
നടത്തം, സ്കിപ്പിംഗ് എന്നിവ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ലളിതമായ രണ്ട് വ്യായാമരീതികളാണ്. എന്നാൽ ഇവ പ്രവർത്തിക്കുന്നത് വ്യത്യസ്ത രീതിയിലാണ്. നടത്തം എന്നത് ശരീരത്തിന് അധികം ആഘാതമേൽപ്പിക്കാത്ത (low-impact) ഒരു വ്യായാമമാണ്. അതിനാൽ മിക്ക ആളുകൾക്കും ഇത് തങ്ങളുടെ ദൈനംദിന ജീവിതശൈലിയിൽ എളുപ്പത്തിൽ ഉൾപ്പെടുത്താനാകും.
സ്കിപ്പിംഗ് എന്നത് ഹൃദയമിടിപ്പ് വേഗത്തിൽ വർദ്ധിപ്പിക്കാനും കുറഞ്ഞ സമയത്തിനുള്ളിൽ ധാരാളം ഊർജ്ജം ചെലവഴിക്കാനും സഹായിക്കുന്ന, തീവ്രതയേറിയ ഒരു കാർഡിയോവാസ്കുലാർ വ്യായാമമാണ്. എന്നാൽ വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ ഇതിൽ ഏതാണ് ഏറ്റവും നല്ലത്?.
ശരീരത്തിൻറെ കരുത്തും ബാലൻസും മെച്ചപ്പെടുത്താൻ സ്കിപ്പിംഗ് സഹായിയ്ക്കും. അല്പം ശ്രദ്ധയോടെയും എകാഗ്രതയുള്ള മനസോടെയും മാത്രമേ സ്കിപ്പിംഗ് കൃത്യമായി ചെയ്യാൻ സാധിക്കൂ. സ്കിപ്പിംഗ് പതിവായി ചെയ്യുന്നതുവഴി ശരീരത്തിൻറെ ബാലൻസ് മെച്ചപ്പെടും. കൂടാതെ ദിവസവും 15 മിനിറ്റെങ്കിലും സ്കിപ്പിംഗ് ചെയ്യുന്നതിലൂടെ പേശികൾ ദൃഡമാകുകയും ശരീരത്തിന് കൂടുതൽ കരുത്ത് ലഭിക്കുകയും ചെയ്യും.
സ്കിപ്പിംഗ് സ്ത്രീകളിലും പുരുഷന്മാരിലും മിനിറ്റിൽ 25 മുതൽ 30 വരെ കിലോ കലോറി കുറയ്ക്കാൻ സഹായകമാണ്. ശരീരത്തിനും മനസ്സിനും ഒരുപോലെ ആരോഗ്യമേകുന്ന ഏറ്റവും ലളിതമായ വ്യായാമമാണ് നടത്തം. ദിവസവും 30 മിനിറ്റ് നേരം മിതമായ വേഗതയിൽ നടക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും, ശരീരഭാരം കുറയ്ക്കാനും, മാനസിക സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു.
മിതമായ വേഗതയിലുള്ള നടത്തം പോലും ശരീരത്തെ കൂടുതൽ സജീവമാക്കാനും അതേസമയം മനസ്സിന് ആശ്വാസം നൽകാനും സഹായിക്കും. ശാരീരിക ചലനവും ദൈനംദിന സമ്മർദ്ദങ്ങളിൽ നിന്നുള്ള മോചനവും ഒരേസമയം സാധ്യമാക്കുന്നതിനാൽ നടത്തം വളരെ പ്രയോജനകരമാണ്.
കലോറി പെട്ടെന്ന് കുറയ്ക്കാൻ നടത്തത്തേക്കാൾ സ്കിപ്പിംഗ് ആണ് ഏറ്റവും മികച്ചത്. കുറഞ്ഞ സമയം കൊണ്ട് ഒരാൾക്ക് സമാനമായ അളവിൽ കലോറി ചെലവഴിക്കാൻ സാധിച്ചേക്കാം. എന്നാൽ രണ്ടിനും അതിന്റേതായ ഗുണങ്ങളുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam