പരാതിയുടെ അടിസ്ഥാനത്തിൽ റസ്റ്റോറന്റ് മാനേജർ വിവിയൻ ആൽബർട്ട് ഷികാവർ, അന്നത്തെ ഹോട്ടലിലെ ഷെഫ്, ചിക്കൻ വിതരണക്കാരൻ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

ചിക്കൻ വിഭവത്തിൽ ചത്ത എലിയെ കണ്ടെത്തിയ സംഭവത്തിൽ റെസ്റ്റോറന്റിലെ മാനേജർക്കും പാചകക്കാരനുമെതിരെ കേസ്. വിവിധ വകുപ്പുകൾ ഉപയോഗിച്ച് മുംബൈ പൊലീസാണ് കേസെടുത്തത്. അനുരാഗ് സിംഗ് എന്നയാളാണ് പരാതിക്കാരൻ. മുംബൈയിലെ ബാന്ദ്ര ഏരിയയിലെ ഒരു ജനപ്രിയ ഹോട്ടലിൽ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.

സംഭവത്തിൽ പൊലീസ് ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ബാന്ദ്ര വെസ്റ്റിലെ പാലി ഹില്ലിലുള്ള ഒരു റസ്‌റ്റോറന്റിൽ സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാൻ പോയതായിരുന്നുവെന്ന് പരാതിക്കാരനായ അനുരാഗ് സിംഗ് പറഞ്ഞു.

അവർ ബ്രെഡിനൊപ്പം ഒരു ചിക്കനും മട്ടൺ താലി ഓർഡർ ചെയ്തു. ഭക്ഷണം കഴിക്കുന്നതിനിടയിൽ ഒരു മാംസക്കഷ്ണം വ്യത്യസ്തമായ രുചിയുള്ളതായി അവർ ശ്രദ്ധിച്ചു. സൂക്ഷ്മമായി പരിശോധിച്ചപ്പോൾ കറിയിൽ ചെറിയൊരു എലിയെ കണ്ടെത്തി.

ഇതേക്കുറിച്ച് റസ്റ്റോറന്റ് മാനേജരോട് സിംഗ് ചോദിച്ചപ്പോൾ ഒഴിഞ്ഞുമാറുന്ന മറുപടിയാണ് അദ്ദേഹം നൽകിയത്. ഇതേത്തുടർന്ന് അനുരാഗ് സിംഗ് ബാന്ദ്ര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ റസ്റ്റോറന്റ് മാനേജർ വിവിയൻ ആൽബർട്ട് ഷികാവർ, അന്നത്തെ ഹോട്ടലിലെ ഷെഫ്, ചിക്കൻ വിതരണക്കാരൻ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

സ്ത്രീകളിൽ പ്രമേഹം മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെ?

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ്| Malayalam News Live | Kerala News Live