Asianet News MalayalamAsianet News Malayalam

Olive Oil For Skin : മുഖത്തെ കറുപ്പകറ്റാൻ ഒലിവ് ഓയിൽ ഇങ്ങനെ ഉപയോ​ഗിക്കാം

 ഒലീവ് ഓയിലിൽ ഒലിക് ആസിഡ്, സ്ക്വാലീൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത്  ദോഷകരമായ ആഘാതത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു. 

Benefits Of Olive Oil For Your Skin
Author
Trivandrum, First Published Jun 29, 2022, 4:01 PM IST

വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും കൊണ്ട് സമ്പുഷ്ടമാണ് ഒലിവ് ഓയിൽ. ഒലീവ് ഓയിലിൽ ഒലിക് ആസിഡ്, സ്ക്വാലീൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത്  ദോഷകരമായ ആഘാതത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു. ഇത് ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്തുകയും അത് മിനുസമാർന്നതും മൃദുലവും തിളക്കമുള്ളതുമായി നിലനിർത്തുകയും ചെയ്യുന്നു.

ഇതിൽ വൈറ്റമിൻ ഇ, ഫ്ലേവനോയ്ഡുകൾ, പോളിഫെനോൾസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ ആരോഗ്യകരമാക്കുകയും ഉള്ളിൽ നിന്ന് തിളമുള്ളതാക്കുകയും ചെയ്യുന്നു. മുഖസൗന്ദര്യത്തിനായി ഒലിവ് ഓയിൽ ഉപയോ​ഗിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം...

ഒന്ന്...

ഒലിവ് ഓയിൽ, ചെറുനാരങ്ങാനീര് എന്നിവ തുല്യഅളവിലെടുത്ത് യോജിപ്പിക്കുക. ശേഷം ഇത് മുഖത്ത് പുരട്ടുക. അര മണിക്കൂർ കഴിഞ്ഞു കഴുകിക്കളയുക. ചുളിവുകൾ മാറാൻ ഇത് സഹായിച്ചേക്കും. നാരങ്ങ നീരിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ കേടുപാടുകളും അകാല വാർദ്ധക്യവും കുറയ്ക്കാൻ സഹായിക്കും

രണ്ട്...

രണ്ട് ടീസ്പൂൺ തക്കാളി നീരും ഒരു ടീസ്പൂൺ ഒലിവ് ഓയിലും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി ഇടുക. ഉണങ്ങി 15 മിനുട്ട് കഴി‍ഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക. തക്കാളിയിൽ പൊട്ടാസ്യം, വിറ്റാമിൻ സി എന്നിവ അടങ്ങിയിരിക്കുന്നു. തക്കാളിയിൽ 'ലൈക്കോപീൻ' എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് തുറന്ന സുഷിരങ്ങൾ കുറയ്ക്കുകയും തക്കാളി കറുത്ത പാടുകളും കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ ഏതൊക്കെ ഭക്ഷണങ്ങൾ കഴിക്കണം?

Follow Us:
Download App:
  • android
  • ios