പഞ്ചസാര ഒരു മാസം കഴിക്കാതിരുന്ന് നോക്കൂ, ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ ഇതൊക്കെ

Published : Aug 16, 2023, 03:00 PM IST
പഞ്ചസാര ഒരു മാസം കഴിക്കാതിരുന്ന് നോക്കൂ, ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ ഇതൊക്കെ

Synopsis

കുക്കികൾ, പേസ്ട്രികൾ, ബ്രൗണികൾ, കേക്കുകൾ, ഐസ്ക്രീം, ഡോനട്ട്സ് എന്നിവയിലെല്ലാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഒരു മാസം പഞ്ചസാര ഒഴിവാക്കുമ്പോൾ ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങളെ കുറിച്ച്  ഡയറ്റീഷ്യൻ ഏക്താ സിംഗ്വാൾ പറയുന്നു.   

പഞ്ചസാര അധികം കഴിക്കരുതെന്ന് തന്നെയാണ് ഡോക്ടർമാർ പറയാറുള്ളത്. പഞ്ചസാര രുചികരമാണെങ്കിലും ആരോഗ്യത്തിനും ഒപ്പം ചർമത്തിനും ഏറെ ദോഷങ്ങൾ വരുത്തുന്ന ഒന്നാണ്. അമിതമായി പഞ്ചസാര കഴിക്കുന്നത് അമിതവണ്ണം, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

കുക്കികൾ, പേസ്ട്രികൾ, ബ്രൗണികൾ, കേക്കുകൾ, ഐസ്ക്രീം, ഡോനട്ട്സ് എന്നിവയിലെല്ലാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഒരു മാസം പഞ്ചസാര ഒഴിവാക്കുമ്പോൾ ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങളെ കുറിച്ച്  ഡയറ്റീഷ്യൻ ഏക്താ സിംഗ്വാൾ പറയുന്നു. 

മധുരമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നതിനും പ്രധാനപ്പെട്ട വിറ്റാമിനുകളുടെയും ധാതുക്കളുടെയും അഭാവത്തിനും ഇടയാക്കും. ഒരു മാസം പഞ്ചസാര ഒഴിവാക്കുമ്പോൾ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ...

ഒന്ന്...‍‍

പഞ്ചസാരയുടെ അളവ് കുറയ്ക്കുകയോ ഒരു മാസത്തേക്ക് കഴിക്കാതിരിക്കുകയോ ചെയ്യുന്നത് ശരീരഭാരം കുറയ്ക്കാൻ ഇടയാക്കും. കാരണം ഇത് കലോറികൾ ഇല്ലാതാക്കുകയും അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

രണ്ട്...

30 ദിവസത്തേക്ക് പഞ്ചസാര കുറയ്ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും ഇൻസുലിൻ പ്രതിരോധം, ടൈപ്പ് 2 പ്രമേഹം എന്നിവ കുറയ്ക്കാനും സഹായിക്കും.

മൂന്ന്...

പഞ്ചസാര ഒഴിവാക്കുന്നത് വായയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനു മോണരോഗങ്ങളുടെയും സാധ്യത കുറയ്ക്കുന്നതിനും ഇടയാക്കും.

നാല്...

പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് ഹൃദ്രോഗം പോലുള്ള വിട്ടുമാറാത്ത രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് വിദഗ്ധൻ പറയുന്നു.

അഞ്ച്...

പഞ്ചസാര ഒഴിവാക്കുന്നത് മുഖക്കുരു, മറ്റ് ചർമ്മ പ്രശ്നങ്ങൾ അകറ്റുന്നതിന് സ​ഹായിക്കുന്നു.

ആറ്...

സ്ഥിരമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് മാനസികാവസ്ഥയെ ഗുണപരമായി ബാധിക്കുകയും മാനസികാവസ്ഥ കുറയ്ക്കുകയും മാനസിക വ്യക്തത മെച്ചപ്പെടുത്തുകയും ചെയ്യും.

Read more ഭക്ഷണത്തിൽ ചത്ത എലി ; പാചകക്കാരനും ഹോട്ടല്‍ മാനേജര്‍ക്കുമെതിരെ കേസ്

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

വൃക്കയിലെ കല്ലിന് കാരണമാകുന്ന ഭക്ഷണങ്ങൾ; ഇവ ഇന്നുതന്നെ ഒഴിവാക്കൂ
പശ്ചിമ ബംഗാളിൽ നിപ ഭീതി; അലിപൂർ മൃഗശാലയിലെ വവ്വാലുകളിൽ നിപ വൈറസ് ബാധയുണ്ടോയെന്ന് പരിശോധിക്കും