ദിവസവും ഈ നട്സ് കഴിക്കുന്നത് ബിപി നിയന്ത്രിക്കാൻ സഹായിക്കുമെന്ന് പഠനം

Published : Sep 27, 2025, 10:33 AM IST
blood pressure

Synopsis

ഹൈപ്പർടെൻഷൻ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. ഉയർന്ന കൊളസ്ട്രോൾ ഉള്ളവരിൽ ദിവസവും പിസ്ത കഴിക്കുന്നത് രക്തസമ്മർദ്ദം ഗണ്യമായി കുറയ്ക്കുന്നതായി കണ്ടെത്തി. 

ദിവസവും പിസ്ത കഴിക്കുന്നത് ബിപി നിയന്ത്രിക്കാൻ സഹായിക്കുമെന്ന് പഠനം. ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ, സസ്യാധിഷ്ഠിത സംയുക്തങ്ങൾ എന്നിവ പിസ്തയിൽ അടങ്ങിയിട്ടുണ്ട്. 

മഗ്നീഷ്യം, നാരുകൾ, ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ തുടങ്ങിയ അവശ്യ പോഷകങ്ങൾ പിസ്തയിൽ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ആരോഗ്യകരമായ രക്തക്കുഴലുകൾ നിലനിർത്തുന്നതിലും രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്നു. പിസ്ത ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് സിസ്റ്റോളിക്, ഡയസ്റ്റോളിക് രക്തസമ്മർദ്ദം കുറയ്ക്കാൻ കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു.

ഹൈപ്പർടെൻഷൻ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. ഉയർന്ന കൊളസ്ട്രോൾ ഉള്ളവരിൽ ദിവസവും പിസ്ത കഴിക്കുന്നത് രക്തസമ്മർദ്ദം ഗണ്യമായി കുറയ്ക്കുന്നതായി കണ്ടെത്തി. കൂടാതെ, പതിവായി പിസ്ത കഴിക്കുന്നത് മെച്ചപ്പെട്ട എൻഡോതെലിയൽ പ്രവർത്തനം, ധമനികളുടെ കാഠിന്യം കുറയ്ക്കൽ, മൊത്തത്തിലുള്ള ഹൃദയാരോഗ്യം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

പിസ്തയിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യം സോഡിയത്തിന്റെ പ്രതികൂല ഫലങ്ങൾ സന്തുലിതമാക്കാൻ സഹായിക്കുകയും രക്തക്കുഴലുകളുടെ ഭിത്തികളിലെ പിരിമുറുക്കം കുറയ്ക്കുകയും രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. പിസ്തയിൽ ല്യൂട്ടിൻ, ബീറ്റാ കരോട്ടിൻ, വിറ്റാമിൻ ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളെ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്നും വീക്കത്തിൽ നിന്നും സംരക്ഷിക്കുന്നു.

പിസ്തയിലെ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ ലിപിഡ് പ്രൊഫൈൽ മെച്ചപ്പെടുത്തുകയും മൊത്തത്തിലുള്ള ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നതായി പഠനങ്ങൾ പറയുന്നു. പിസ്ത ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു ഭക്ഷണമാണ്. കാരണം അതിലെ ഉയർന്ന നാരുകളും പ്രോട്ടീനും വിശപ്പ് നിയന്ത്രിക്കുകയും മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കുകയും ചെയ്യുന്നു.

ഗർഭിണികൾ നാലോ അഞ്ചോ പിസ്ത കഴിക്കുന്നത് ക്ഷീണം അകറ്റാൻ സഹായിക്കും. ​ഗർഭകാലത്ത് പ്രമേ​ഹം വരാതിരിക്കാനും പിസ്തയിലെ ചില ഘടങ്ങകങ്ങൾ സ​ഹായിക്കുന്നുണ്ടെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നടത്തിയ പഠനത്തിൽ പറയുന്നു.

 

PREV
Read more Articles on
click me!

Recommended Stories

50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം
മുടി തഴച്ച് വളരാൻ സഹായിക്കുന്ന എട്ട് ഭക്ഷണങ്ങൾ