വണ്ണം കുറയ്ക്കാൻ ഈ 7 ഭക്ഷണങ്ങൾ സഹായിക്കും

By Web TeamFirst Published Oct 8, 2021, 9:00 AM IST
Highlights

വണ്ണം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ കലോറി കുറഞ്ഞ ഭക്ഷണങ്ങളായിരിക്കണം നിങ്ങളുടെ ഡയറ്റ് പ്ലാനിൽ ഉൾപ്പെടുത്തേണ്ടത്. അമിതവണ്ണം കുറയ്ക്കാൻ ചില ഭക്ഷണങ്ങൾ നിങ്ങളെ സഹായിച്ചേക്കും...
 

ഡയറ്റ് ചെയ്തിട്ടും (diet) ക്യത്യമായി വ്യായാമം ചെയ്തിട്ടും ഭാരം കുറയുന്നില്ലെന്ന് (weight loss) പരാതി പറയുന്നവരാണ് ഇന്ന് അധികവും. വണ്ണം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ കലോറി കുറഞ്ഞ ഭക്ഷണങ്ങളായിരിക്കണം നിങ്ങളുടെ ഡയറ്റ് പ്ലാനിൽ ഉൾപ്പെടുത്തേണ്ടത്. അമിതവണ്ണം(over weight) കുറയ്ക്കാൻ ചില ഭക്ഷണങ്ങൾ നിങ്ങളെ സഹായിച്ചേക്കും...

ഓട്സ്...

വണ്ണം കുറയ്ക്കാൻ ഏറ്റവും സഹായകമായ ഒന്നാണ് ഫൈബർ. അത് ഓട്സിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. എന്നാൽ രുചി കൂട്ടാൻ ഓട്സ് കഴിക്കുമ്പോൾ മധുരം ചേർത്താൽ വിപരീതഫലം ആകും ലഭിക്കുക. ഇനി എന്തെങ്കിലും ടോപ്പിങ്സ് വേണമെന്നു തോന്നിയാൽ റാസ്‌ബെറി, ബ്ലൂബെറി, സ്ട്രോബെറി എന്നിവ ചേർത്തു കഴിക്കൂ.

തെെര്...

കാൽസ്യം അടങ്ങിയ ഭക്ഷണമാണ് തെെര്. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കാൽസ്യം സഹായിക്കുന്നു. തൈര് ശരീരഭാരം കുറയ്ക്കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു.

 

 

മുളപ്പിച്ച പയർവർ​ഗങ്ങൾ...

വിറ്റാമിൻ എ, ബി 2, സി, ഡി, ഇ എന്നിവ മുളപ്പിച്ച പയർവർ​ഗങ്ങളിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഭാരം കുറയ്ക്കാൻ മാത്രമല്ല രോ​ഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും മുളപ്പിച്ച പയർവർ​ഗങ്ങൾ സഹായിക്കും.

നട്സ്...

കശുവണ്ടിയോ നിലക്കടലയോ ബദാമോ എന്തുമാകട്ടെ ഏകദേശം 20 ഗ്രാം അണ്ടിപ്പരിപ്പ് (nuts) ദിവസവും കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തും. വിശപ്പ് കുറയ്ക്കാനും നട്സ് സഹായിക്കും. നട്സ് കഴിക്കുന്നത് ഹൃദ്രോഗം, അർബുദം, അകാലമരണം ഇവയ്ക്കുള്ള സാധ്യതയെ കുറയ്ക്കും.

 

 

പച്ചക്കറി...

ഹൃദ്രോഗം, അർബുദം, ടൈപ്പ് 2 പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാൻ പച്ചക്കറി സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണക്രമം പിന്തുടരാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, പച്ചക്കറികൾ ഒഴിവാക്കരുത്.

മുട്ട...

മുട്ട പ്രോട്ടീന്റെ നല്ല ഉറവിടമാണ്. ശരീരഭാരം കുറയ്ക്കാൻ ഏറ്റവും നല്ല ഭക്ഷണമാണ് ഇത്. മുട്ടകൾ വ്യത്യസ്ത രീതികളിൽ പാകം ചെയ്യാം. മുട്ടയിലെ പ്രോട്ടീൻ വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.

ബെറിപ്പഴങ്ങൾ...

വിറ്റാമിൻ സി, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ മികച്ച ഉറവിടമാണ് ബെറിപ്പഴങ്ങൾ. പൊട്ടാസ്യം, ഫോളേറ്റ്, മഗ്നീഷ്യം, തുടങ്ങിയ ആരോഗ്യത്തിന് ആവശ്യമായ മറ്റ് പോഷകങ്ങളും ഇവയിൽ അടങ്ങിയിട്ടുണ്ട്. 

ഹൃദയം ആരോഗ്യകരമായി നിലനിർത്താൻ ചെയ്യേണ്ടത്...

 

click me!