ദിവസത്തിൽ നാല് മണിക്കൂറിലധികം ഒറ്റയടിയ്ക്ക് ഇരിക്കുന്നത് മസ്തിഷ്ക ക്ഷയത്തിന് മാത്രമല്ല, കാലുകളിലോ ശ്വാസകോശത്തിലോ ജീവൻ അപകടപ്പെടുത്തുന്ന രക്തം കട്ടപിടിക്കുന്നതിനും ഇടയാക്കുന്നതായി പരേലിലെ ഗ്ലോബൽ ഹോസ്പിറ്റലിലെ കൺസൾട്ടന്റും head of accident and emergency മേധാവിയുമായി ഡോ.മോഹിത് ഗാർഗ് പറഞ്ഞു.

മണിക്കൂറോളം ടിവിയുടെ മുന്നിൽ സമയം ചെലവിടുന്നവരുണ്ട്. ചിലർ ഒരു സിനിമ കണ്ട് തീരുന്നത് വരെയും ടിവിയുടെ മുന്നിൽ തന്നെ ഇരിക്കുന്നവരുമുണ്ട്. ഒറ്റയടിയ്ക്ക് മണിക്കൂറോളം ഇരിക്കുന്നത് നല്ലതല്ലെന്നാണ് വിദ​ഗ്ധർ പറയുന്നത്. ഇടയ്ക്ക് പോലും എഴുന്നേൽക്കാതെ മണിക്കൂറോളം ടിവിയുടെയോ കമ്പ്യൂട്ടറിന്റെയോ മുന്നിലിരിക്കുന്നത് രക്തം കട്ടപിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. 

ദിവസത്തിൽ നാല് മണിക്കൂറിലധികം ഒറ്റയടിയ്ക്ക് ഇരിക്കുന്നത് മസ്തിഷ്ക ക്ഷയത്തിന് മാത്രമല്ല, കാലുകളിലോ ശ്വാസകോശത്തിലോ ജീവൻ അപകടപ്പെടുത്തുന്ന രക്തം കട്ടപിടിക്കുന്നതിനും ഇടയാക്കുന്നതായി പരേലിലെ ഗ്ലോബൽ ഹോസ്പിറ്റലിലെ കൺസൾട്ടന്റും head of accident and emergency മേധാവിയുമായി ഡോ.മോഹിത് ഗാർഗ് പറഞ്ഞു.

 ദീർഘനേരം ഇരിക്കുന്നത് വെനസ് ത്രോംബോബോളിസം (വിടിഇ) (venous thromboembolism) വികസിപ്പിക്കാനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് സിരയിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥയാണ്. ഒരാൾ ദീർഘനേരം ഇരിക്കുമ്പോൾ കാലുകളിലൂടെയുള്ള സാധാരണ രക്തചംക്രമണം തകരാറിലാകുകയും മന്ദഗതിയിലാകുകയും അത് അടിഞ്ഞുകൂടാനും കട്ടപിടിക്കാനും സാധ്യതയുണ്ടെന്ന് ഡോ.മോഹിത് പറഞ്ഞു. 

അധിക നേരം ടിവി കാണുക, അനാരോഗ്യകരമായ ഭക്ഷണക്രമം എന്നിവ രക്തം കട്ടപിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കും," ഡോ. ഗാർഗ് പറയുന്നു. കമ്പ്യൂട്ട‌റിന്റെ മുന്നിൽ കൂടുതൽ നേരം ഇരുന്ന് ജോലി ചെയ്യുന്നവർ ഇടയ്ക്കിടെ ലഘുവ്യായാമങ്ങൾ ചെയ്യാൻ ശീലിക്കണമെന്നും ഡോ. ഗാർഗ് പറഞ്ഞു. 

എന്താണ് 'ഫ്രോസണ്‍ ഷോള്‍ഡര്‍'?; ഓഫീസ് ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടത്...

ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരെ ( Office Job ) സംബന്ധിച്ച്, പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും അവര്‍ നിത്യജീവിതത്തില്‍ നേരിട്ടേക്കാം. ഇതില്‍ പ്രധാനമാണ് തോള്‍ വേദനയും ( shoulder Pain ) , കഴുത്ത് വേദനയും ( Neck Pain ) , നടുവേദനയുമെല്ലാം ( Back Pain ). വലിയൊരു പരിധി വരെ ഒരേ തരത്തിലുള്ള ഇരിപ്പാണ് ഇതിന് കാരണമാകുന്നത്.

ഒപ്പം തന്നെ വ്യായാമമില്ലായ്മ, മാനസിക സമ്മര്‍ദ്ദം എന്നിവയെല്ലാം ഈ പ്രശ്‌നങ്ങള്‍ക്ക് ആക്കം കൂട്ടുന്നു.അതിനാല്‍ തന്നെ ഓഫീസ് ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും ഇത്തരം പ്രശ്‌നങ്ങളെ കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇക്കൂട്ടത്തില്‍ എടുത്ത് പറയേണ്ടൊരു പ്രശ്‌നമാണ് 'ഫ്രോസണ്‍ ഷോള്‍ഡര്‍'.

എന്താണ് 'ഫ്രോസണ്‍ ഷോള്‍ഡര്‍'?തോള്‍ഭാഗത്ത് കടുത്ത വേദനയും ചലനങ്ങള്‍ക്ക് പരിമിതിയും വരുന്നൊരു അവസ്ഥയാണിത്. സാധാരണഗതിയില്‍ പ്രമേഹമുള്ളവരിലും എന്തെങ്കിലും തരത്തിലുള്ള പരിക്ക് പറ്റിയവരിലുമെല്ലാമാണ് 'ഫ്രോസണ്‍ ഷോള്‍ഡര്‍' കാണപ്പെടുന്നത്. തോള്‍ഭാഗത്ത് എല്ലുകളെ ചേര്‍ത്തുവച്ചിരിക്കുന്ന സന്ധിക്ക് മുകളിലായുള്ള പാളി മുറുകിവരികയാണ് ഈ അവസ്ഥയിലുണ്ടാകുന്നത്. ഇതിന്റെ ഫലമായി വേദനയും ചലനങ്ങള്‍ക്ക് പരിമിതിയും അനുഭവപ്പെടുന്നു.

മൂന്ന് ഘട്ടങ്ങളിലായാണേ്രത 'ഫ്രോസണ്‍ ഷോള്‍ഡര്‍' പുരോഗമിക്കുന്നത്. ഓരോ ഘട്ടവും മാസങ്ങളോളം നീണ്ടുനില്‍ക്കാം. ആദ്യഘട്ടത്തില്‍ തോള്‍ഭാഗം അനക്കുമ്പോള്‍ വേദന അനുഭവപ്പെടാം. കൈകളുടെ മുകള്‍ഭാഗത്തും തോളിന്റെ പിന്‍ഭാഗത്തുമെല്ലാം വേദനയുണ്ടാകാം. ചലനങ്ങള്‍ക്ക് നിയന്ത്രണം വരുന്നത് പോലെയുള്ള അനുഭവവും ഈ ഘട്ടത്തില്‍ തന്നെയുണ്ടാകാം.

പ്രതിരോധശേഷി കുറയുമ്പോൾ ശരീരം പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങൾ