പഴങ്ങളും പച്ചക്കറികളും ധാരാളം കഴിച്ചോളൂ, കാരണം അറിയാം

By Web TeamFirst Published Nov 30, 2022, 2:11 PM IST
Highlights

'പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ തുടങ്ങിയ ഭക്ഷണങ്ങളിൽ കാണപ്പെടുന്ന ആന്റിഓക്‌സിഡന്റുകൾ ക്യാൻസറിന് കാരണമാകുന്ന വിട്ടുമാറാത്ത വീക്കം അടിച്ചമർത്തുന്നതിലൂടെ വൻകുടൽ കാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് ഞങ്ങൾ അനുമാനിക്കുന്നു...' - ക്യുങ് ഹീ സർവകലാശാലയിലെ ഗവേഷകനായ ജിഹ്യെ കിം പറഞ്ഞു.

പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുന്ന ആരോഗ്യകരമായ സസ്യാധിഷ്ഠിത ഭക്ഷണങ്ങൾ ഹൃദയ സംബന്ധമായ അസുഖങ്ങൾ, ഉയർന്ന രക്തസമ്മർദ്ദം, ടൈപ്പ് 2 പ്രമേഹം എന്നിവ തടയാൻ സഹായിക്കുന്നു. പഴങ്ങളും പച്ചക്കറികളും പതിവായി കഴിക്കുന്നത് ചിലതരം ക്യാൻസർ വരാനുള്ള സാധ്യത കുറയ്ക്കും.

പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, പരിപ്പുകൾ എന്നിവ അടങ്ങിയ ഭക്ഷണക്രമം കുറഞ്ഞ അളവിൽ കഴിക്കുന്നവരെ അപേക്ഷിച്ച് വൻകുടൽ കാൻസർ വരാനുള്ള സാധ്യത 22 ശതമാനം കുറവാണെന്ന് യുഎസിലെ 79,952 പുരുഷന്മാരിൽ നടത്തിയ ഒരു പഠനം കണ്ടെത്തി. 

പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ തുടങ്ങിയ ഭക്ഷണങ്ങളിൽ കാണപ്പെടുന്ന ആന്റിഓക്‌സിഡന്റുകൾ ക്യാൻസറിന് കാരണമാകുന്ന വിട്ടുമാറാത്ത വീക്കം അടിച്ചമർത്തുന്നതിലൂടെ വൻകുടൽ കാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് ഞങ്ങൾ അനുമാനിക്കുന്നു...- ക്യുങ് ഹീ സർവകലാശാലയിലെ ഗവേഷകനായ ജിഹ്യെ കിം പറഞ്ഞു.

ചില സസ്യാധിഷ്ഠിത ഭക്ഷണങ്ങൾ മറ്റുള്ളവയേക്കാൾ വലിയ പോഷകാഹാരം നൽകുന്നു. ഉദാഹരണത്തിന്, ധാന്യങ്ങൾ, പച്ചക്കറികൾ എന്നിവ കാൻസർ സാധ്യത കുറയ്ക്കുമെന്ന് മുൻ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതേസമയം ശുദ്ധീകരിച്ച ധാന്യങ്ങൾക്ക് ആരോഗ്യപരമായ ദോഷങ്ങളുമുണ്ട്.

ദിവസവും പച്ചക്കറികൾ കഴിക്കുന്നത് ആരോഗ്യത്തിന് പ്രധാനമാണ്. അവ അവശ്യ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും നാരുകളും പോലുള്ള മറ്റ് പോഷകങ്ങളും നൽകുന്നു. ചുവന്ന നിറത്തിലുള്ള പഴങ്ങൾക്കും പച്ചക്കറികൾക്കും കരോട്ടിനോയിഡുകൾ എന്നറിയപ്പെടുന്ന ഒരു തരം ഫൈറ്റോ ന്യൂട്രിയന്റുകളാണ് നിറം നൽകുന്നത്. തക്കാളി, ആപ്പിൾ, ചെറികൾ, തണ്ണിമത്തൻ, ചുവന്ന മുന്തിരി, സ്ട്രോബെറി, ക്യാപ്സികം എന്നിവയിൽ ഈ കരോട്ടിനോയിഡുകൾ കാണപ്പെടുന്നു.

മഞ്ഞ നിറമുള്ള പഴങ്ങളിലും പച്ചക്കറികളിലും കരോട്ടിനോയിഡുകൾ അടങ്ങിയിട്ടുണ്ട്. അവയിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ, മെസോ-സിയാക്സാന്തിൻ, വയോല-സാന്തിൻ തുടങ്ങിയ മറ്റ് ഫൈറ്റോ ന്യൂട്രിയന്റുകളും അടങ്ങിയിട്ടുണ്ട്. ആപ്പിൾ, പേരയ്ക്ക, ഏത്തപ്പഴം, നാരങ്ങ, പൈനാപ്പിൾ എന്നിവയിൽ ഇവ കാണപ്പെടുന്നു.

ദിവസവും ഒരു നെല്ലിക്ക കഴിക്കുന്നത് ശീലമാക്കൂ, ​ഗുണങ്ങൾ ഇതൊക്കെയാണ്

 

click me!