മറ്റുള്ളവരുടെ വസ്ത്രം ഉപയോഗിക്കുമ്പോള്‍ നിങ്ങളറിയേണ്ടത്...

Published : Aug 24, 2022, 10:58 PM IST
മറ്റുള്ളവരുടെ വസ്ത്രം ഉപയോഗിക്കുമ്പോള്‍ നിങ്ങളറിയേണ്ടത്...

Synopsis

പുകവലിക്കുന്നവരില്‍ ക്യാൻസര്‍ സാധ്യത കൂടുതലാണെന്ന് നമുക്കറിയാം. പുകവലിക്കുന്നവരുടെ അടുത്ത് നില്‍ക്കുന്നവര്‍ 'സെക്കൻഡ് ഹാൻഡ് സ്മോക്കര്‍' ആവുകയും പഠനത്തില്‍ പറയുന്നത് പോലെ പുകവലിക്കുന്നവര്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ ഉപയോഗിക്കുന്നത് മൂലം വിഷാംശം അകത്തെത്തുന്നവര്‍ 'തേഡ് ഹാൻഡ് സ്മോക്കര്‍'ഉം ആകുമെന്നാണ് പഠനം പറയുന്നത്. 

കൂട്ടുകാരോ സഹോദരങ്ങളോ വീട്ടിലുള്ള മറ്റുള്ളവരോ എല്ലാം പരസ്പരം വസ്ത്രം മാറി ഇടാറുണ്ട്. വൃത്തി മാത്രമാണ് മിക്കവരും ഇതില്‍ ശ്രദ്ധിക്കുന്ന ഏകകാര്യം. വൃത്തിയില്ലാത്തവരില്‍ നിന്ന് വസ്ത്രം മാറിയിടാൻ അധികപേരും മടിക്കാറുണ്ട്. അതുപോലെ തന്നെ ചര്‍മ്മപ്രശ്നങ്ങളും, മറ്റ് പകരുന്ന രോഗങ്ങളും ഉള്ളവരുടെ വസ്ത്രങ്ങളും മറ്റുള്ളവര്‍ ഉപയോഗിക്കാറില്ല. 

എന്നാല്‍ ഇനി മുതല്‍ മറ്റുള്ളവരുടെ വസ്ത്രം മാറിയിടുമ്പോള്‍ ഇക്കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ പോരെന്നാണ് പുതിയൊരു പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. കാലിഫോര്‍ണിയയിലെ ബെര്‍ക്ലീ ലാബ് ആണ് ഈ പഠനം നടത്തിയിരിക്കുന്നത്.

പുകവലിക്കുന്നവരുടെ വസ്ത്രം മൂന്ന് മണിക്കൂറിലധികം മറ്റൊരാള്‍ ധരിക്കുകയാണെങ്കില്‍ അയാളിലേക്കും പുകവലിയുടെ ദോഷങ്ങള്‍ ഭാഗികമായി എത്തുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. വസ്ത്രം മാത്രമല്ല, പുകവലിക്കുന്നവര്‍ ഉപയോഗിക്കുന്ന ടേബിള്‍, കസേര, കാര്‍പെറ്റ് എന്നിങ്ങനെ ഏത് സാധനത്തിലൂടെയും ഇത്തരത്തില്‍ മറ്റുള്ളവരിലേക്ക് പുകവലിയുടെ അനുബന്ധമായി വരുന്ന വിഷാംശങ്ങള്‍ കടക്കാമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. 

ഇത് നിസാരമായ സംഗതിയല്ല, ഭാവിയില്‍ ക്യാൻസറിലേക്ക് വരെ ഇത് കാരണമാകാമെന്നുമാണ് ഇവര്‍ അവകാശപ്പെടുന്നത്. അതായത് പഠനസമയത്ത് ഇത്തരത്തില്‍ പുകവലിക്കുന്നവരുടെ സാധനങ്ങള്‍ ഉപയോഗിച്ചവരില്‍ അതിന് ശേഷം 'കാര്‍സിനോജൻ' അഥവാ ക്യാൻസറിന് കാരണമാകുന്ന വിഷാംശം കണ്ടെത്തിയത്രേ. 

പുകവലിക്കുന്നവരില്‍ ക്യാൻസര്‍ സാധ്യത കൂടുതലാണെന്ന് നമുക്കറിയാം. പുകവലിക്കുന്നവരുടെ അടുത്ത് നില്‍ക്കുന്നവര്‍ 'സെക്കൻഡ് ഹാൻഡ് സ്മോക്കര്‍' ആവുകയും പഠനത്തില്‍ പറയുന്നത് പോലെ പുകവലിക്കുന്നവര്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ ഉപയോഗിക്കുന്നത് മൂലം വിഷാംശം അകത്തെത്തുന്നവര്‍ 'തേഡ് ഹാൻഡ് സ്മോക്കര്‍'ഉം ആകുമെന്നാണ് പഠനം പറയുന്നത്. 

പുകവലിക്കുന്നവരില്‍ അധികവും ശ്വാസകോശാര്‍ബുദമാണ് പിടിപെടുക. പുകവലിക്കുന്നവരില്‍ ശ്വാസകോശാര്‍ബുദം ഉണ്ടാകാൻ 70 ശതമാനം സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിന് പുറമെ പല ക്യാൻസറുകള്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും പുകവലി കാരണമാകുന്നുണ്ട്.

Also Read:- ഒരിക്കല്‍ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കല്ലേ; കാരണം നിസാരമല്ല

PREV
click me!

Recommended Stories

ചൂട് വെള്ളം കുടിച്ച് ദിവസം തുടങ്ങാം; ഗുണങ്ങൾ ഇതാണ്
നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്