മുടി തഴച്ച് വളരാൻ ഉലുവ ഉപയോ​ഗിക്കേണ്ടത് ഈ വിധത്തിൽ...

By Web TeamFirst Published Sep 30, 2019, 1:41 PM IST
Highlights

 മുടിയുടെ പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ് ഉലുവയെന്നു  പറയാം. ഉലുവയിലെ അമിനോ ആസിഡുകളാണ് മുടിവളര്‍ച്ചയ്ക്കു സഹായിക്കുന്നത്. 

മുടി ആരോ​ഗ്യത്തോടെ തഴച്ച് വളരണമെന്ന് നിങ്ങൾക്ക് ആ​ഗ്രഹമുണ്ടോ. എങ്കിൽ ഇനി മുതൽ അൽപം ഉലുവ ഉപയോ​ഗിക്കൂ. ഉലുവ വെറുതെ ഉപയോ​ഗിച്ചിട്ട് കാര്യമില്ല. മുടിയുടെ പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ് ഉലുവയെന്നു  പറയാം. ഉലുവയിലെ അമിനോ ആസിഡുകളാണ് മുടിവളര്‍ച്ചയ്ക്കു സഹായിക്കുന്നത്. മുടി തഴച്ച് വളരാൻ ഉലുവ ഉപയോ​ഗിക്കേണ്ടത് എങ്ങനെയാണെന്ന് അറിയേണ്ടേ...

ഒന്ന്...

ആദ്യം ഉലുവ നന്നായി കുതിര്‍ക്കുക. ശേഷം ഇത് നല്ല പോലെ അരച്ചു പേസ്റ്റാക്കണം. ഇതില്‍ അല്‍പം ചെറുനാരങ്ങാനീര് ചേര്‍ത്തു മുടിയില്‍ പുരട്ടുക. അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം. ഇങ്ങനെ ചെയ്യുന്നത് മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കുമെന്നു മാത്രമല്ല, മുടിക്ക് തിളക്കം ലഭിക്കാനും ഏറെ സഹായകമാണ്.

രണ്ട്...

ഉലുവയും വെളിച്ചെണ്ണും കലര്‍ന്ന മിശ്രിതം മുടിവളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ്. വെളിച്ചെണ്ണയില്‍ ഉലുവയിട്ടു ചൂടാക്കുക. ഉലുവ ചുവന്ന നിറമാകുന്നത് വരെ ചൂടാക്കണം. ഈ ഓയില്‍ ചെറുചൂടോടെ മുടിയില്‍ പുരട്ടി മസാജ് ചെയ്യാവുന്നതാണ്. മുടി ആരോ​ഗ്യത്തോടെ തഴച്ച് വളരാൻ സഹായിക്കും.

മൂന്ന്...

ഉലുവയും മുട്ടയുടെ മഞ്ഞയും കലക്കി മുടിയില്‍ തേച്ചു പിടിപ്പിക്കാം. അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയുക. ഇത് മുടിയുടെ ഉള്ളും തിളക്കവുമെല്ലാം വര്‍ധിപ്പിക്കും.

നാല്...

കുതിര്‍ത്ത ഉലുവയും കറിവേപ്പിലയും ചേര്‍ത്തരച്ച് മുടിയില്‍ തേയ്ക്കാം. ഇതു മുടി വളര്‍ച്ചയെ സഹായിക്കുമെന്നു മാത്രമല്ല, മുടിയ്ക്കു കറുപ്പ് നിറം നല്‍കാനും സഹായിക്കും. അകാലനര ഒഴിവാക്കാനുള്ള നല്ലൊരു പ്രതിവിധിയാണ് ഇത്.

അഞ്ച്...

ഉലുവ കുതിര്‍ത്തത് അരച്ച് തൈരില്‍ ചേർത്ത് മുടിയില്‍ തേയ്ക്കുന്നത് മുടി വളര്‍ച്ചയ്ക്കും മുടികൊഴിച്ചിലിനും ഉള്ള നല്ലൊരു മരുന്നാണ്. താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണിത്.

click me!