മുഖത്തെ കറുപ്പകറ്റാൻ തണ്ണിമത്തൻ കൊണ്ടുള്ള മൂന്ന് തരം ഫേസ് പാക്കുകൾ

By Web TeamFirst Published Apr 3, 2021, 1:55 PM IST
Highlights

ആന്റി ഓക്സിഡന്റുകളും ധാതുക്കളും അടങ്ങിയ തണ്ണിമത്തൻ ചർമ്മത്തിന്റെ കറുപ്പ് കുറയ്ക്കുകയും
ചർമ്മം കൂടുതൽ മൃദുലമാകാനും സഹായിക്കുന്നു.

തണ്ണിമത്തൻ ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മത്തെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. ആന്റി ഓക്സിഡന്റുകളും ധാതുക്കളും അടങ്ങിയ തണ്ണിമത്തൻ ചർമ്മത്തിന്റെ കറുപ്പ് കുറയ്ക്കുകയും ചർമ്മം കൂടുതൽ കൂടുതൽ മൃദുലമാകാനും  സഹായിക്കുന്നു. മുഖത്തെ ചുളിവുകളും കറുപ്പും അകറ്റാൻ തണ്ണിമത്തൻ കൊണ്ടുള്ള ഫേസ് പാക്കുകൾ പരിചപ്പെടാം...

ഒന്ന്...

തണ്ണിമത്തനും വെള്ളരിക്കയും ചർമ്മത്തിന് വളരെയധികം ഗുണം ചെയ്യും. ഒരു ടേബിൾ സ്പൂൺ വെള്ളരിക്ക നീരും  ഒരു ടേബിൾ സ്പൂൺ തണ്ണിമത്തൻ ജ്യൂസും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം 15 മിനുട്ട് മുഖത്തിടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്. ചർമ്മം കൂടുതൽ മൃദുലമാകാനും തിളക്കം കിട്ടാനും സഹായിക്കും.

 

 

രണ്ട്...

രണ്ട് ടീസ്പൂൺ തണ്ണിമത്തൻ ജ്യൂസും രണ്ട് ടീസ്പൂൺ തൈരും ചേർത്ത് മുഖത്തിടുക. 20 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക. സൺ ടാൻ മാറാൻ ഈ പാക്ക് സഹായിക്കും. തൈരിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡാണ് സൺ ടാൻ മാറാനും മുഖത്തിന് തിളക്കം നൽകാനും സഹായിക്കുന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി 5 മങ്ങിയ ചർമ്മത്തിന് തിളക്കം നൽകുകയും കറുത്ത പാടുകളും മുഖക്കുരുവിന്റെ പാടുകളും കുറയ്ക്കുകയും ചെയ്യുന്നു.

 

 

മൂന്ന്...

ചർമ്മത്തിലെ കോശങ്ങളെ നീക്കം ചെയ്യുക മാത്രമല്ല, മോയ്സ്ചറൈസിംഗ് ഗുണങ്ങളുമുള്ള പ്രകൃതിദത്ത ക്ലെൻസറാണ് പാൽ. ചൂടിൽ ചർമ്മത്തെ ഈർപ്പമുള്ളതാക്കാനും ജലാംശം നിലനിർത്താനും ​ഗുണം ചെയ്യും. 

 

 

രണ്ട് ടേബിൾസ്പൂൺ പാലും രണ്ട് ടേബിൽ സ്പൂൺ തണ്ണിമത്തൻ ജ്യൂസും ചേർത്ത് മുഖത്തിടുക. മുഖത്തെ ചുളിവുകൾ കുറയ്ക്കാൻ ഈ പാക്ക് സഹായിക്കും.

വെയിലേറ്റ് കരുവാളിച്ചോ? അടുക്കളയിലുണ്ട് പരിഹാരം!

click me!