കാപ്പിയിലെ കഫീൻ ഊർജ്ജ നിലയും മെറ്റബോളിസവും മെച്ചപ്പെടുത്തുക മാത്രമല്ല, കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. 

ലോകമെമ്പാടും ഏറ്റവും പ്രിയപ്പെട്ടതും വ്യാപകമായി ഉപയോഗിക്കുന്നതുമായ പാനീയങ്ങളിൽ ഒന്നാണ് കാപ്പി. മിക്കവരും രാവിലെ കാപ്പിയോ അല്ലെങ്കിൽ ചായയോ കുടിച്ച് കൊണ്ടാകും ദിവസം തുടങ്ങുന്നത്. ഇത് ഊർജ്ജം നൽകുക മാത്രമല്ല കരളിനെ വിഷവസ്തുക്കളിൽ നിന്ന് മുക്തമാക്കുക, ഹൃദയാരോഗ്യം നിയന്ത്രിക്കുക, മെറ്റബോളിസം വർദ്ധിപ്പിക്കുക തുടങ്ങിയ മറ്റ് നിരവധി ആരോഗ്യ ഗുണങ്ങളും നൽകുന്നു.

കാപ്പി വൃക്കരോഗ സാധ്യത വർദ്ധിപ്പിക്കുന്നതായി കാണുന്നില്ലെങ്കിലും ചില ആളുകളിലും വൃക്കയിൽ കല്ലുകൾ ഉള്ളവരിലും ഇത് രക്തസമ്മർദ്ദത്തെ ബാധിച്ചേക്കാമെന്ന് പഠനങ്ങൾ പറയുന്നു. കാപ്പി വൃക്കകളെ ദോഷകരമായി ബാധിക്കുകയോ ഏതെങ്കിലും തരത്തിലുള്ള വിട്ടുമാറാത്ത വൃക്കരോഗത്തിന് കാരണമാകുകയോ ചെയ്യില്ലെന്ന് ഗവേഷണങ്ങൾ നിഗമനം ചെയ്തിട്ടുണ്ട്.

കാപ്പിയിലെ കഫീൻ ഊർജ്ജ നിലയും മെറ്റബോളിസവും മെച്ചപ്പെടുത്തുക മാത്രമല്ല, കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ, ക്യാൻസർ, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്ന ഒരു തരം ആന്റിഓക്‌സിഡന്റായ പോളിഫെനോളുകൾ കൂടുതലായി അടങ്ങിയിരിക്കുന്നതിനാൽ കാപ്പി വൃക്കകൾക്കും മികച്ചതായിരിക്കും. എന്നിരുന്നാലും, ഉയർന്ന രക്തസമ്മർദ്ദമോ വൃക്കരോഗമോ കല്ലുകളോ ഉണ്ടെങ്കിൽ മിതമായ അളവിൽ മാത്രം കാപ്പി കുടിക്കുക.

കാപ്പി ഉപഭോഗവും പുരുഷന്മാരിൽ വൃക്കരോഗ സാധ്യത വർദ്ധിക്കുന്നതും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് പഠനങ്ങൾ പറയുന്നു. എന്നാൽ അമിതഭാരമുള്ളവരിൽ, പ്രതിദിനം രണ്ട് കപ്പിൽ കൂടുതൽ കഫീൻ അടങ്ങിയ കാപ്പി കഴിക്കുന്നത് വൃക്കകളുടെ പ്രവർത്തനം കുറയുന്നതിന് കാരണമാകുമെന്ന് ​പഠനങ്ങൾ പറയുന്നു.

വിട്ടുമാറാത്ത വൃക്കരോഗമുണ്ടെങ്കിൽ വാഴപ്പഴം, മധുരക്കിഴങ്ങ്, ചീര, തക്കാളി, അവോക്കാഡോ, ഓറഞ്ച് തുടങ്ങിയ പൊട്ടാസ്യം കൂടുതലുള്ള ഭക്ഷണങ്ങൾ ധാരാളം കഴിക്കുന്നത് വൃക്കകളെ ബാധിക്കും. എന്നിരുന്നാലും, കാപ്പി ചെറിയ അളവിൽ കഴിക്കുന്നത് സുരക്ഷിതമാണ്.