
കറികൾക്ക് രുചിയും മണവും കൂട്ടാനായി മല്ലിയില നാം ഉപയോഗിക്കാറുണ്ട്. മല്ലി കറികൾക്ക് സ്വാദ് കൂട്ടാൻ മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യത്തിനും സഹായകമാണ്. മല്ലിയില ജ്യൂസ് പതിവായി കുടിക്കുന്നത് മുടി വളർച്ച വേഗത്തിലാക്കാനും മുടി കൂടുതൽ കരുത്തുള്ളതാക്കാനും മികച്ചതാണെന്ന് പഠനങ്ങൾ പറയുന്നു.
തലമുടിയുടെ അറ്റം മുതൽ കാൽ വരെ പോഷിപ്പിക്കുന്ന വിറ്റാമിൻ എ, സി എന്നിവയാൽ സമ്പന്നമാണ് മല്ലിയില. ഇത് പ്രകൃതിദത്ത സെബം ഉൽപ്പാദിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇതിലെ ആൻറി ഫംഗൽ ഗുണങ്ങൾ താരനെ അകറ്റി നിർത്തുന്നു.
ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയ മല്ലിയില തലയോട്ടിയിലെ രക്തചംക്രമണ പ്രക്രിയ മെച്ചപ്പെടുത്തുന്നു. തുടർന്ന്, ആരോഗ്യമുള്ളതും നീളമുള്ളതും ശക്തവുമായ മുടിയ്ക്ക് സഹായിക്കുന്നു. ഒരു കുപ്പിയിൽ വെളിച്ചെണ്ണയ്ക്കൊപ്പം മല്ലിയിലയിട്ട് വയ്ക്കുക. ഒന്നോ രണ്ടോ ആഴ്ചയോളം വയ്ക്കാവുന്നതാണ്. ശേഷം ഈ എണ്ണ തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുക. ഇത് മുടിവളർച്ച വേഗത്തിലാക്കുന്നു.
കുറച്ച് മല്ലിയില എടുത്ത് മിക്സിയിൽ പേസ്റ്റ് രൂപത്തിലാക്കി എടുക്കുക. ശേഷം ഈ പേസ്റ്റ് തലയിൽ നന്നായി തേച്ച് പിടിപ്പിക്കുക. 20 മിനുട്ടിന് ശേഷം കഴുകി കളയുക. ഈ പാക്ക് താരൻ എളുപ്പം അകറ്റുന്നതിന് സഹായിക്കുന്നു.
കുറച്ച് മല്ലിയില ഒരു ടീസ്പൂൺ തൈര് ചേർത്ത് യോജിപ്പിക്കുക. ശേഷം ഈ പാക്ക് തലയിൽ നന്നായി തേച്ച് പിടിപ്പിക്കുക. ഉണങ്ങി കഴിഞ്ഞാൽ ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. മുടികൊഴിച്ചിൽ പ്രശ്‌നങ്ങൾ തടയുന്നതിനും ആരോഗ്യകരവും കട്ടിയുള്ളതുമായ മുടിയിഴകൾക്കും മികച്ചതാണ് ഈ ഹെയർ പാക്ക്.
ശ്രദ്ധിക്കേണ്ടത് : ഹെയർ പാക്ക്, ഓയിൽ, ജ്യൂസ് എന്നിവ ആഴ്ചയിൽ രണ്ട് തവണയിൽ കൂടുതൽ ഉപയോഗിക്കരുത്, കാരണം മല്ലി തലയോട്ടിയിൽ സ്വാഭാവിക സെബം സൃഷ്ടിക്കുന്നത് വർദ്ധിപ്പിക്കും. ഇത് അമിതമായി ഉപയോഗിക്കുന്നത് എണ്ണമയമുള്ള തലയോട്ടിക്ക് കാരണമായേക്കാം.
പരീക്ഷയിൽ വിജയം നേടണോ? ആറ് കാര്യങ്ങൾ ശ്രദ്ധിച്ചോളൂ