവയ്ക്കുകയാണ് ചെയ്യുന്നത്. മൂത്രശങ്ക തടുക്കാനായി കഴിയുന്നത്ര സമയം വെള്ളം കുടിക്കാതിരിക്കുകയും ചെയ്യുന്നവരുണ്ട്.

ദീർഘനേരം മൂത്രം പിടിച്ചുവയ്ക്കുന്നത് ഗർഭാശയത്തിലുള്ള അണുബാധയ്ക്ക് കാരണമാവുന്നു. മൂത്രമൊഴിക്കുമ്പോൾ വേദന, അടിക്കടി മൂത്രം ഒഴിക്കണമെന്ന് തോന്നുക, മൂത്രം ഒഴിക്കുന്നതിനു മുൻപോ ഒഴിച്ചതിനുശേഷമോ അനുഭവപ്പെടുന്ന പുകച്ചിലും വേദനയും, അടിവയറ്റിൽ വേദന, മൂത്രത്തിൽ പഴുപ്പുണ്ടാകുക, ഇടയ്ക്കിടെ കടുത്ത പനിയും ശരീരം വിറയ്ക്കലും എന്നിവയെല്ലാം ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്. 

ഈ പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഒരു ഡോക്ടറെ പരിശോധന നടത്തുക. വൃക്കകൾ, മൂത്രാശയങ്ങൾ, മൂത്രനാളി എന്നിവയെ അണുബാധ ബാധിക്കാമെന്ന് 'യുഎസ് നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ' വ്യക്തമാക്കി. പുരുഷന്മാർക്കും സ്ത്രീകൾക്കും യുടിഐകളും മൂത്രാശയ അണുബാധകളും ഉണ്ടാകാം. 

സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ അപകടസാധ്യത കൂടുതലാണെന്ന് 'നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസ് ആൻഡ് ഡൈജസ്റ്റീവ് ആൻഡ് കിഡ്‌നി ഡിസീസസ്' (NIDDK) ചൂണ്ടിക്കാട്ടുന്നു. ധാരാളം വെള്ളം കുടിക്കുകയാണ് മൂത്രാശയ അണുബാധ ഒഴിവാക്കുവാനുള്ള പ്രധാന വഴി. മൂത്രം ഒരു കാരണവാശലും പിടിച്ചുവയ്ക്കരുത്. 

യാത്രാവേളയിൽ ടോയ്ലറ്റിൽ പോകുവാൻ മടി കാണിക്കരുത്. ടോയ്ലറ്റിൽ പോയ ശേഷം മുന്നിൽ നിന്നു പിന്നിലേക്കു വെള്ള മൊഴിച്ചു കഴുകുക. ആർത്തവ ദിവസങ്ങളിൽ സാനിറ്ററി നാപ്കിൻ കൃത്യമായ ഇടവേളകളിൽ മാറ്റുവാൻ ശ്രദ്ധിക്കുക. 

Read more : മൂത്രാശയ അണുബാധ വരാതിരിക്കാന്‍ കിടപ്പറയിലും ശ്രദ്ധ വേണം...
 

click me!