
ഏത് പ്രായക്കാർക്കും കഴിക്കാവുന്ന ഭക്ഷണമാണ് ഓട്സ്. പ്രഭാതഭക്ഷണത്തിൽ ഓട്സ് ഉൾപ്പെടുത്തുന്നത് ധാരാളം ആരോഗ്യഗുണങ്ങൾ നൽകുന്നതായി വിദഗ്ധർ പറയുന്നു. എല്ലുകളുടെ വളർച്ചയ്‌ക്ക് സഹായകരമായ വിറ്റാമിൻ ബി കൂടിയ തോതിൽ ഓട്‌സിൽ അടങ്ങിയിട്ടുണ്ട്.
ഗോതമ്പിൽ അടങ്ങിയിട്ടുള്ളതിനെക്കാളും കാത്സ്യം, പ്രോട്ടീൻ, ഇരുമ്പ്, സിങ്ക്, തയാമിൻ, വിറ്റാമിൻ ഇ എന്നിവ ഓട്‌സിൽ അടങ്ങിയിട്ടുണ്ട്. ഉയർന്ന കൊളസ്‌ട്രോൾ ഉള്ളവർക്ക് അനുയോജ്യമായ ഭക്ഷണമാണ് ഓട്‌സ്. ഓട്‌സിൽ ധാരാളം ബീറ്റാ-ഗ്ലൂക്കൻ അടങ്ങിയിട്ടുണ്ട്. ഇത് പതിവായി കഴിക്കുമ്പോൾ ഗ്ലൈസെമിക് സൂചിക കുറയ്ക്കുന്നു.
ഓട്‌സിലെ ഉയർന്ന നാരുകൾ ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കുകയും ഭക്ഷണത്തിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. ബീറ്റാ-ഗ്ലൂക്കൻ ഫൈബർ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ഭക്ഷണത്തിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെയും ഇൻസുലിൻ അളവിന്റെയും വർദ്ധനവ് കുറയ്ക്കുകയും ചെയ്യും. ഓട്‌സിൽ നാരുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളമുണ്ട്.
ഈ ആന്റിഓക്‌സിഡന്റുകൾ ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നു. ഓട്സ് കഴിക്കുന്നത് ദഹനവ്യവസ്ഥയ്ക്ക് ഗുണം ചെയ്യും. അവയിൽ ധാരാളം ലയിക്കുന്ന നാരുകൾ ഉൾപ്പെടുന്നു. ഓട്‌സ് നാരുകൾ ദഹന ക്രമം നിലനിർത്താനും മലബന്ധം തടയാനും സഹായിക്കുന്നു. ഇത് നാരിന്റെ മറ്റൊരു ഗുണമാണ്.
ഭക്ഷണത്തിൽ ഓട്സ് ഉൾപ്പെടുത്തുന്നത് എൽഡിഎൽ (മോശം) കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. അതുവഴി ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടാകുന്നത് തടയും. ഓട്‌സിലെ ഫൈബർ ഉള്ളടക്കം മലബന്ധം ഒഴിവാക്കാൻ സഹായിക്കുന്നുവെന്ന് അന്നൽസ് ഓഫ് ന്യൂട്രീഷൻ ആൻഡ് മെറ്റബോളിസം നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നു. ഓട്‌സിൽ ധാരാളം ഒമേഗ-6 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഓട്സ് മുടിയെ കട്ടിയുള്ളതാക്കുകയും മുടികൊഴിച്ചയിൽ തടയുകയും ചെയ്യുന്നു.
Read more മുഖകാന്തി കൂട്ടാൻ പപ്പായ കൊണ്ടുള്ള ഫേസ് പാക്കുകൾ