Latest Videos

അന്ന് 89 കിലോ, ഇന്ന് 70 കിലോ ; ഭാരം കുറച്ചത് ഇങ്ങനെ ; ഫിറ്റ്നസ് ടിപ്സ് പങ്കുവച്ച് നീതു ശ്യാം

By Resmi SFirst Published Apr 11, 2024, 2:59 PM IST
Highlights

' ഭാരം കുറയ്ക്കാൻ തീരുമാനിച്ച അന്ന് മുതൽ സുംബ ഡാൻസും കാർഡിയോ വർക്കൗട്ടുകളും ചെയ്തിരുന്നു. ദിവസവും ഒരു മണിക്കൂർ വ്യായാമം ചെയ്യാൻ സമയം മാറ്റിവച്ചിരുന്നു. വർക്കൗട്ട് മുടങ്ങാതെ പതിവായി ചെയ്യുമായിരുന്നു...' - നീതു പറയുന്നു.

ഉദാസീനമായ ജീവിതശെെലി വിവിധ രോ​ഗങ്ങൾക്ക് കാരണമാകുന്നു. അതിലൊന്നാണ് അമിതവണ്ണം. ഭാരം കൂടുന്നത് പക്ഷാഘാതം, ഹൃദ്രോ​ഗം, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഭാരം കുറയ്ക്കുന്നതിന് പലരും വിവിധ ഡയറ്റ് പ്ലാനുകളാണ് നോക്കി വരുന്നത്. ഭാരം കുറയ്ക്കുന്നത് എളുപ്പമുള്ള കാര്യമല്ലെന്ന് നമ്മുക്കറിയാം. ഒരു വർഷം കൊണ്ട് 19 കിലോ കുറച്ച കൊച്ചി വെെപ്പിൻ സ്വദേശി നീതു ശ്യാമിനെ പരിചയപ്പെട്ടാലോ?. ഭാരം കുറയ്ക്കുന്നതിന് ചെയ്ത് വന്ന ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നീതു പറയുന്നു.

ലോ കാർബ് ഡയറ്റാണ് ഭാരം കുറയ്ക്കാൻ സഹായിച്ചത്...

ഭാരം കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. ഒരു വർഷം കൊണ്ടാണ് 19 കിലോ കുറച്ചത്. തുടക്കത്തിൽ 89 കിലോയായിരുന്ന ഭാരം. ഇപ്പോൾ 70 കിലോയിൽ എത്തി നിൽക്കുന്നു. ഭാരം കുറക്കാൻ തീരുമാനിച്ചപ്പോൾ ആദ്യം ചെയ്തത് നല്ലൊരു ട്രെയിനറെ കണ്ടെത്തുകയായിരുന്നു. അതിനായി ഞാൻ കണ്ടെത്തിയത് രാഖിയെയാണ് ( ഇൻസൈറ്റ് ഫിറ്റ്നസ് സെന്റർ).ലോ കാർബ് ഡയറ്റാണ് (low carb diet) ഭാരം കുറയ്ക്കാനായി സഹായിച്ചത്. പച്ചക്കറികൾ, പഴങ്ങൾ, പ്രോട്ടീൻ എന്നിവ ഉൾപ്പെടുത്തി കൊണ്ടാണ് ഡയറ്റാണ് പിന്തുടർന്നിരുന്നത്. 

പ്രസവം കഴിഞ്ഞ് ഭാരം കൂടി...‌

വണ്ണം ഉണ്ടായിരുന്ന സമയം തെെറോയ്ഡ് പ്രശ്നം ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഭാരം കൂടുന്നുണ്ടായിരുന്നു. ശരീരവേദന, നടുവേദന എന്നിവ പതിവായി അലട്ടിയിരുന്നു. വിവാഹ ആലോചനകൾ വന്ന് തുടങ്ങിയ സമയത്താണ് ഭാരം കുറയ്ക്കണമെന്ന ചിന്ത വരുന്നത്. ആ സമയത്ത് പല ഡയറ്റുകളും നോക്കിയിരുന്നു. എന്നാൽ മിക്കതും ഫലം കണ്ടില്ല. പിസിഒഡി പ്രശ്നവും എന്നെ അലട്ടിയിരുന്നു. അത് കൊണ്ട് ഭാരം കുറയ്ക്കാൻ തീരുമാനിച്ചു. പ്രസവം കഴിഞ്ഞപ്പോൾ ഭാരം കൂടുകയായിരുന്നു. അങ്ങനെയാണ് ഫിറ്റ്നസ് സെന്ററിൽ പോയി ഭാരം കുറയ്ക്കുന്നത്. 

ചില ഭക്ഷണങ്ങൾ ഒഴിവാക്കി...

