മണിക്കൂറോളം ഇരുന്ന് ജോലി ചെയ്യുന്നവരാണോ നിങ്ങൾ? കാലിലെ രക്തയോട്ടം മോശമാണെന്നതിന്റെ ഈ ലക്ഷണങ്ങൾ അറിയാതെ പോകരുത്

Published : May 25, 2026, 04:15 PM IST
leg pain

Synopsis

മണിക്കൂറോളം ഇരുന്ന് ജോലി ചെയ്യുന്നത് കാലുകളെയാണ് പ്രധാനമായി ബാധിക്കുന്നത്. കാരണം ഇത് രക്തക്കുഴലുകളുടെ സാധാരണ പ്രവർത്തനത്തെ മാറ്റിമറിക്കുകയും, താഴത്തെ അവയവങ്ങൾ വാസ്കുലർ രോഗത്തിന് വളരെ ഇരയാകുകയും ചെയ്യുന്നു.

കമ്പ്യൂട്ടറിന് മുന്നിലും അല്ലാതെയും മണിക്കൂറോളം ഇരുന്ന് ജോലി ചെയ്യുന്ന നിരവധി പേർ നമ്മുക്കിടയിലുണ്ട്. എന്നാൽ ഇരുന്നുള്ള ജോലി നിരവധി രോ​ഗങ്ങൾക്കാണ് ഇടയാക്കുന്നത്. ലനമില്ലാതെ ഒരേ സമയം ഇരിക്കുന്നത് വ്യാപകവും ദോഷകരവുമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ ഇതിനെ "ന്യൂ സ്മോക്കിം​ഗ്" എന്ന് പോലും വിശേഷിപ്പിക്കാറുണ്ട്. വിവിധ റിസർച്ചുകൾ പറയുന്നത് ഒരു മണിക്കൂർ ഒരിടത്ത് അനങ്ങാതെ ഇരുന്നു ജോലി ചെയ്യുന്നത് ഏതാനും സിഗരറ്റുകൾ വലിക്കുന്നതിന് തുല്യമാണെന്നാണ്.

മണിക്കൂറോളം ഇരുന്ന് ജോലി ചെയ്യുന്നത് കാലുകളെയാണ് പ്രധാനമായി ബാധിക്കുന്നത്. കാരണം ഇത് രക്തക്കുഴലുകളുടെ സാധാരണ പ്രവർത്തനത്തെ മാറ്റിമറിക്കുകയും, താഴത്തെ അവയവങ്ങൾ വാസ്കുലർ രോഗത്തിന് വളരെ ഇരയാകുകയും ചെയ്യുന്നു. ഒരു ദിനചര്യയിൽ എട്ട് മണിക്കൂറോ അതിൽ കൂടുതലോ ഇരിക്കേണ്ടി വന്നാൽ കാലിലെ രക്തയോട്ടത്തെ ബാധിക്കാം.

കാലിലെ രക്തയോട്ടം മോശമാണെന്നതിന്റെ മൂന്ന് ലക്ഷണങ്ങൾ

കണങ്കാലിലും കാലിലും സ്ഥിരമായ വീക്കം

കണങ്കാലുകൾ, പാദങ്ങൾ എന്നിവയ്ക്ക് ചുറ്റും വീക്കം കാണുന്നത് രക്തയോട്ടം മന്ദഗതിയിലാണെന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങളിലൊന്നാണ്. ഈ അവസ്ഥയെപെരിഫറൽ എഡിമ എന്ന് പറയുന്നു. മണിക്കൂറുകളോളം ഇരിക്കുമ്പോൾ രക്തസമ്മർദ്ദത്തിലെ കുറവ് മൂലം ദ്രാവകം പുറത്തേക്ക് പോയി ചുറ്റുമുള്ള കലകളിൽ അടിഞ്ഞുകൂടുന്നു. പൂർണ്ണ ആരോഗ്യമുള്ള വ്യക്തികളിൽ പോലും, ഏതാനും മണിക്കൂർ തടസ്സമില്ലാതെ ഇരിക്കുന്നത് കാൽമുട്ടിന് പിന്നിലെ പോപ്ലൈറ്റൽ ആർട്ടറിയിലെ രക്തപ്രവാഹവും വാസ്കുലർ ഷിയർ സമ്മർദ്ദവും ഗണ്യമായി കുറയ്ക്കുന്നു എന്നാണ്. ഈ കുറവ് എൻഡോതെലിയൽ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും. ഇത് ദീർഘകാല ബലഹീനതയ്ക്ക് കാരണമാവുകയും ചെയ്യും.

വീർത്ത വെരിക്കോസ് സിരകൾ

വീർത്ത വെരിക്കോസ് സിരകളും രക്തയോട്ടം മോശമാണെന്നതിന്റെ ലക്ഷണമാണ്. സിരകളിലെ വൺ-വേ വാൽവുകൾ ദുർബലമാകുമ്പോഴാണ് വെരിക്കോസ് സിരകൾ ഉണ്ടാകുന്നത്. ഹൃദയത്തിലേക്ക് സുഗമമായി ഒഴുകുന്നതിനുപകരം, രക്തം പിന്നിലേക്ക് ഒഴുകുകയും തങ്ങിനിൽക്കുകയും ചെയ്യുന്നു (റിഫ്ലക്സ്). ഇത് സമ്മർദ്ദം വർദ്ധിപ്പിക്കുന്നതിനും സിരകളുടെ ഭിത്തികൾ വലിച്ചുനീട്ടുന്നതിനും കാരണമാകുന്നു. ഇത് കാലുകളിൽ സാധാരണയായി കാണപ്പെടുന്ന വീർത്ത, നീലകലർന്ന പർപ്പിൾ നിറത്തിലുള്ള സിരകൾക്ക് കാരണമാകുന്നു.

നാഡികളുടെ ബലക്ഷയം

കൂടുതൽ നേരം ഇരുന്നതിനുശേഷം കാലുകളിൽ മരവിപ്പോ സ്പർശനശേഷി നഷ്ടപ്പെടുകയോ ചെയ്യുന്നതാണ് മറ്റൊരു പ്രധാന ലക്ഷണം. മന്ദഗതിയിലുള്ള രക്തപ്രവാഹം പെരിഫറൽ നാഡികൾക്ക് ആവശ്യമായ ഓക്സിജനും പോഷകങ്ങളും സ്ഥിരമായി ലഭിക്കാതെ വരുന്നതിനാലാണ് ഇത് ഉണ്ടാകുന്നത്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബ്രെയിനിനെ സൂപ്പറാക്കാൻ ദിവസവും കഴിക്കേണ്ട 7 ഭക്ഷണങ്ങൾ
World Thyroid Day 2026 : ഗർഭകാലത്തെ തൈറോയ്ഡ് തകരാറുകൾ കുട്ടികളിൽ ഓട്ടിസം സാധ്യത വർദ്ധിപ്പിച്ചേക്കാമെന്ന് പഠനം