Health Tips: വെജിറ്റേറിയനാണോ? വിറ്റാമിന്‍ ബി12ന്‍റെ കുറവ് പരിഹരിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

Published : Sep 28, 2025, 08:48 AM IST
Vitamin B12 deficiency

Synopsis

വായില്‍ എരിച്ചില്‍, വിളറിയ ചര്‍മ്മം, കാഴ്ച പ്രശ്‌നങ്ങള്‍, മറവി, വിഷാദം, ക്ഷീണം, തളര്‍ച്ച, തലവേദന, മനംമറിച്ചിൽ, ഛർദി, വിശപ്പില്ലായ്മ, അകാരണമായി ശരീരഭാരം കുറയുക തുടങ്ങിയവയെല്ലാം ചിലപ്പോള്‍ വിറ്റാമിന്‍ ബി12 അഭാവത്തിന്റെ ലക്ഷണങ്ങളാകാം.

ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിനും തലച്ചോറിന്റെ ആരോഗ്യത്തിനും വിറ്റാമിന്‍ ബി12 പ്രധാനമാണ്. വിറ്റാമിൻ ബി 12ന്‍റെ കുറവ് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകും. വായില്‍ എരിച്ചില്‍, വിളറിയ ചര്‍മ്മം, കാഴ്ച പ്രശ്‌നങ്ങള്‍, മറവി, വിഷാദം, ക്ഷീണം, തളര്‍ച്ച, തലവേദന, മനംമറിച്ചിൽ, ഛർദി, വിശപ്പില്ലായ്മ, അകാരണമായി ശരീരഭാരം കുറയുക തുടങ്ങിയവയെല്ലാം ചിലപ്പോള്‍ വിറ്റാമിന്‍ ബി12 അഭാവത്തിന്റെ ലക്ഷണങ്ങളാകാം.

പൊതുവേ മുട്ട, മത്സ്യം, ബീഫ്, ചിക്കന്‍ എന്നിവയില്‍ നിന്നൊക്കെ ശരീരത്തിന് വേണ്ട വിറ്റാമിന്‍ ബി12 ലഭിക്കും. വെജിറ്റേറിയനായവര്‍ക്ക് വിറ്റാമിന്‍ ബി12 ലഭിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

1. പനീര്‍

വിറ്റാമിന്‍ ബി12 ലഭിക്കാന്‍ പനീര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

2. തൈര്

തൈരില്‍ നിന്നു ശരീരത്തിന് വേണ്ട വിറ്റാമിന്‍ ബി12 ലഭിക്കും.

3. ചീസ്

ചീസ് കഴിക്കുന്നതും വിറ്റാമിന്‍ ബി12 ലഭിക്കാന്‍ ഗുണം ചെയ്യും.

4. പാല്‍

പാല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വിറ്റാമിന്‍ ബി12 ലഭിക്കാന്‍ സഹായിക്കും.

5. മഷ്റൂം

മഷ്റൂം അഥവാ കൂണ്‍ ഡയറ്റില്‍‌ ഉള്‍പ്പെടുത്തുന്നതും വിറ്റാമിന്‍ ബി12 ലഭിക്കാന്‍ സഹായിക്കും. 

6. ആപ്പിള്‍

ആപ്പിളിലും വിറ്റാമിന്‍ ബി12 അടങ്ങിയിട്ടുണ്ട്.

7. സോയ മിൽക്ക്

സോയ മിൽക്ക് ഡയറ്റില്‍‌ ഉള്‍പ്പെടുത്തുന്നതും വിറ്റാമിന്‍ ബി12 ലഭിക്കാന്‍ സഹായിക്കും.

8. അവക്കാഡോ

അവക്കാഡോയിലും വിറ്റാമിൻ ബി12 ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

9. വാഴപ്പഴം

വിറ്റാമിന്‍ ബി12 ലഭിക്കാന്‍ വാഴപ്പഴം കഴിക്കുന്നതും നല്ലതാണ്.

10. ബ്ലൂബെറി

ബ്ലൂബെറി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ബി12 ലഭിക്കാന്‍ സഹായിക്കും.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. അതുപോലെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

 

PREV
Read more Articles on
click me!

Recommended Stories

അകാലനര അകറ്റുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന അഞ്ച് മാർ​ഗങ്ങൾ
ആസ്റ്റർ മിറക്കിൾ "താരാട്ട് സീസൺ 04" സംഘടിപ്പിച്ചു; ഡോക്ടറെ കാണാനെത്തി രക്ഷിതാക്കളും മക്കളും