ഹൃദയാഘാതത്തിന് മുൻപ് കാണുന്ന ലക്ഷണങ്ങൾ എന്തെല്ലാം?

Published : Sep 04, 2023, 03:37 PM IST
ഹൃദയാഘാതത്തിന് മുൻപ് കാണുന്ന ലക്ഷണങ്ങൾ എന്തെല്ലാം?

Synopsis

ഹൃദ്രോ​ഗികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. നിലവിൽ 25-70 വയസ്സിനിടയിലുള്ളവരിൽ ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ വർദ്ധിക്കുകയും അശ്രദ്ധയോ അവബോധമില്ലായ്മയോ മൂലം നിരവധി ആളുകൾക്ക് തങ്ങളുടെ വിലപ്പെട്ട ജീവൻ നഷ്ടപ്പെടുകയും ചെയ്യുന്നു. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാകുന്നതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്.  

ഇന്ത്യയിൽ ഹൃദയസംബന്ധമായ രോ​ഗങ്ങൾ അതിവേഗം വർദ്ധിച്ചുവരികയാണ്. വർധിച്ചുവരുന്ന ഹൃദയപ്രശ്‌നങ്ങൾക്ക് പിന്നിലെ അപകട ഘടകങ്ങൾ വെളിപ്പെടുത്തി ആരോഗ്യ വിദഗ്ധൻ; നിങ്ങളുടെ ഹൃദയത്തെ പരമാവധി പരിപാലിക്കുന്നതിനുള്ള നുറുങ്ങുകൾ നിർദ്ദേശിക്കുന്നു

ഹൃദ്രോ​ഗികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. നിലവിൽ 25-70 വയസ്സിനിടയിലുള്ളവരിൽ ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ വർദ്ധിക്കുകയും അശ്രദ്ധയോ അവബോധമില്ലായ്മയോ മൂലം നിരവധി ആളുകൾക്ക് തങ്ങളുടെ വിലപ്പെട്ട ജീവൻ നഷ്ടപ്പെടുകയും ചെയ്യുന്നു. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാകുന്നതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്.

'അനാരോഗ്യകരമായ ജീവിതശൈലിയാണ് ഹൃദയ സംബന്ധമായ അസുഖങ്ങൾ വികസിപ്പിക്കുന്നതിനുള്ള പ്രധാന ഘടകങ്ങൾ. അസന്തുലിതമായ ഭക്ഷണക്രമം, ഉയർന്ന സമ്മർദ്ദം, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, പുകവലി, മദ്യപാനം എന്നിവ അതിൽ ഉൾപ്പെടുന്നു. അതിനാൽ, ഹൃദയാഘാതം, ഹൃദയസ്തംഭനം തുടങ്ങിയ പ്രശ്നങ്ങൾ വർദ്ധിച്ചുവരികയാണ്...' - മുംബൈയിലെ സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലെ കൺസൾട്ടന്റ് കാർഡിയാക് സർജൻ ഡോ. ബിപീൻചന്ദ്ര ഭാമ്രെ പറഞ്ഞു. 

കൂടാതെ, ഭക്ഷണ ശീലങ്ങളും ഭക്ഷണ ആവശ്യകതകളും നിർണായക സ്വാധീനം ചെലുത്തുന്നു. കാരണം ഒരാളുടെ ഭക്ഷണത്തിൽ ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ അടങ്ങിയിരിക്കുന്നു. ഇത് അടിവയറ്റിൽ അമിതമായ കൊഴുപ്പ് ‌അടിഞ്ഞ് കൂടുന്നതിന് കാരണമാകുന്നു. ഹൃദയാഘാതത്തിനും ഹൃദയസ്തംഭനത്തിനും കാരണമാകുന്ന ഒന്നാണ് അമിത ഉപ്പ് ഉപഭോഗം. 

'ഡോക്ടറുമായി നിരന്തരം സമ്പർക്കം പുലർത്തുക. ഹൃദയത്തെ ആയാസപ്പെടുത്തുന്ന കഠിനമായ ജോലികൾ ഒഴിവാക്കുക. ശ്വാസതടസ്സം, അമിതമായ വിയർപ്പ്, നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങൾ അവഗണിക്കരുത്. പകരം ഉടൻ തന്നെ ഡോക്ടറെ സമീപിക്കുക...'- ഡോ. ബിപീൻചന്ദ്ര ഭാമ്രെ പറഞ്ഞു. 

അമിത വിയർപ്പ്...

അമിതമായ വിയർപ്പ് ഹൃദയാഘാതത്തിന്റെ വ്യക്തമായ സൂചനയാണ്. ഹൃദയാഘാത സമയത്ത് ഹൃദയം മന്ദഗതിയിലാവുകയും ശരീരത്തിലൂടെ രക്തചംക്രമണം ഉണ്ടാകാൻ ബുദ്ധിമുട്ട് നേരിടുകയും ചെയ്യും.

ഹൃദയപേശികളിലേക്കുള്ള ഓക്സിജൻ വിതരണം വേണ്ട വിധത്തിൽ നടക്കാതെയും വരുന്നു. അതിനാൽ, രക്തം പമ്പ് ചെയ്യാനും സ്വയം തണുപ്പിക്കാനും ശരീരം അധിക ഊർജ്ജം ഉപയോഗിക്കുന്നു. ഇതു മൂലമാണ് അമിതമായി വിയർപ്പ് അനുഭവപ്പെടുന്നത്. നിങ്ങൾ വ്യായാമം ചെയ്യാത്തപ്പോഴോ വെറുതേയിരിക്കുമ്പോഴോ സാധാരണ ദിവസങ്ങളേക്കാൾ കൂടുതൽ വിയർക്കുന്നത് അവ​ഗണിക്കരുതെന്നും അദ്ദേഹം പറയുന്നു. 

ഹൃദയാരോഗ്യത്തിന്റെ അവസ്ഥയെക്കുറിച്ച് അറിയാൻ നിങ്ങൾ പതിവായി കാർഡിയാക് സ്ക്രീനിംഗിന് പോകേണ്ടത് അത്യാവശ്യമാണ്. പതിവായി കഴിക്കുന്ന  ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന രക്തത്തിലെ പഞ്ചസാര, ഉയർന്ന കൊളസ്ട്രോൾ മരുന്നുകൾ എന്നിവ ഒഴിവാക്കരുത്.

എന്തുകൊണ്ടാണ് ഇന്ത്യയിലെ കുട്ടികൾക്ക് ടൈപ്പ് 2 പ്രമേഹം വരുന്നത്? കാരണങ്ങളറിയാം

 

PREV
Read more Articles on
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