ശരീരഭാരം കുറയ്ക്കണമെന്നുണ്ടോ; ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പ്രധാനപ്പെട്ട 5 ഭക്ഷണങ്ങൾ

By Web TeamFirst Published Apr 2, 2019, 9:18 PM IST
Highlights

ശരീരത്തിലെ കൊഴുപ്പ് അകറ്റാൻ ദിവസവും ഒരു പിടി നട്സ് കഴിക്കാം. ബദാം, പിസ്ത, കശുവണ്ടിപ്പരിപ്പ് അങ്ങനെ ഏത് വേണമെങ്കിലും കഴിക്കാം. ഇവയിൽ വലിയ അളവിൽ ഒമേഗാ ത്രീ ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോൾ കുറയ്ക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും നട്സ് കഴിക്കുന്നത് ​ഗുണം ചെയ്യും.

ശരീരഭാരം കുറയ്ക്കാൻ ഇന്ന് മിക്കവരും ചെയ്യുന്നത് ഡയറ്റാണ്. ക്യത്യമായ ഡയറ്റും വ്യായാമവും ചെയ്തിട്ടും ചിലർക്ക് തടി കുറയാറില്ല. ശരിയായ രീതിയിൽ ഡയറ്റ് ചെയ്താൽ തടി എളുപ്പം കുറയ്ക്കാമെന്നാണ് വിദ​ഗ്ധർ പറയുന്നത്.പക്ഷേ ചില ഭക്ഷണങ്ങൾ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ടുണ്ട്. തടി കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നുവെങ്കിൽ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട അഞ്ച് ഭക്ഷണങ്ങൾ ഇവയൊക്കെ...

മുട്ടയുടെ വെള്ള...

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ മുട്ട നിര്‍ബന്ധമായും കഴിക്കേണ്ടതാണ്. പ്രോട്ടീന്‍ പ്രദാനം ചെയ്യുന്നതുകൂടാതെ മെറ്റാബോളിസത്തെ പെട്ടെന്നു വർധിപ്പിക്കാനുള്ള കഴിവും മുട്ടയ്ക്കുണ്ട്. ദിവസവും മഞ്ഞക്കരു ഉപേക്ഷിച്ച് മുട്ടയുടെ വെള്ളം കഴിക്കാം. ​ഹൃദ്രോ​ഗങ്ങൾ അകറ്റാനും നല്ലൊരു ഭക്ഷണമാണ് മുട്ടയുടെ വെള്ള.

ഓട്സ്...

തടി കുറയ്ക്കണമെന്നുള്ളവർക്ക് ഏറ്റവും നല്ല ഭക്ഷണമാണ് ഓട്സ്. ഫൈബർ ധാരാളം അടങ്ങിയിട്ടുള്ള ഓട്സ് മണിക്കൂറുകളോളം വയറിനുള്ളിൽ കിടക്കുമെന്നതിനാൽ പെട്ടെന്നു വിശപ്പു തോന്നില്ല. പ്രമേഹമുള്ളവർ ദിവസവും ഒരു ബൗൾ ഓട്സ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

ബീന്‍സ്...

ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ ദിവസവും അൽപം ബീൻസ് കഴിക്കാൻ ശ്രമിക്കുക. ഫൈബറും പ്രോട്ടീനും ധാരാളം അടങ്ങിയ ബീൻസ് ശരീരത്തിന് വേണ്ടത്ര കലോറി പ്രദാനം ചെയ്യുന്ന ഒന്നാണ്. സാലഡുകളിലും സൂപ്പുകളിലും ബീൻസ് ഉൾപ്പെടുത്താം. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനുള്ള കഴിവും ബീൻസിനുണ്ട്. ദഹനപ്രക്രിയയെ സഹായിക്കുകയും ശരീരത്തിൽ നിന്നും ടോക്സിനുകളെ നീക്കം ചെയ്യുന്നതിലും ബീൻസിനു പ്രധാന പങ്കുണ്ട്. 

നട്സ്...

ശരീരത്തിലെ കൊഴുപ്പ് അകറ്റാൻ ദിവസവും ഒരു പിടി നട്സ് കഴിക്കാം. ബദാം, പിസ്ത, കശുവണ്ടിപ്പരിപ്പ് അങ്ങനെ ഏത് വേണമെങ്കിലും കഴിക്കാം. ഇവയിൽ വലിയ അളവിൽ ഒമേഗാ ത്രീ ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോൾ കുറയ്ക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും നട്സ് കഴിക്കുന്നത് ​ഗുണം ചെയ്യും.

ബെറിപ്പഴങ്ങൾ‌...

സ്ട്രോബെറി, ബ്ലൂബെറി എന്നിവ കഴിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാം.ഫൈബറും ആന്റിഓക്സിഡന്റുകളും ശരിയായ അളവിൽ അടങ്ങിയിട്ടുള്ള പഴങ്ങളാണ് സ്ട്രോബെറി, ബ്ലൂബെറി എന്നിവ. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്. 

click me!