Colon cancer : വൻകുടൽ ക്യാൻസർ : ഈ മുന്നറിയിപ്പ് ലക്ഷണങ്ങൾ അവഗണിക്കരുത്

Published : Oct 23, 2022, 08:44 AM IST
Colon cancer : വൻകുടൽ ക്യാൻസർ : ഈ മുന്നറിയിപ്പ് ലക്ഷണങ്ങൾ അവഗണിക്കരുത്

Synopsis

ജനിതകവും ജീവിതശൈലി ഘടകങ്ങളും വൻകുടൽ ക്യാൻസറിന് പ്രധാന പങ്കാണ് വഹിക്കുന്നത്. ഓരോ മൂന്നോ വർഷം കൂടുമ്പോൾ കൊളോനോസ്കോപ്പി പരിശോധന നടത്തേണ്ടത് പ്രധാനമാണെന്ന് വിദ​ഗ്ധർ പറയുന്നു. 

വൻകുടലിലെ കാൻസർ ബാധിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. വൻകുടലിലോ മലാശയത്തിലോ ഉള്ള പോളിപ്പ് അല്ലെങ്കിൽ ട്യൂമർ എന്ന അസാധാരണ വളർച്ച ക്യാൻസറായി മാറുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഉദാസീനമായ ജീവിതശൈലിയും തെറ്റായ ഭക്ഷണ ശീലങ്ങളും കാരണം ചെറുപ്പക്കാരിൽ വൻകുടൽ കാൻസർ കൂടുതലായി കണ്ടുവരുന്നു. രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് ഇന്ത്യക്കാരെ ബാധിക്കുന്ന ഏറ്റവും സാധാരണമായ ഏഴാമത്തെ ക്യാൻസറായിരുന്നു വൻകുടൽ ക്യാൻസർ. എന്നാൽ ഇന്ന് ഇത് മൂന്നാമത്തെയോ നാലാമത്തെയോ ഏറ്റവും സാധാരണമായ ക്യാൻസറാണ്. 

' ഒരു പോളിപ്പ് അല്ലെങ്കിൽ ട്യൂമറിന്റെ ഏറ്റവും സാധാരണമായ ലക്ഷണം ഒരാളുടെ ചലനത്തിലെ മാറ്റമാണ്. ഒരു വ്യക്തിക്ക് ദിവസേന നാലോ അഞ്ചോ തവണ ശുചിമുറി ഉപയോഗിക്കേണ്ടിവരികയും മലവിസർജ്ജനത്തെത്തുടർന്ന് വ്യക്തിക്ക് ആശ്വാസം തോന്നുന്നില്ലെങ്കിൽ, അത് ഒരു പോളിപ്പ് അല്ലെങ്കിൽ ട്യൂമറിന്റെ സൂചനയായിരിക്കാം. ചലനത്തിലെ മാറ്റത്തിന് പുറമെ വയറുവേദന, മലാശയ രക്തസ്രാവം, വിളർച്ച എന്നിവയാണ് പോളിപ്പ് അല്ലെങ്കിൽ ട്യൂമർ സൂചിപ്പിക്കുന്ന മറ്റ് സാധാരണ ലക്ഷണങ്ങൾ...' -  മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ഹോസ്പിറ്റലിലെ ജനറൽ ലാപ്രോസ്കോപ്പിക് ആൻഡ് റോബോട്ടിക് കൊളോറെക്റ്റൽ സർജൻ കൺസൾട്ടന്റ് ഡോ മനോജ് മുൽചന്ദാനി പറയുന്നു. 

