ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഫെെബർ അടങ്ങിയ ചില ഭക്ഷണങ്ങൾ

Published : Aug 15, 2026, 01:22 PM IST
FIBER

Synopsis

ഭക്ഷണക്രമത്തിൽ വലിയ മാറ്റങ്ങളൊന്നും വരുത്താതെ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവിലുണ്ടാകുന്ന പെട്ടെന്നുള്ള വർദ്ധനവ് നിയന്ത്രിക്കാൻ സാധിക്കും. ഇതിനായി, ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റുകളെയും മറ്റ് ഘടകങ്ങളെയും ക്രമീകരിക്കാൻ സഹായിക്കുന്ന 'ഫൈബർ-ഫസ്റ്റ്' (ആദ്യം നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുക) രീതി പിന്തുടരുന്നതാണ് ഉചിതം.

പ്രമേഹരോ​ഗികൾ ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്. അത് കൊണ്ട് തന്നെ ജിഐ കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക. സാധാരണഗതിയിൽ, ഭക്ഷണം കഴിക്കുമ്പോഴെല്ലാം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കാറുണ്ട്. എന്നാൽ, പെട്ടെന്നുണ്ടാകുന്ന ഇത്തരം വലിയ വർദ്ധനവ് ശരീരത്തിലെ അവയവങ്ങളെ ദോഷകരമായി ബാധിച്ചേക്കാമെന്നതിനാൽ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇത് ആന്തരിക അവയവങ്ങൾക്ക് കേടുപാടുകൾ വരുത്താൻ മാത്രമല്ല, മൊത്തത്തിലുള്ള മെറ്റബോളിക് ആരോഗ്യത്തെ (metabolic health) അപകടത്തിലാക്കാനും സാധ്യതയുണ്ട്.

രക്തത്തിലെ പഞ്ചസാരയുടെ അളവിൽ അസന്തുലിതാവസ്ഥയുണ്ടായാൽ അത് മെറ്റബോളിസത്തിൽ മാറ്റങ്ങൾ വരുത്തിയേക്കാം. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് കുത്തനെ ഉയരുന്ന സാഹചര്യം ആവർത്തിച്ചുണ്ടാകുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഭക്ഷണം കഴിക്കുന്ന ക്രമം രക്തത്തിലെ പഞ്ചസാരയുടെ അളവിൽ നേരിട്ട് സ്വാധീനം ചെലുത്തുന്നുവെന്ന് 'ഫ്രോണ്ടിയേഴ്സ് ഇൻ കാർഡിയോവാസ്കുലാർ മെഡിസിൻ' (Frontiers in Cardiovascular Medicine) എന്ന ജേണൽ വ്യക്തമാക്കുന്നു.

ഭക്ഷണക്രമത്തിൽ വലിയ മാറ്റങ്ങളൊന്നും വരുത്താതെ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവിലുണ്ടാകുന്ന പെട്ടെന്നുള്ള വർദ്ധനവ് നിയന്ത്രിക്കാൻ സാധിക്കും. ഇതിനായി, ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റുകളെയും മറ്റ് ഘടകങ്ങളെയും ക്രമീകരിക്കാൻ സഹായിക്കുന്ന 'ഫൈബർ-ഫസ്റ്റ്' (ആദ്യം നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുക) രീതി പിന്തുടരുന്നതാണ് ഉചിതം.

ഏതെങ്കിലും തരത്തിലുള്ള ഭക്ഷണം കഴിച്ചുകഴിഞ്ഞാൽ പാൻക്രിയാസ് നിശ്ചിത അളവിൽ ഇൻസുലിൻ ഉൽപ്പാദിപ്പിക്കുകയും അത് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ മാറ്റമുണ്ടാക്കുകയും ചെയ്യുന്നു. ഈ വർദ്ധനവ് അമിതമാകുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുത്തനെ ഉയരുകയും, അത് ഊർജ്ജ നില, വിശപ്പ്, ദീർഘകാലാടിസ്ഥാനത്തിലുള്ള മെറ്റബോളിക് ആരോഗ്യം എന്നിവയെ ബാധിക്കുകയും ചെയ്തേക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവിലുണ്ടാകുന്ന ഈ പെട്ടെന്നുള്ള വർധനവ് അമിതമായാൽ, ഓക്സിഡേറ്റീവ് സ്ട്രെസ്സും ശരീരത്തിനുള്ളിലെ വീക്കത്തിന്റെ (inflammation) അളവും വർധിച്ചേക്കാം.

നാരുകൾ ധാരാളമടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിന് മുൻപായി അമിത അളവിൽ കാർബോഹൈഡ്രേറ്റ് കഴിച്ചാൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രണാതീതമായേക്കാമെന്ന് 'ഡയബറ്റിസ്, ഒബിസിറ്റി ആൻഡ് മെറ്റബോളിസം ജേണലിൽ' പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയാൻ സഹായിക്കുന്നതിനാൽ, ലയിക്കുന്ന നാരുകൾ (soluble fibre) അടങ്ങിയ ഭക്ഷണം കഴിക്കുന്നത് പ്രധാനമാണെന്ന് 'ഫുഡ്സ് ജേണൽ' (Foods Journal) വ്യക്തമാക്കുന്നു. വെള്ളരിക്ക, ക്യാരറ്റ്, തക്കാളി, ലെറ്റ്യൂസ്,

ചീര എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കരളിനെ നശിപ്പിക്കുന്ന ആറ് ഭക്ഷണങ്ങൾ
നടത്തം ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കുമോ?