അണ്ഡാശയ ക്യാന്‍സര്‍; ഈ ലക്ഷണങ്ങളെ നിസാരമായി കാണേണ്ട...

Published : Nov 19, 2023, 06:07 PM ISTUpdated : Nov 19, 2023, 06:08 PM IST
അണ്ഡാശയ ക്യാന്‍സര്‍; ഈ ലക്ഷണങ്ങളെ നിസാരമായി കാണേണ്ട...

Synopsis

ക്യാന്‍സറുകളില്‍ ചിലത് പ്രാരംഭഘട്ടത്തിൽ ലക്ഷണങ്ങളൊന്നും പ്രകടമാക്കില്ല. അത്തരത്തിലൊന്നാണ് അണ്ഡാശയ ക്യാൻസർ. അണ്ഡാശയത്തിൽ രൂപപ്പെടുന്ന കോശങ്ങളുടെ വളർച്ചയാണ് അണ്ഡാശയ അർബുദം.

പൊതുവെ ആളുകൾക്ക് ഏറ്റവും പേടിയുള്ള രോഗമാണ് ക്യാൻസർ. ഇന്നത്തെ കാലത്ത് ക്യാൻസർ രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ച് വരുന്നുണ്ടെന്നതാണ് യാഥാർത്ഥ്യം. ക്യാന്‍സറുകളില്‍ ചിലത് പ്രാരംഭഘട്ടത്തിൽ ലക്ഷണങ്ങളൊന്നും പ്രകടമാക്കില്ല. അത്തരത്തിലൊന്നാണ് അണ്ഡാശയ ക്യാൻസർ. അണ്ഡാശയത്തിൽ രൂപപ്പെടുന്ന കോശങ്ങളുടെ വളർച്ചയാണ് അണ്ഡാശയ അർബുദം. കോശങ്ങൾ വേഗത്തിൽ പെരുകുകയും ആരോഗ്യമുള്ള ശരീര കോശങ്ങളെ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യും. അണ്ഡാശയത്തിന്‍റെ ഉപരിതലത്തിലെ ആവരണത്തിലോ അണ്ഡം ഉത്പാദിപ്പിക്കുന്ന കോശങ്ങളിലോ അണ്ഡാശയത്തിന് ചുറ്റുമുളള കലകളിലോ അര്‍ബുദം ഉണ്ടാകാം. അണ്ഡാശയ ക്യാന്‍സര്‍ അല്ലെങ്കില്‍ ഒവേറിയന്‍ ക്യാന്‍സര്‍ പലപ്പോഴും കണ്ടെത്താന്‍ വൈകാറുണ്ട്. 

രോഗ സാധ്യതയെ തടയാന്‍ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുകയും പുകയില, മദ്യം, അള്‍ട്രാവയലറ്റ് രശ്മികള്‍ എന്നിവയില്‍ നിന്ന് അകലം  പാലിക്കുകയും ചെയ്യേണ്ടതാണ്. പതിവായുള്ള വ്യായാമവും സന്തുലിതമായ പോഷകാഹാരക്രമവും നിലനിര്‍ത്തുന്നത് അണ്ഡാശയ അര്‍ബുദത്തിന്‍റെ മാത്രമല്ല, പല രോഗങ്ങളുടെയും സാധ്യത കുറയ്ക്കും.

അണ്ഡാശയ ക്യാന്‍സറിന്‍റെ ലക്ഷണങ്ങള്‍...

അടിവയറ്റില്‍ വലിയ മുഴ പോലെ പിണ്ഡം അനുഭവപ്പെടുന്നത്, ഇടുപ്പിലും ഉദരത്തിലും വേദന,  ദഹനപ്രശ്നങ്ങൾ, വയറ്റിൽ ഗ്യാസ് അനുഭവപ്പെടുന്നത്, എപ്പോഴും വയറ് വീർത്തിരിക്കുക, വയറിന്‍റെ വലുപ്പം കൂടുക, കടുത്ത മലബന്ധം,  ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന വയറു വേദന, ക്രമം തെറ്റിയ ആർത്തവം, പുറം വേദന, അടിക്കടി മൂത്രം പോകൽ,  ആർത്തവസമയത്തെ അസാധാരണ വേദന, കാലിൽ നീര്, വിശപ്പില്ലായ്മ, തൂക്കക്കുറവ്, മാസമുറ നിന്നതിനു ശേഷമുള്ള രക്തസ്രാവം, യുവതികളിലെ ആർത്തവമില്ലായ്മ, ശബ്ദവ്യതിയാനം, പെട്ടെന്ന് ശരീരഭാരം കുറയുക,  മുടി കൊഴിച്ചിൽ, കടുത്ത ക്ഷീണം തുടങ്ങിയവയൊക്കെ ഇതിന്‍റെ ലക്ഷണമാകാം.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: വിറ്റാമിൻ സിയുടെ കുറവുണ്ടോ? ശരീരം കാണിക്കും ഈ ലക്ഷണങ്ങള്‍...

youtubevideo

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഈ 5 വിറ്റാമിൻ കുറവുകൾ നല്ല ഉറക്കം ലഭിക്കുന്നതിന് തടസമാകുന്നു
പുരുഷന്മാരിലും സ്ത്രീകളിലും കാണുന്ന പ്രമേഹത്തിന്റെ 5 പ്രാരംഭ ലക്ഷണങ്ങൾ