ഹൃദയത്തിന് ഗുണകരമായ പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ തുടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചുകൊണ്ട് കൊളസ്ട്രോളിനെ നിയന്ത്രിക്കാം. കൊളസ്ട്രോൾ കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ പ്രധാനമായും വറുത്ത ഭക്ഷണങ്ങളിലും സംസ്കരിച്ച ഭക്ഷണങ്ങളിലും കാണപ്പെടുന്ന ട്രാൻസ് ഫാറ്റുകളുടെയും പൂരിത കൊഴുപ്പുകളുടെയും ഉപയോഗം കുറയ്ക്കണം.
മൊത്തത്തിലുള്ള ആരോഗ്യത്തിന് ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രണത്തിലാക്കേണ്ടത് പ്രധാനമാണ്. ശരീരത്തിലെ കൊളസ്ട്രോൾ വർദ്ധിക്കുന്നത് ചില ഗുരുതരമായ രോഗങ്ങളിലേക്ക് നയിച്ചേക്കാം. അനാരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ കൂടുന്നതിന് കാരണമാകുന്നു. വ്യായാമക്കുറവ്, മോശം ജീവിതശൈലി തുടങ്ങിയവ കൊളസ്ട്രോൾ കൂടുന്നതിന് കാരണമാകുന്നു. ഇത് ഹൃദയാരോഗ്യത്തെ ബാധിക്കാം. കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...
ഒന്ന്...
ഹൃദയത്തിന് ഗുണകരമായ പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ തുടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചുകൊണ്ട് കൊളസ്ട്രോളിനെ നിയന്ത്രിക്കാം. കൊളസ്ട്രോൾ കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ പ്രധാനമായും വറുത്ത ഭക്ഷണങ്ങളിലും സംസ്കരിച്ച ഭക്ഷണങ്ങളിലും കാണപ്പെടുന്ന ട്രാൻസ് ഫാറ്റുകളുടെയും പൂരിത കൊഴുപ്പുകളുടെയും ഉപയോഗം കുറയ്ക്കണം.
രണ്ട്...
ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശീലമാക്കണം. സാൽമൺ, മത്തി, അയല, തുടങ്ങിയവയിൽ അവ അടങ്ങിയിരിക്കുന്നു. ഇവ കഴിക്കുന്നത് ഹൃദയത്തിന് വളരെ ഗുണം ചെയ്യുന്നതോടൊപ്പം രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കും.
മൂന്ന്...
നല്ല ആരോഗ്യം നിലനിർത്തുന്നതിലും കൊളസ്‌ട്രോൾ നിയന്ത്രിക്കുന്നതിവും വ്യായാമം വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. പഠനങ്ങൾ അനുസരിച്ച്, ദിവസവും മിതമായ വ്യായാമം ചെയ്യുന്നത് ശരീരത്തിലെ നല്ല കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കും. ഒരാൾ ആഴ്ചയിൽ 5 തവണയെങ്കിലും ഏകദേശം 30 മിനിറ്റ് വ്യായാമം ചെയ്യുന്നത് ശീലമാക്കുക.
നാല്...
കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രണത്തിലാക്കാൻ ശരീരഭാരം നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. ശരീരഭാരം കൂടുന്നത് ശരീരത്തിലെ കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നതിന് കാരണമാകും.
അഞ്ച്...
ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത് കൊളസ്ട്രോൾ നിയന്ത്രിക്കുന്നത് സഹായിക്കുന്നു. പുകവലി ഉപേക്ഷിക്കുന്നത് ഹൃദ്രോഗ സാധ്യത പകുതിയായി കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നത്. പുകവലി എൽഡിഎൽ കൊളസ്ട്രോൾ (മോശം കൊളസ്ട്രോൾ) കൂട്ടുന്നതിന് കാരണമാകുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തണമെന്ന് പറയുന്നതിന്റെ കാരണം