മധുരമുള്ള ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കി. സ്വീറ്റ്സ് വളരെ പെട്ടെന്നാകും ഭാരം കൂട്ടുക. പിന്നെ ചായയും പൂർണമായി ഒഴിവാക്കുകയായിരുന്നു. ചായയ്ക്ക് പകരം ​ഗ്രീൻ ടീ, ലെമൺ ടീ എന്നിവ ശീലമാക്കി. ​കൂടുതൽ പഴങ്ങൾ, സാലഡ് പോലുള്ള ഉൾപ്പെടുത്തി. എബിസി ജ്യൂസ് ഭാരം കുറയ്ക്കാൻ മികച്ചതാണെന്ന് മനസിലായി. അങ്ങനെ എബിസി ജ്യൂസ് പതിവായി കുടിക്കുമായിരുന്നു.

 

 

സുംബ ചെയ്തിരുന്നു...

ഭാരം കുറയ്ക്കാൻ തീരുമാനിച്ച അന്ന് മുതൽ സുംബ ഡാൻസും കാർഡിയോ വർക്കൗട്ടുകളും ചെയ്തിരുന്നു. ദിവസവും ഒരു മണിക്കൂർ വ്യായാമം ചെയ്യാൻ സമയം മാറ്റിവച്ചിരുന്നു. വർക്കൗട്ട് മുടങ്ങാതെ പതിവായി ചെയ്യുമായിരുന്നു.

ട്രെയിനറുടെ സപ്പോർട്ട് എപ്പോഴും ഉണ്ടായിരുന്നു....

ട്രെയിനർ രാഖിയുടെ സപ്പോർട്ട് കൊണ്ടാണ് ഭാരം കുറയ്ക്കാൻ പറ്റിയത്. നായരമ്പലത്തെ 'ഇൻസൈറ്റ് ഫിറ്റ്നസ്' എന്ന ഫിറ്റ്നസ് സെന്ററിലാണ് വർക്കൗട്ട് ചെയ്തിരുന്നത്. മോംസ് 2023-ലെ കേരള ടൈറ്റിൽ ജേതാവ് കൂടിയാണ് രാഖി. ക്യത്യമായി ഡയറ്റ് പ്ലാനും വ്യായാമവും പറഞ്ഞ് തരുമായിരുന്നു. മോട്ടിവേഷൻ തന്നത് കൊണ്ടാണ് ശരീരം ഫിറ്റായി നിലനിർത്താൻ സഹായിച്ചത്. മറ്റൊന്ന്, ട്രെയിനറുടെ സപ്പോർട്ട് ഉണ്ടെങ്കിൽ പോലും നമ്മളും വിചരിക്കണം. ഭാരം കുറയ്ക്കണമെന്ന് നമ്മൾ തന്നെ വിചിരിച്ചാൽ മാത്രമേ വണ്ണം ‍‌കുറയ്ക്കാൻ സാധിക്കൂ. നമ്മുടെ ശരീരമാണ് എന്ന കാര്യം മനസിൽ എപ്പോഴും ഉണ്ടാകണം.

ബോഡി ഷേമിംഗ് നേരിട്ടുണ്ട്....

കുറെ വർഷങ്ങളോളം ബോഡി ഷേമിംഗ് അനുഭവിച്ചു. നമ്മുക്ക് ഇഷ്ടപ്പെട്ട ഡ്രസ് ഇടാൻ പറ്റില്ല എന്നുള്ളത് വല്ലാതെ അലട്ടി. സുഹൃത്തുക്കൾക്കിടയിൽ നിന്നും ബന്ധുക്കൾക്കിടയിൽ നിന്നുമെല്ലാം കളിയാക്കലുകൾ നേരിട്ടു.

വ്യായാമം ക്യത്യമായി ചെയ്യുക...

വണ്ണം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ ക്യത്യമായി വ്യായാമം ചെയ്യാൻ സമയം മാറ്റിവയ്ക്കുക. ദിവസവും കുറഞ്ഞത് ഒരു മണിക്കൂർ എങ്കിലും വർക്കൗട്ട് ചെയ്യുക. ഡാൻസ്, സുംബ, കാർഡിയോ എന്നിവ ഭാരം കുറയ്ക്കാൻ സഹായിക്കുന്ന വ്യായാമങ്ങളാണ്. ഇപ്പോഴും ഡയറ്റിലാണ്. 

വീട്ടിൽ അച്ഛൻ, അമ്മ, ഭർത്താവ്, മോൻ...

വീട്ടിൽ അച്ഛൻ, അമ്മ, ഭർത്താവ്, മോൻ എന്നിവരാണുള്ളത്. ഭർത്താവ് എറണാകുളത്ത് ജോലി ചെയ്യുന്നു. കൊച്ചി വെെപ്പിൻ സ്വദേശി ആണ്. ഇപ്പോൾ യുഎഇയിൽ ജോലി ചെയ്യുന്നു.

45 കിലോ കുറച്ചത് 10 മാസം കൊണ്ട് ; ഭാരം കുറയ്ക്കാൻ സഹായിച്ചത് ആ ഡയറ്റ് പ്ലാൻ...

 

click me!