ഉയർന്ന രക്തസമ്മർദ്ദത്തിന് പിന്നിലെ അഞ്ച് കാരണങ്ങള്‍

Published : Jun 11, 2025, 08:40 PM IST
blood pressure

Synopsis

ഉയർന്ന രക്തസമ്മർദ്ദത്തിന് പിന്നിലെ പ്രധാനപ്പെട്ട കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഉയർന്ന രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ ഹൈപ്പര്‍ടെന്‍ഷന്‍ എന്ന നിശബ്ദ കൊലയാളിയെ കൃത്യസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതുമാണ് പലപ്പോഴും അപകടകരമാകുന്നത്. ഉയർന്ന രക്തസമ്മർദ്ദത്തിന് പിന്നിലെ പ്രധാനപ്പെട്ട കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. മോശം ഭക്ഷണശീലം

അമിതമായ ഉപ്പിന്‍റെ ഉപയോഗം, അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളുടെ അമിത ഉപയോഗം, സംസ്കരിച്ച ഭക്ഷണങ്ങള്‍ തുടങ്ങിയവ രക്തസമ്മര്‍ദ്ദം ഉയര്‍ത്തും.

2. വ്യായാമക്കുറവ്

വ്യായാമക്കുറവ് രക്തസമ്മര്‍ദ്ദത്തെ ഉയര്‍ത്തും. ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്യുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും.

3. മദ്യപാനം, പുകവലി

പുകവലിക്കുന്നതിലൂടെ രക്തസമ്മർദ്ദം ഉയരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുപോലെ മദ്യപിക്കുമ്പോഴും രക്തസമ്മർദ്ദം കൂടാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ മദ്യപാനം, പുകവലി എന്നിവ ഒഴിവാക്കുക.

4. സ്ട്രെസ്

സ്‌ട്രെസ് ആണ് രക്തസമ്മര്‍ദ്ദം ഉയരാന്‍ ഇടയാക്കുന്ന മറ്റൊരു കാരണം. യോഗ, ധ്യാനം, പ്രാർത്ഥന, വിനോദം, ക്രിയാത്മക ചിന്ത തുടങ്ങിയ വഴികളിലൂടെ ടെൻഷൻ ഒഴിവാക്കുക.

5. അമിതഭാരം

അമിതഭാരവും രക്തസമ്മര്‍ദ്ദം ഉയരാന്‍ കാരണമാകും. അതിനാല്‍ ശരീരഭാരം നിയന്ത്രിക്കുക. ചിലപ്പോള്‍ ചില ആരോഗ്യ പ്രശ്നങ്ങളുടെ ഭാഗമായും രക്തസമ്മര്‍ദ്ദം ഉയരാം. 

 

 

PREV
Read more Articles on
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?