'ജനിതകവും ജീവിതശൈലി ഘടകങ്ങളും വൻകുടൽ ക്യാൻസറിന് പ്രധാന പങ്കാണ് വഹിക്കുന്നത്. ഓരോ മൂന്നോ വർഷം കൂടുമ്പോൾ കൊളോനോസ്കോപ്പി പരിശോധന നടത്തേണ്ടത് പ്രധാനമാണെന്ന് വിദ​ഗ്ധർ പറയുന്നു. പൊണ്ണത്തടി, മദ്യം, പുകവലി, അനാരോഗ്യകരമായ ജീവിതശൈലി, അസന്തുലിതമായ ഭക്ഷണക്രമം എന്നിവയാണ് വൻകുടൽ കാൻസറിന്റെ വർദ്ധനവിന് കാരണമാകുന്ന മറ്റ് അപകട ഘടകങ്ങൾ...' -”ഡോ മുൽചന്ദാനി പറയുന്നു.

' നിങ്ങൾ ഇടയ്ക്കിടെ പുറത്തുനിന്നുള്ള ഭക്ഷണമോ സംസ്കരിച്ച ഭക്ഷണവും മാംസവും കഴിക്കുകയാണെങ്കിൽ വൻകുടൽ കാൻസർ വരാനുള്ള സാധ്യത കൂടുതലാണ്. ഭക്ഷണ ശീലങ്ങളും വൻകുടൽ ക്യാൻസറും തമ്മിൽ ശക്തമായ ബന്ധമുണ്ട്. ഉയർന്ന അന്നജം, കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങൾ, സംസ്കരിച്ച പഞ്ചസാര, മാംസം എന്നിവയുടെ ഉപഭോഗം, കുറഞ്ഞ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ കാരണം പാശ്ചാത്യ രാജ്യങ്ങളിൽ വൻകുടൽ കാൻസർ നിരക്ക് കൂടുതലാണ്. മലബന്ധം, ഇറിറ്റബിൾ ബവൽ സിൻഡ്രോം, മറ്റ് ഗ്യാസ്ട്രോഇന്റസ്റ്റൈനൽ സങ്കീർണതകൾ എന്നിവ വൻകുടൽ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു...' - നാനാവതി മാക്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാൻസർ കെയറിലെ ഹെപ്പറ്റോ-പാൻക്രിയാറ്റിക്-ബിലിയറി സർജറി ആന്റ് ഗ്യാസ്ട്രോഇന്റസ്റ്റൈനൽ ഓങ്കോളജി ഡയറക്ടർ ഡോ.ഗണേഷ് നാഗരാജൻ പറയുന്നു. ഇന്ത്യയിൽ വൻകുടൽ കാൻസർ തടയുന്നതിന് നാടൻ ഭക്ഷണങ്ങളും വീട്ടിലുണ്ടാക്കിയ ഭക്ഷണങ്ങളും പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണ്," ഡോ. നാഗരാജൻ പറയുന്നു.

'ഏതെങ്കിലും പോളിപ്സ് അല്ലെങ്കിൽ ഏതെങ്കിലും സംശയാസ്പദമായ വളർച്ച കാൻസറായി മാറുന്നതിന് മുമ്പ് ശ്രദ്ധിക്കണം. വിവിധ തരത്തിലുള്ള പോളിപ്സ് ഉണ്ട്. അവ ഏത് തരത്തിലുള്ളതാണെന്ന് ആർക്കും അറിയില്ല. ചിലത് വൻകുടലിലെ അർബുദമായി വികസിച്ചേക്കാവുന്ന മുൻകൂർ രോഗങ്ങളാണ്. ഇത് സംഭവിക്കുന്നതിന് മുമ്പ് പോളിപ്സ് കണ്ടെത്തി നീക്കം ചെയ്താൽ കോളൻ ക്യാൻസർ ഒഴിവാക്കാം. വൻകുടലിൽ നിന്ന് പോളിപ്പ് നീക്കം ചെയ്യാൻ നിങ്ങൾക്ക് ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം...'- ഡോ മുൽചന്ദാനി പറയുന്നു.

പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട അഞ്ച് പ്രധാനപ്പെട്ട പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളിതാ...

 

PREV
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം