
ബ്രൊക്കോളിയിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. വിറ്റാമിനുകളായ സി, കെ, എ, ധാതുക്കൾ, കാൽസ്യം, പൊട്ടാസ്യം, ഇരുമ്പ്, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ ബ്രൊക്കോളി പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും ചിലതരം ക്യാൻസറുകളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും.
ബ്രൊക്കോളി പതിവായി കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാനും ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്താനും സഹായിക്കുമെന്ന് ബിബിസി ഗുഡ് ഫുഡ് റിപ്പോർട്ട് ചെയ്യുന്നു. ബ്രൊക്കോളിയിലെ സൾഫോറാഫെയ്നും മറ്റ് സംയുക്തങ്ങളും ചിലതരം അർബുദ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ബ്രൊക്കോളി കാൽസ്യത്തിന്റെയും വിറ്റാമിൻ കെയുടെയും നല്ല ഉറവിടമാണ്. ഇവ രണ്ടും എല്ലുകളെ ആരോഗ്യമുള്ളതായി നിലനിർത്തുന്നതിനും ഓസ്റ്റിയോപൊറോസിസ് തടയുന്നതിനും നിർണായകമാണ്.
ബ്രൊക്കോളിയിലെ ഉയർന്ന നാരുകൾ ആരോഗ്യകരമായ ദഹനത്തിനും മലബന്ധം തടയുകയും, ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും. മറ്റൊന്ന് ബ്രൊക്കോളിയിലെ വിറ്റാമിൻ സിയും മറ്റ് ആന്റിഓക്‌സിഡന്റുകളും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും അണുബാധകളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു.
ബ്രൊക്കോളിയിൽ വിറ്റാമിൻ എ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് നല്ല കാഴ്ചശക്തിയും മൊത്തത്തിലുള്ള കണ്ണിന്റെ ആരോഗ്യവും നിലനിർത്തുന്നതിന് പ്രധാനമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ബ്രൊക്കോളി സഹായിച്ചേക്കാം. പ്രമേഹമുള്ളവർ ബ്രൊക്കോളി ഡയറ്റിൽ ഉൾപ്പെടുത്തുക.
ബ്രൊക്കോളിയിലെ വീക്കം തടയുന്ന സംയുക്തങ്ങൾ ശരീരത്തിലുടനീളം വീക്കം കുറയ്ക്കാൻ സഹായിക്കും. ഇത് വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കും. വിറ്റാമിൻ കെ, കോളിൻ എന്നിവയുൾപ്പെടെ തലച്ചോറിന്റെ ആരോഗ്യത്തിന് പ്രധാനപ്പെട്ട പോഷകങ്ങളുടെ നല്ല ഉറവിടമാണ് ബ്രൊക്കോളി.
ബ്രൊക്കോളിയിലെ ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും ആരോഗ്യമുള്ള ചർമ്മത്തിന് സഹായിക്കുകയും സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും. ഭാരം നിയന്ത്രിക്കാനും ബ്രൊക്കോളി മികച്ചൊരു ഭക്ഷണമാണ്. കാരണം അവയിൽ കലോറി കുറവും നാരുകൾ കൂടുതലാണ്. മൊത്തത്തിലുള്ള ആരോഗ്യത്തിൽ വിവിധ പങ്ക് വഹിക്കുന്ന പൊട്ടാസ്യം, ഫോളേറ്റ്, മാംഗനീസ് തുടങ്ങിയ അവശ്യ പോഷകങ്ങളും ബ്രൊക്കോളി നൽകുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam