പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാം ഈ പ്രകൃതിദത്ത മധുരങ്ങള്‍

Published : Jan 10, 2024, 10:08 AM IST
പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാം ഈ പ്രകൃതിദത്ത മധുരങ്ങള്‍

Synopsis

100 ​ഗ്രാം പഞ്ചസാരയിൽ 387 കലോറിയാണ് അടങ്ങിയിട്ടുള്ളത്. പഞ്ചസാരയുടെ അമിത ഉപയോഗം ഭാരം കൂട്ടുന്നതിനും മറ്റ് ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കുന്നതിനും കാരണമാകും. 

പലർക്കും പഞ്ചസാര ഒഴിവാക്കാൻ പറ്റാത്ത ഒന്നായി മാറിയിരിക്കുകയാണ്. ഏത് മധുര പലഹാരത്തിൽ പഞ്ചസാര ചേർക്കാറുണ്ട്. രാവിലെ കുടിക്കുന്ന ചായയിൽ തന്നെ തുടങ്ങുന്നതാണ് പഞ്ചസാരയുടെ ഉപയോഗം. 100 ​ഗ്രാം പഞ്ചസാരയിൽ 387 കലോറിയാണ് അടങ്ങിയിട്ടുള്ളത്. പഞ്ചസാരയുടെ അമിത ഉപയോഗം ഭാരം കൂട്ടുന്നതിനും മറ്റ് ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതിനും കാരണമാകും. പലർക്കും പഞ്ചസാരയുടെ ഉപയോഗം തീർത്തും നിർത്താനും  കഴിയില്ല. ഇനി മുതൽ പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാം ഈ പ്രകൃതിദത്ത മധുരങ്ങൾ...

ശർക്കര...

പഞ്ചസാരയ്ക്ക് പകരം ഉപയോ​ഗിക്കാവുന്ന ഒന്നാണ് ശർക്കര. ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, മഗ്‌നീഷ്യം, പൊട്ടാസ്യം പോലുള്ള ധാതുകളും ശർക്കരയിൽ അടങ്ങിയിട്ടുണ്ട്. മധുരം കഴിക്കണമെന്ന് തോന്നുമ്പോൾ അൽപം ശർക്കര കഴിക്കാവുന്നതാണ്.

ഈന്തപ്പഴം...

പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാവുന്ന ഒന്നാണ് ഈന്തപ്പഴം. വിറ്റാമിനുകൾ, പോഷകങ്ങൾ എന്നിവയാൽ സമ്പന്നമാണ് ഈന്തപ്പഴം. വിറ്റാമിൻ ബി 6, ഫൈബർ, പൊട്ടാസ്യം, മഗ്‌നീഷ്യം, കോപ്പർ, മാംഗനീസ്, അയൺ തുടങ്ങിയവ ധാരാളമായി ഈന്തപ്പഴത്തിലുണ്ട്. 

തേൻ...

പഞ്ചസാരയ്ക്ക് പകരം ഉപയോ​ഗിക്കാവുന്ന ഒന്നാണ് തേൻ. തേനിൽ 80 ശതമാനം പ്രകൃതിദത്ത പഞ്ചസാരയും 18 ശതമാനം വെള്ളവും ധാതുക്കൾ, വിറ്റാമിൻ, പ്രോട്ടീൻ എന്നിവ രണ്ടു ശതമാനവുമാണ് അടങ്ങിയിരിക്കുന്നത്. മറ്റൊന്ന്, തേനിൽ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്.

ഗുൽകന്ദ് (Gulkand)...

പനിനീർപ്പൂവിതളും പഞ്ചസാരയും ചേർത്തുണ്ടാക്കുന്ന 'ഗുൽകന്ദ്' ആണ് മറ്റൊരു ചേരുവ. ഇത് അസിഡിറ്റി അകറ്റാൻ സഹായിക്കുന്നു. കൂടാതെ, പേശീവേദനയ്ക്കും ക്ഷീണത്തിനും മികച്ചൊരു പരിഹാരമാണ്. 

ഉണക്കമുന്തിരി...

ഉണക്കമുന്തിരിയാണ് മറ്റൊരു ചേരുവ. മധുര കഴിക്കാൻ തോന്നുമ്പോൾ അൽപം കറുത്ത ഉണക്കമുന്തിരി കഴിക്കാവുന്നതാണ്. നാരുകളാൽ സമ്പുഷ്ടമായ ഉണക്ക മുന്തിരി വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. ശരീരഭാരം നിയന്ത്രിക്കുന്നതിൽ ഇതൊരു പ്രധാന പങ്ക് വഹിക്കുന്നു.

ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചോളൂ, കൊളസ്ട്രോൾ നിയന്ത്രിക്കാം

 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

സോഷ്യൽ മീഡിയ ഉപയോഗം കുട്ടികളിൽ ശ്രദ്ധക്കുറവും ഈ രോഗവും ഉണ്ടാക്കുന്നുവെന്ന് പഠനം
Health Tips: വൃക്കയിലെ കല്ലുകളെ തടയാൻ ചെയ്യേണ്ട കാര്യങ്ങള്‍